Webdesk

വിദ്യാർഥികളുമായി സംവദിച്ച് നിർദേശങ്ങൾ സ്വീകരിച്ച് മുഖ്യമന്ത്രി; നവകേരളം യുവകേരളം പരിപാടിക്ക് തുടക്കം

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ ഉയർന്നു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുസാറ്റിൽ നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് സർവകലാശാലയിൽ നിന്നായി 200 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. 33 പേർ മുഖ്യമന്ത്രിക്ക് മുന്നിൽ ആശയങ്ങൾ അവതരിപ്പിച്ചു. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ വീട്ടമ്മമാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് യോഗത്തിൽ നിന്നുയർന്നത് വീട്ടമ്മമാരുടെ തൊഴിൽശേഷി ഉപയോഗപ്പെടുത്തുന്നതിന് വെബ് പോർട്ടൽ മുഖേന അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരായവർക്ക്…

Read More

ലീഗിനെ കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനകൾ അതിരുകടന്നതെന്ന് സിപിഎം സെക്രട്ടേറിയറ്റ്

മുസ്ലിം ലീഗിനെ കുറിച്ചും പാണക്കാട് വീട്ടിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ യാത്രയെ കുറിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ പ്രസ്താവനകൾ അതിരുകടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുസ്ലീം ലീഗ് വർഗീയ കക്ഷിയാണെന്നും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടേക്ക് പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള പ്രസ്താവനയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് വിജയരാഘവനോട് പാർട്ടി നിർദേശിച്ചതായാണ് സൂചന. പ്രസ്താവന തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. പാണക്കാട്ട് കുടുംബത്തിന് നേരെ നടന്ന…

Read More

ശശികലക്ക് വേണ്ടി പോസ്റ്റുകൾ പതിച്ച് പനീർശെൽവം ക്യാമ്പ്; എതിർപ്പ് പ്രകടിപ്പിച്ച് എടപ്പാടി വിഭാഗം

തമിഴ്‌നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എഐഎഡിഎംകെയിൽ ശശികലക്ക് പിന്തുണയേറുന്നു. പനീർശെൽവം പക്ഷത്തെ നേതാക്കളാണ് ശശികലക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നത്. ശശികല അണ്ണാ ഡിഎംകെയിൽ തിരികെ എത്തണമെന്നാവശ്യപ്പെട്ട് ഇവർ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട് അതേസമയം എടപ്പാടി പളനിസ്വാമി വിഭാഗമാണ് ഇതിനെ ശക്തമായി എതിർക്കുന്നത്. പാർട്ടിക്കുള്ളിൽ ശശികലയെ ചൊല്ലി പിളർപ്പുണ്ടാകുമെന്ന് വ്യക്തമായതോടെ ബിജെപിയും സമ്മർദവുമായി രംഗത്തുവന്നു. ബിജെപിയുടെ നീക്കങ്ങൾക്കൊടുവിൽ പാർട്ടി അനുനയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു കർണാടക അണ്ണാ ഡിഎംകെ സെക്രട്ടറി യുവരാജ് അടക്കമുള്ള നേതാക്കൾ ബംഗളൂരുവിലെ…

Read More

ആർടിപിസിആർ ടെസ്റ്റുകൾ വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അപ്രായോഗികമെന്ന് ആരോഗ്യവകുപ്പ്

ആർടിപിസിആർ ടെസ്റ്റുകൾ സംസ്ഥാനത്ത് വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്. ആർടിപിസിആർ ടെസ്റ്റുകൾക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാൻ വൈകുമെന്നുമാണ് വിശദീകരണം. കടുത്ത ലക്ഷണമുള്ളവർക്കും രോഗസാധ്യത കൂടുതലുള്ള സമ്പർക്ക പട്ടികയിലുള്ളവർക്കും ആർടിപിസിആർ ടെസ്റ്റ് നടത്തിയാൽ മതി. ആർടിപിസിആർ ടെസ്റ്റിനേക്കാൾ ഫലപ്രദം ആന്റിജൻ ടെസ്റ്റ് ആണെന്നും സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി രോഗവ്യാപനത്തിൽ കുറവുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു പ്രതിദിന സാമ്പിൾ പരിശോധന ഒരു ലക്ഷം ആക്കണമെന്നും ഇതിൽ 75 ശതമാനവും ആർടിപിസിആർ ടെസ്റ്റ് ആയിരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ…

Read More

കെപിസിസി പ്രസിഡന്റ് ആകുന്നതിൽ നിന്നും തന്നെ തടയാൻ ഒരുവിഭാഗം ഗൂഢനീക്കം നടത്തി: കെ സുധാകരൻ

കെപിസിസി പ്രസിഡന്റ് ആകുന്നതിൽ നിന്ന് തന്നെ തടയാൻ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കെ സുധാകരൻ. എഐസിസി നേതൃത്വത്തിൽ നിന്ന് തന്നെയാണ് താനീക്കാര്യം അറിഞ്ഞത്. കോൺഗ്രസിനകത്തെ ഗൂഢസംഘം ഇപ്പോൾ സജീവമല്ലെന്നും സുധാകരൻ പറഞ്ഞു രാഹുൽ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കെപിസിസി പ്രസിഡന്റ് ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെപിസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നല്ലാതെ ഹൈക്കമാൻഡിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല കെപിസിസി പ്രസിഡന്റ് സ്ഥാനത്തിൽ മാറ്റം വേണമോയെന്നത് പോലും ചർച്ചയായിട്ടില്ല. സ്ഥാനാർഥി…

Read More

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതൽ നിലവിൽ വരും

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതൽ നിലവിൽ വരും. മദ്യത്തിന്റെ അടിസ്ഥാനവിലയിൽ ഏഴ് ശതമാനമാണ് വർധന. ഏറ്റവും വില കുറഞ്ഞ മദ്യമായ ജവാൻ റം ഫുൾ ബോട്ടിലിന് 420 രൂപയിൽ നിന്ന് 450 രൂപയായി ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവർധനവുണ്ട്. വി എസ് ഒ പി ബ്രാൻഡിക്ക് 900 രൂപയുണ്ടായിരുന്നത് 960 രൂപയായി. 950 രൂപയുടെ ഒരു ലിറ്റർ ബോട്ടിലിന് ഇനി 1020 രൂപ നൽകണം. ഒന്നര ലിറ്ററിന്റെയും രണ്ടേകാൽ ലിറ്റിന്റെയും ബ്രാൻഡിയും ഇനി മുതൽ…

Read More

പാർട്ടി പറഞ്ഞാൽ മത്സരിക്കും; കുമ്മനത്തിന്റെ പേര് അടക്കം പരിഗണിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാർട്ടി പറഞ്ഞാൽ അതാണ് ഏറ്റവും സന്തോഷം. മത്സരിച്ചേ മതിയാകൂവെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കേണ്ടി വരും മുതിർന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ, പ്രചാരണം എന്നിവക്കായി കുറച്ചുപേർ മാറി നിൽക്കണം. ഐക്യത്തോടെയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാവരും സജീവമാകും. ആരും മാറി നിൽക്കില്ലെന്നാണ് പ്രതീക്ഷയെന്നും ശോഭാ സുരേന്ദ്രൻ വിഷയത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു….

Read More

ഐശ്വര്യ കേരളയാത്രക്ക് മികച്ച പ്രതികരണം, സർക്കാരിനെതിരായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചെന്നിത്തല

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാണക്കാട് പരാമർശം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും ശബരിമല വിധി തന്നെ സർക്കാരിന്റെ നിലപാടിനെ തുടർന്നല്ലേ ഉണ്ടായത്. സത്യവാങ്മൂലം മാറ്റി ഉമ്മൻ ചാണ്ടി സർക്കാർ കൊടുത്ത സത്യവാങ്മൂലം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപിക്ക് ഇക്കാര്യത്തിൽ കപടമുഖമാണുള്ളത്. ശബരിമല വിഷയത്തിൽ ഞാനടക്കമുള്ള…

Read More

തെരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഎം: നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും പ്രകടന പത്രിക രൂപീകരണവും എൽ ഡി എഫ് ജാഥയും  യോഗത്തിൽ ചർച്ചയാകും നാളെയും മറ്റന്നാളുമായി സിപിഎം സംസ്ഥാന സമിതി യോഗങ്ങളും ചേരുന്നുണ്ട്. സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഘടകകക്ഷികൾക്ക് നൽകേണ്ട സീറ്റ് സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും. ജില്ലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിശകലനം ചെയ്യും.

Read More

വട്ടപ്പാറ വളവിൽ വീണ്ടും അപകടം: ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു

വളാഞ്ചേരി വട്ടപ്പാള വളവിൽ വീണ്ടും വാഹനാപകടം. ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു. തിരൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ശബരി എന്ന മുത്തുകുമാറും സഹായി അയ്യപ്പനുമാണ് മരിച്ചത് നിർമാണ പ്രവർത്തനങ്ങൾക്കുള്ള കമ്പിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് ഏറെ നേരം പണിപ്പെട്ടാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. ദേശീയപാതിയിൽ സ്ഥിരം അപകടം നടക്കുന്ന മേഖലയാണിത്. കഴിഞ്ഞ ദിവസവും ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു.

Read More