Webdesk

സാന്ത്വന സ്പര്‍ശം: മന്ത്രിമാരുടെ അദാലത്തിന് ഇരിട്ടിയില്‍ തുടക്കമായി

കണ്ണൂര്‍: മന്ത്രിമാരുടെ അദാലത്ത് സാന്ത്വന സ്പര്‍ശം, ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസയില്‍ തുടങ്ങി. മന്തിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂരിലെ അദാലത്ത് നടക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ് സാന്ത്വന സ്പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് നേരത്തേ ലഭിച്ച പരാതികളില്‍…

Read More

കേന്ദ്ര ബജറ്റ് 2021-22: ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം തുടങ്ങിയത് പ്രതിപക്ഷ ബഹളത്തിനിടയില്‍. എഎപി, അകാലിദള്‍ അംഗങ്ങളാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ ബഹളം വച്ചത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനിടയിലായിരുന്നു അംഗങ്ങളുടെ ഇടപെടല്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പൂര്‍ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ മാത്രം തയ്യാറാക്കിയ ബജറ്റ് അവതരിപ്പിക്കുന്നത്.  

Read More

650ാം ഗോളുമായി മെസ്സി; ബാഴ്‌സ ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തേക്ക്

ക്യാപ് നൗ; ബാഴ്‌സലോണയ്ക്കായി തന്റെ 650ാം ഗോള്‍ നേട്ടവുമായി ലയണല്‍ മെസ്സി. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെ 20ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയായിരുന്നു മെസ്സിയുടെ ഗോള്‍. ബാഴ്‌സയ്ക്കായുള്ള താരത്തിന്റെ 49ാം ഫ്രീകിക്ക് ഗോളായിരുന്നു. ബാഴ്‌സയുടെ രണ്ടാം ഗോള്‍ 74ാം മിനിറ്റില്‍ അന്റോണിയാ ഗ്രീസ്മാനിലൂടെയായിരുന്നു. 2-1ന്റെ ജയവുമായി ബാഴ്‌സ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ബാഴ്‌സയുടെ അതേ പോയിന്റുള്ള റയല്‍ മാഡ്രിഡ് ഗോള്‍ ശരാശരി വ്യത്യാസത്തില്‍ മൂന്നം സ്ഥാനത്തുണ്ട്. ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ…

Read More

അജ്ഞാതവാഹനമിടിച്ചാലും നഷ്ടപരിഹാരം, സൗജന്യ ചികിത്സ: പദ്ധതിക്ക് മാര്‍ഗരേഖയായി

ന്യൂഡല്‍ഹി: അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കുന്നതിന് വാഹന ഇന്‍ഷുറന്‍സില്‍ വര്‍ധനവ് വരുത്താനൊരുങ്ങി കേന്ദ്രം. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിന്നുമാണ് ഇതിന് തുക വകയിരുത്തുക. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ എല്ലാ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെക്കും. അധികപ്രീമിയം ഈടാക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും. അജ്ഞാതവാഹനം ഇടിച്ച് മരിച്ചാല്‍ നഷ്ടപരിഹാരവും പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും നല്‍കുന്നതാണ് പദ്ധതി. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം…

Read More

കെ ഫോൺ പദ്ധതി നടപ്പാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് മന്ത്രി എംഎം മണി

കെ ഫോൺ പദ്ധതി നടപ്പാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി. പദ്ധതി നടപ്പാക്കണമെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി ഒരു വിഭാഗം മാത്രം അനുഭവിച്ചാൽ പോര. എല്ലാ വിഭാഗത്തിനും എല്ലാ വീടുകൾക്കും ലഭിക്കണമെന്നതാണ് കെ ഫോണിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു 25 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതി സൗജന്യമായി ലഭിക്കും. ബാക്കിയുള്ളവർക്ക് മിനിമം നിരക്കിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യുന്നുണ്ട്. ഈ സർക്കാർ വന്ന്…

Read More

മ്യാൻമറിൽ സൈനിക അട്ടിമറി: ആങ് സാൻ സൂക്കിയും പ്രസിഡന്റുമടക്കം വീട്ടുതടങ്കലിൽ

മ്യാൻമർ വീണ്ടും സൈനിക അട്ടിമറിയിലേക്ക്. ആങ് സാൻ സൂക്കിയും പ്രസിഡന്റ് വിൻ മിന്റും അടക്കമുള്ള പ്രധാന നേതാക്കളെ തടവിലാക്കിയതായാണ് റിപ്പോർട്ടുകൾ. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടവിലാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നാളെ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് സൈനിക നടപടി. ഔദ്യോഗിക ടെലിവിഷൻ, റേഡിയോ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു. പ്രധാന നഗരങ്ങളെല്ലാം സൈന്യം നിയന്ത്രണത്തിലാക്കി. തലസ്ഥാനത്ത് ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങളും വിച്ഛേദിച്ചു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകത്തിന് വ്യക്തമാകാത്ത സ്ഥിതിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ…

Read More

കേന്ദ്ര ബജറ്റ് ഇന്ന്: സാമ്പത്തിക, കാർഷിക മേഖലയ്ക്ക് പ്രതീക്ഷ

കേന്ദ്രബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. കൊവിഡ് കാരണം മാന്ദ്യത്തിലായ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനമുണ്ടാകുമോയെന്ന കാത്തിരിപ്പിലാണ് രാജ്യം. അസ്വസ്ഥമായ കാർഷിക മേഖലയ്ക്കും കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുണ്ട് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. കൊവിഡിെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാനായി രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ ബജറ്റെന്നാണ് ധനമന്ത്രി വിശേഷിപ്പിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ഇത്തരമൊരു വിശേഷണം ബജറ്റിന് നൽകുന്നത്. ആരോഗ്യ സംരക്ഷണ ചെലവ്, സ്വകാര്യവത്കരണ ലക്ഷ്യങ്ങൾ,…

Read More

ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം

എം ശിവശങ്കറിന് ഇന്ന് നിർണായക ദിനം. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സി ജെ എം കോടതിയാണ് രാവിലെ 11 മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചാൽ ശിവശങ്കരിന് ജയിൽ മോചിതനാകാം. നേരത്തെ ഇ ഡിയുടെ കള്ളപ്പണ കേസിലും കസ്റ്റംസിന്റെ സ്വർണക്കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്തിൽ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും…

Read More

വിവാഹാഘോഷത്തിനിടെ നാട്ടുകാരുമായി സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാവേലിക്കരയിൽ വിവാഹാഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത്(33) ആണ് മരിച്ചത്. 26ാം തീയതിയാണ് സംഘർഷം നടന്നത് വിവാഹ വീട്ടിലെത്തിയവർ റോഡിൽ കൂടി നിന്ന് മാർഗതടസ്സം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നാട്ടുകാരനായ യുവാവിനെ മർദിച്ചത് അറിഞ്ഞെത്തിയ ഒരു സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് രഞ്ജിത് മരിച്ചത്

Read More

പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് പോകാൻ കഴിയാത്തതിന്റെ പരിഭവമെന്ന് ഉമ്മൻ ചാണ്ടി

യുഡിഎഫിനെതിരെ സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെയാണ് സിപിഎം വിമർശനം ഉന്നയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ വിജയരാഘവന്റെ പ്രസ്താവനകളെല്ലാം ഇതിന്റെ ഭാഗമായാണ്. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ പോലും വർഗീയമായാണ് വിജയരാഘവൻ കാണുന്നത് പാണക്കാട്ടേക്ക് ഇനിയും പോകും. പോകാൻ കഴിയാത്തതിന്റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞു തീർക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി യുഡിഎഫ് നേരിടും അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാർട്ടിയാണ് സിപിഎം. കെ എം മാണിയുടെ പാർട്ടിയുമായി വരെ…

Read More