Headlines

Webdesk

11 ഇരട്ടി പ്രഹരശേഷി, പിടിപെട്ടാല്‍ മരണം ഉറപ്പ്, ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ അമേരിക്കയില്‍ കത്തിപ്പടരുന്നു

ന്യുയോര്‍ക്ക് : ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ വ്യാപിക്കുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അതിവേഗം വ്യാപിക്കുന്നതും, മാരകവുമായ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകളാണ് ന്യുയോര്‍ക്ക് സിറ്റിയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു. എ.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് നവംബറിലാണ് ആദ്യമായി ന്യുയോര്‍ക്കില്‍ കണ്ടെത്തിയത്. ഫെബ്രുവരി പകുതിയോടെ ഇത് 12% വര്‍ധിച്ചതായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ പഠന റിപ്പോര്‍ട്ട് കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും പുറത്തുവിട്ടിരുന്നു. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി…

Read More

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ എംപി

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിൽ വേറിട്ട പ്രതിഷേധവുമായി ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് തരൂർ പ്രതിഷേധിച്ചത്. ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി ഇന്ധനനികുതി കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയെന്ന് തരൂർ ആരോപിച്ചു. ഇന്ത്യക്കാർ 260 ശതമാനം നികുതി നൽകുമ്പോൾ അമേരിക്കയിൽ ഇത്‌കേവലം 20 ശതമാനം മാത്രമാണ്. ഇന്ധനവില കുറയ്ക്കുന്നതിലും നികുതി കുറയ്ക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും തരൂർ പറഞ്ഞു

Read More

കൊല്ലം ബൈപാസ് ടോൾ പിരിവിനെതിരെ മന്ത്രി ജി സുധാകരൻ; സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കണം

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെ മന്ത്രി ജി സുധാകരൻ. കലക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് പിരിവ് തീരുമാനിച്ചതെന്നും മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമാണ് തുക മടക്കിയത്. ടോൾ വേണ്ടെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു ഇന്ന് രാവിലെ മുതലാണ് ബൈപാസിൽ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ പിരിവിന് കേന്ദ്രസർക്കാർ അനുമതിയുണ്ടെന്ന നിലപാടിലായിരുന്നു ദേശീയപാത അതോറിറ്റി.

Read More

വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി; നാളെ മുതൽ മൊബൈൽ ആർടിപിസിആർ ലാബും

വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വെച്ച് എല്ലാവർക്കും സൗജന്യമായി ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനെ പരിശോധന നിർബന്ധമാക്കും. കൊവിഡ് വ്യാപനം കേരളത്തിൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് മൊബൈൽ ആർടിപിസിആർ പരിശോധനാ ലാബുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. പരിശോധനക്ക് 448 രൂപ മാത്രമാണ്…

Read More

വാളയാർ കേസ്: നിരാഹാരമിരുന്ന മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി

  വാളയാർ കേസിൽ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി. കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ് ജലജ മാധവൻ ആറ് ദിവസമായി ഇവർ സമരം തുടരുകയാണ്. ജലജക്ക് പകരം സമരസമിതി നേതാവ് അനിത നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വാളയാർ പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്നാണ് സമരക്കാരുടെ ഭീഷണി  

Read More

പി എസ് സി സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ; ചർച്ചക്കായി മന്ത്രി ബാലനെ നിയോഗിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ച നടത്താൻ മന്ത്രി എ കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ചാകും ചർച്ച നടക്കുക സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ച നടത്താൻ മന്ത്രി എ കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ചാകും ചർച്ച നടക്കുക ഇതിന് മുന്നോടിയായി എൽ…

Read More

തട്ടേക്കാട് ബോട്ട് ദുരന്തം: ഡ്രൈവറുടെ ശിക്ഷ ഹൈക്കോടതി രണ്ട് വർഷമാക്കി കുറച്ചു

പതിനെട്ട് പേരുടെ മരണത്തിനിടയായ തട്ടേക്കാട് ബോട്ട് ദുരന്തം സംബന്ധിച്ച കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്റെ ശിക്ഷ ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ അഞ്ച് വർഷം തടവ് നൽകിയിരുന്നു. ഇതാണ് ഹൈക്കോടതി ഇളവ് ചെയ്തത് ബോട്ട് ദുരന്തം റോഡ് അപകടങ്ങൾ പോലെ സംഭവിച്ച ഒന്നാണ്. അതിനാൽ ബോട്ടുടമ കൂടിയായ ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2007 ഫെബ്രുവരി 20നാണ് 15 സ്‌കൂൾ കുട്ടികളും മൂന്ന്…

Read More

കൈത്താങ്ങായി പിണറായി സർക്കാർ; പെട്ടിമുടി ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു

ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്ത് ഉത്തരവിറങ്ങി. ഗണേശൻ-തങ്കമ്മാൾ ദമ്പതികളുടെ മക്കളായ ഹേമലത(18), ഗോപിക(17) എന്നിവരുടെയും മുരുകൻ-രാമലക്ഷ്മി ദമ്പതികളുടെ മക്കളായ ശരണ്യ(19), അന്നലക്ഷ്മി(17) എന്നിവരുടെ വിദ്യാഭ്യാസ ചെലവാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും ചെലവഴിക്കാൻ ഉത്തരവിറങ്ങിയത് കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയിൽ മലയിടിഞ്ഞ് നാല് ലയങ്ങൾ മണ്ണിനടിയിൽപ്പെടുകയായിരുന്നു. 70 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മറ്റുള്ളവരെ കണ്ടെത്താനും സാധിച്ചിരുന്നില്ല. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായമായി സർക്കാർ…

Read More

പി സി ജോർജ് എൻഡിഎയിലേക്ക്; രണ്ട് സീറ്റുകൾ നൽകാമെന്ന് ബിജെപി

പി സി ജോർജിന്റെ പാർട്ടിയായ ജനപക്ഷം എൻഡിഎയുടെ ഘടകകക്ഷിയായേക്കും. യുഡിഎഫിൽ ചേരാനുള്ള പി സി ജോർജിന്റെ നീക്കം പാളിയതോടെയാണ് ബിജെപി കൂട്ടത്തിലേക്ക് പോകാനുള്ള ശ്രമം. ഫെബ്രുവരി 27ന് പാർട്ടി നിലപാട് അറിയിക്കുമെന്നാണ് പി സി ജോർജ് പറയുന്നത്. പൊതുസ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നായിരുന്നു പി സി ജോർജിനോട് യുഡിഎഫ് പറഞ്ഞിരുന്നത്. എന്നാൽ ഘടകകക്ഷിയാക്കണമെന്നായിരുന്നു പി സി ജോർജിന്റെ നിലപാട്. ഇത് നടക്കില്ലെന്ന് വ്യക്തമായതോടെയാണ് എൻ ഡി എയിൽ ചേരാനൊരുങ്ങുന്നത്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എൻഡിഎയുടെ ഭാഗമായിരുന്നു…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം 4.30ന്

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. കമ്മീഷന്റെ യോഗത്തിന് ശേഷമാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത് കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. വിഷു, ഈസ്റ്റർ, തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനത്തെ വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു….

Read More