Webdesk

സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യക്കൂപ്പൺ നൽകാനുള്ള ഉത്തരവിറങ്ങി; യുപി വിഭാഗം കുട്ടികൾക്ക് 500 രൂപയുടെ കൂപ്പൺ

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ നൽകാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. രക്ഷിതാക്കൾക്ക് ഈ കൂപ്പൺ ഉപയോഗിച്ച് വീടിനടുത്തുള്ള സപ്ലൈക്കോയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങാം സ്‌കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നതുവരെയാകും കൂപ്പൺ നൽകുക. ഭക്ഷ്യ ഭദ്രതാ കൂപ്പണിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എൽ പി സ്‌കൂൾ വിദ്യാർഥികൾക്ക്ക 300 രൂപയുടെ കൂപ്പണും യുപി വിഭാഗം വിദ്യാർഥികൾക്ക് 500 രൂപയുടെ കൂപ്പണുമാണ് നൽകുന്നത്.

Read More

കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകാമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം

കൊവിഡ് പ്രതിരോധ വാക്‌സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കേരളം അടക്കം ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ കെ സോമപ്രസാദിന്റെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനികുമാർ ചൗബേയാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് വാക്‌സിൻ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച വ്യക്തതക്കായാണ് ചോദ്യം ഉന്നയിച്ചത്. രാജ്യത്ത് ആദ്യ ഘട്ടത്തിൽ വാക്‌സിൻ സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യസഹ മന്ത്രി പറഞ്ഞു. എന്നാൽ തുടർ ഘട്ടങ്ങളിൽ സൗജന്യമായിരിക്കുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല

Read More

കേന്ദ്രസർക്കാരിനെതിരെ പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകേണ്ടെന്ന് ഹൈക്കോടതി

കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. ജീവനക്കാർക്ക് ശമ്പളം അനുവദിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തിൽ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പൊതുതാത്പര്യ ഹർജി പരിഗണിച്ച് കോടതി പറഞ്ഞു. ആലപ്പുഴ സ്വദേശി ജി ബാലഗോപാലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത് ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണം. രണ്ട് മാസത്തിനുള്ളിൽ ശമ്പളം തിരിച്ചുപിടിച്ച കാര്യങ്ങൾ കോടതിയെ അറിയിക്കണം. രണ്ട് മാസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു….

Read More

പിന്തുണ തേടി കോൺഗ്രസ് സംഘം മർകസിൽ; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിച്ച് കോൺഗ്രസ് നേതാക്കൾ മർകസിലെത്തി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി ചർച്ച നടത്തിയത് പി വി മോഹനൻ, ടി സിദ്ദിഖ്, കെ പി അനിൽകുമാർ തുടങ്ങിയ നേതാക്കളും താരിഖ് അൻവറിനൊപ്പമുണ്ടായിരുന്നു. പാർലമെന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നും പ്രാദേശിക വിഷയങ്ങളിൽ സജീവമായി ഇടപെടണമെന്നും നേതാക്കളോടായി കാന്തപുരം നിർദേശിച്ചു മതേതരത്വം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് കോൺഗ്രസ് പിന്നോട്ടു പോകുന്നതായി സംശയങ്ങളുണ്ട്. ഉചിതമായ നടപടികൾ വേണമെന്നും…

Read More

ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

വണ്ടൂര്‍: ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. പഴയ ചന്തക്കുന്ന് ചുമട്ടുതൊഴിലാളിയായ മക്കണ്ണന്‍ സറഫുദ്ദീന്റെ മകളാണ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത്. കൂരാട് തെക്കുംപുറത്ത് കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വച്ചാണ് സംഭവം. ഉടന്‍ വണ്ടൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

പോളിയോക്ക് പകരം നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്ട്രയിൽ 12 കുട്ടികൾ ആശുപത്രിയിൽ

മഹാരാഷ്ട്രയിൽ പോളിയോ വാക്‌സിന് പകരം കുട്ടികൾക്ക് ഹാൻഡ് സാനിറ്റൈസർ മാറി നൽകി. അഞ്ച് വയസ്സിൽ താഴെയുള്ള 12 കുട്ടികളെ ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സംഭവം കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധ കാണിച്ച ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ദേശീയ പൾസ് പോളിയോ ദിനത്തിൽ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനിടെയാണ് സാനിറ്റൈസർ മാറി നൽകിയത്. ഒരു കുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തു. ഗ്രാമത്തലവൻ പരിശോധിക്കുന്നതിനിടെയാണ് പോളിയോ തുള്ളിമരുന്നതിന് പകരം…

Read More

മേപ്പാടിയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ റാപിഡ് റസ്‌ക്യു ടീം ഇറങ്ങി

വയനാട് മേപ്പാടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തിരികെ കാട്ടിലേക്ക് തുരത്തുന്നതിനായി റാപിഡ് റസ്‌ക്യു ടീം എത്തി. ചെമ്പ്രമലയുടെ താഴ് വര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രത്തിലാണ് കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്നത്. ഏഴ് ആനകളാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയത്. കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ എത്തിക്കുമെന്നായിരുന്നു വിവരം. എന്നാൽ കൂടുതൽ ആനകളുള്ളതിനാൽ കുങ്കിയാനകളെ എത്തിച്ചാൽ ശരിയാകില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് റാപിഡ് റസ്‌ക്യു ടീമിനെ എത്തിച്ചത്.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 4515 രൂപയാണ് വില ഒരു മാസത്തിനിടെ 2200 രൂപയിലേറെയാണ് സ്വർണത്തിന് കുറഞ്ഞത്. ദേശീയവിപണയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,438 രൂപയായി. ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1856.86 ഡോളറിലെത്തി.

Read More

കൊവിഡ് വ്യാപനം: കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ കേന്ദ്രം അയക്കും

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വീണ്ടും പ്രത്യേക സംഘത്തെ അയക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘമെത്തുക സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയാണ് സംഘത്തിന്റെ ചുമതല. ഡൽഹി ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരം റീജ്യണൽ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള രോഗികളിൽ 70 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്.

Read More

പ്രതിദിന വർധനവ് വീണ്ടും പതിനായിരത്തിൽ താഴെ; രാജ്യത്ത് 24 മണിക്കൂറിനിടെ 8635 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും പതിനായിരത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 8635 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,07,66,245 ആയി 94 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനോടകം 1,54,486 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 13423 പേർ ഇന്നലെ രോഗമുക്തി നേടി. 1,04,48,406 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 1,63,353 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കേരളത്തിൽ ഇന്നലെ 3459 പേർക്കാണ് കൊവിഡ്…

Read More