കരിപ്പൂര്‍ വിമാന ദുരന്തം: അവസാനത്തെ രോഗി വയനാട് ചീരാൽ സ്വദേശി ആശുപത്രി വിട്ടു
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരിക്കേറ്റ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. തുടക്കം മുതല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍ സ്വദേശി നൗഫലി(36)നെയാണ് രണ്ടര മാസത്തെ ചികില്‍സയ്ക്കു ശേഷം കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ആഗസ്ത് ഏഴിനു നടന്ന വിമാന അപകടത്തെ തുടര്‍ന്ന് നൗഫലിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അതീവ ഗുരുതരമായിരുന്നു. ഹെഡ് ഇന്‍ജുറി, സ്പൈന്‍ ഫ്രാക്ചര്‍, വലത് കാലിന്റെയും ഇടത് കാലിന്റെയും എല്ലിന് പൊട്ടല്‍, ശരീരത്തിന്റെ പുറക് വശത്ത് തൊലിയും ദശകളുമുള്‍പ്പെടെ നഷ്ടപ്പെട്ട് നട്ടെല്ല് പുറത്ത് കാണുന്ന…
