Webdesk

ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം: ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഡോളർ കടത്ത് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ഇന്ന് വിധി പറയും. ഇന്ന് ജാമ്യം ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തിലേറെ അനുഭവിക്കുന്ന ജയിൽവാസത്തിൽ നിന്ന് ശിവശങ്കറിന് മോചനം നേടാം രാവിലെ 11 മണിയോടെയാണ് വിധിയുണ്ടാകുക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവശങ്കറിന് കഴിഞ്ഞാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ ഹൈക്കോടതിയും ജാമ്യം നൽകിയിരുന്നു. ഇനി ബാക്കിയുള്ളത് ഡോളർ കടത്ത് കേസാണ്….

Read More

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ എസ് ഐയെ ആക്രമിച്ചു; ഒരാൾ പിടിയിൽ

എറണാകുളം പിറവം തിരുമാറാടിയിൽ മദ്യലഹരിയിൽ പോലീസിനെ മൂന്നംഗ സംഘം ആക്രമിച്ചു. ആക്രമണത്തിൽ വനിതാ എസ് ഐക്ക് പരുക്കേറ്റു. അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. രാമപുരം സ്വദേശി എൽദോകുട്ടിയാണ് പിടിയിലായത്. മാസ്‌ക് ധരിക്കാതെ നിന്നത് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. പോലീസ് ജീപ്പിന്റെ താക്കോൽ സംഘം എടുത്തു കൊണ്ടു പോകുകയും ചെയ്തു. സംഘത്തിലെ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.  

Read More

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവങ്ങളിൽ എഴുന്നെള്ളിപ്പിക്കാൻ നീക്കം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവങ്ങളിൽ എഴുന്നെള്ളിപ്പിക്കാൻ നീക്കം. വെള്ളിയാഴ്ച ചേരുന്ന നാട്ടാന നിരീക്ഷണ സമിതിയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശനത്തിനിടെ ഇടഞ്ഞ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നെള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. ആരോഗ്യാവസ്ഥ സംബന്ധിച്ച് പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഴുന്നെള്ളിപ്പിന് അനുമതി നൽകാൻ ആലോചിക്കുന്നത്.

Read More

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ അമ്പത് ശതമാനം കാണികളെ അനുവദിക്കും

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അമ്പത് ശതമാനം കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ഇടപെടൽ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയിലാണ്. ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. രണ്ടാം മത്സരത്തിൽ 15,000 കാണികളെ വരെ അുവദിച്ചേക്കും. ഫെബ്രുവരി 5നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 13നും…

Read More

കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. അടിയന്തരമായി രാജി വയ്ക്കാൻ ഹൈദരലി തങ്ങൾ നിർദേശം നൽകി. രാജി വയ്ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചു. മലപ്പുറത്ത് നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാൻ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മുസ്‍ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. യൂത്ത്…

Read More

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ വീണ്ടും പ്രവേശന വിലക്ക്

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ, യുഎഇ, അമേരിക്ക, ജർമനി, പോർച്ചുഗൽ, അർജന്റീന, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, ലെബനോൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ്…

Read More

വയനാട് ജില്ലാ പോലീസ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പോലീസ് ജീവനക്കാരെ പ്രാപ്തരാക്കുവാന്‍ പുതിയ പോലീസ് പരിശീലന കേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈത്തിരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ കേസന്വേഷണങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം ആര്‍ജിക്കുവാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. അവ വര്‍ധിപ്പിക്കുവാന്‍ പുതിയ പരിശീലനം കേന്ദ്രത്തിലൂടെ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ ആന്തരിക പരിശീലനവും കേന്ദ്രത്തില്‍ നല്‍കാന്‍…

Read More

ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു

ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു മേപ്പാടി : ഡി എം വിംസ് മെഡിക്കൽ കോളേജിൽ 2020-21അദ്ധ്യയന വർഷത്തെ മെഡിക്കൽ വിദ്യാർത്ഥികളുട ക്ലാസ്സിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഡി എം വിംസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ  യു. ബഷീർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ഓൺലൈൻ ആയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ. പ്രൊഫസർ ഗോപകുമാരൻ…

Read More

രാജു നാരായണ സ്വാമിക്ക് പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം

അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ സർവീസിൽ തിരിച്ചെടുത്തു. പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അനധികൃത അവധിയിലെന്ന് ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെ പുറത്താക്കാൻ സർക്കാർ നടപടി ആരംഭിച്ചിരുന്നു ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച രാജു നാരായണ സ്വാമി കോടതിവിധിയുടെ ബലത്തിലാണ് സർവീസിലേക്ക് തിരികെയെത്തുന്നത്. നാളികേര വികസന ബോർഡിന്റെ ചെയർമാനായിരുന്ന രാജുനാരായണ സ്വാമിയെ 2019 മാർച്ച് 7ന് കേന്ദ്രസർക്കാർ നീക്കിയിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ രാജുനാരായണ സ്വാമി സർക്കാരിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല

Read More

സിബിഎസ്ഇ 10, 12ാം തരം പരീക്ഷകൾ മെയ് നാല് മുതൽ; പ്രാക്ടിക്കൽ മാർച്ചിന് ആരംഭിക്കും

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതിയായി. മെയ് നാല് മുതൽ പരീക്ഷ ആരംഭിക്കും. മാർച്ച് ഒന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പത്താംതരം പരീക്ഷ ജൂൺ ഏഴിനും പന്ത്രണ്ടാം തരം പരീക്ഷ ജൂൺ 11നും അവസാനിക്കും 12ന്റെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായാണ് നടത്തുക. രാവിലെ പത്തര മുതൽ ഒന്നര വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ അഞ്ചര വരെയുമാണ് നടക്കുക. പത്താം ക്ലാസിന് രാവിലെ പത്തര മുതൽ…

Read More