Headlines

Webdesk

കോഴിക്കോട് നിന്ന് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ കിണർ പണിക്കുള്ളതെന്ന് കസ്റ്റഡിയിലായ ചെന്നൈ സ്വദേശിനി

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കൾ കിണർ പണിക്കുള്ളതെന്ന് കസ്റ്റഡിയിലുള്ള ചെന്നൈ സ്വദേശിനി. ചെന്നൈയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ഇവർ ഇരുന്ന സീറ്റിന് താഴെയാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിൻ, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വൺ ബോഗിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇത്. തിരുവണ്ണാമലൈ സ്വദേശി രമണിയാണ് ആർപിഎഫിന്റെ കസ്റ്റഡിയിലായത്. കട്പാടിയിൽ നിന്നും തലശ്ശേരിക്ക് ടിക്കറ്റെടുത്താണ് ഇവർ യാത്ര ചെയ്തിരുന്നത്. ആർ പി എഫും പോലീസും സ്‌പെഷ്യൽ ബ്രാഞ്ചും സംയുക്തമായാണ്…

Read More

സംസ്ഥാനത്തേക്ക് ഇന്ന് നാല് ലക്ഷം കൊവിഡ് വാക്‌സിനുകൾ കൂടിയെത്തും

സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം കൊവിഡ് വാക്‌സിനുകൾ കൂടിയെത്തും. 4,06,500 ഡോസ് വാക്‌സിനുകളാണ് ഇന്നെത്തുന്നത്. കൊവിഷീൽഡ് വാക്‌സിനാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത് ഇന്ന് 611 കേന്ദ്രങ്ങളിലാണ് വാക്‌സിൻ വിതരണം നടക്കുക. തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളാണ് എത്തിക്കുന്നത്. വാക്‌സിൻ വിതരണം വേഗത്തിലാക്കുന്നതിനായി കൊവിഡ് മുൻനിര പോരാളികൾക്ക് സ്‌പെഷ്യൽ ഡ്രൈവ് വഴി വാക്‌സിനുകൾ നൽകും. കേന്ദ്രത്തിന്റെ മാർഗനിർദേശം വരുന്നതനുസരിച്ച് 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. 300ഓളം…

Read More

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 4325 രൂപയാണ് വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1770.15 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,297 രൂപയായി.

Read More

24 മണിക്കൂറിനിടെ 16,577 പേർക്ക് കൂടി കൊവിഡ്; 120 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,577 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് 15,000ത്തിന് മുകളിലെത്തുന്നത്. ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതേ രീതിയിൽ വർധനവുണ്ടാകുന്നത് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,10,63,491 ആയി. 12,179 പേർ ഇന്നലെ രോഗമുക്തി നേടി. 1,07,50,680 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,55,986 പേരാണ് ചികിത്സയിൽ കഴിയുന്നത് 120 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു….

Read More

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പിടിയിൽ; കാറും കസ്റ്റഡിയിലെടുത്തു

ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം ആളുകൾ ചേർന്ന് വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്ന് വ്യക്തമായിരുന്നു. ബിന്ദുവിനെ പിന്നീട് വടക്കാഞ്ചേരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബിന്ദുവിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം യുവതിയെ ചോദ്യം ചെയ്തു. ഗൾഫിൽ നിന്ന് നിരവധി തവണ സ്വർണം കടത്തിയെന്ന് യുവതി സമ്മതിച്ചു. എട്ട് മാസത്തിനിടെ…

Read More

മുന്നണിയിൽ എടുക്കില്ലെന്ന് യുഡിഎഫ്; ഔദാര്യം വേണ്ടെന്ന് പിസി ജോർജ്, എൻഡിഎയിലേക്ക് പോയേക്കും

ഘടകകക്ഷിയാക്കില്ലെന്ന് ഉറപ്പായതോടെ യുഡിഎഫിന്റെ ഔദാര്യം വേണ്ടെന്ന മറുപടിയുമായി പി സി ജോർജ്. മുന്നണിയിൽ കയറിപ്പറ്റാനുള്ള ജോർജിന്റെ നീക്കങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികരണം എൻഡിഎയിലേക്ക് പോകാനാണ് പി സി ജോർജ് നിലവിൽ ശ്രമിക്കുന്നത്. ഫെബ്രുവരി 28ന് പാർട്ടി തീരുമാനം പ്രഖ്യാപിക്കും. രാമക്ഷേത്രത്തിന് സംഭാവന നൽകിയതെല്ലാം ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. രാമക്ഷേത്രത്തിന് ആയിരമല്ല, ഒരു ലക്ഷം രൂപ വരെ നൽകുമെന്നാണ് പി സി ജോർജ് പ്രതികരിച്ചത്

Read More

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി; യാത്രക്കാരി കസ്റ്റഡിയിൽ

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. സ്‌ഫോടക വസ്തുക്കളോടൊപ്പം സംശയകരമായ സാഹചര്യത്തിൽ കണ്ട യാത്രക്കാരിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ചെന്നൈ സ്വദേശിനിയാണ് ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ ലഭിച്ചത്. 117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. കസ്റ്റഡിയിലായ യാത്രക്കാരി തലശ്ശേരിക്ക് പോകുകയായിരുന്നു ഇവർ ഇരുന്ന സീറ്റിന് താഴെയാണ് സ്‌ഫോടക വസ്തു ലഭിച്ചത്. ആർപിഎഫ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ പുലർച്ചെ നാല് മണിയോടെ എത്തിയപ്പോഴാണ്…

Read More

പാലാരിവട്ടം മേൽപ്പാലം നിർമാണം പൂർത്തിയാകുന്നു; ഉദ്ഘാടനം അടുത്താഴ്ചയോടെ

പുതുക്കിപ്പണിയുന്ന പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണം ഇന്നത്തോടെ പൂർത്തിയാകുമെന്ന് സൂചന. നാളെ മുതൽ ഭാരപരിശോധന ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം കണക്കിലെടുത്ത് അടുത്താഴ്ച തന്നെ പാലം ഉദ്ഘാടനം ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം. മാർച്ച് പത്തിന് പാലം കൈമാറുമെന്നാണ് ഡിഎംആർസി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇതിനും അഞ്ച് ദിവസം മുമ്പ് തന്നെ പാലം കൈമാറാനാണ് തീരുമാനം. കോൺക്രീറ്റിന് മുകളിൽ എപിപി ഷീറ്റുകൾ ഒട്ടിച്ച് ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇന്ന് രാത്രി പൂർത്തിയാക്കും. പെയിന്റിംഗ് പോലുള്ള അവസാന മിനുക്ക് പണികൾ ഉടൻ…

Read More

ഇന്ധനവില വർധനവിനെതിരെ വ്യാപാരികൾ രാജ്യവ്യാപക ബന്ദ് നടത്തുന്നു

ഇന്ധനവില വർധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് പണിമുടക്ക്. രാജ്യത്തെ 1500 സ്ഥലങ്ങളിൽ വ്യാപാരികൾ ധർണ നടത്തും അതേസമയം കേരളത്തിലെ സംഘടനകളൊന്നും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് പിന്തുണ അറിയിച്ച് ഓൾ ഇന്ത്യ ട്രാൻസ്‌പോട്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കും.

Read More

രണ്ടാം ദിനം റിസൾട്ട്: അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ വമ്പൻ ജയം

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റ് നഷ്ടം. വിജയലക്ഷ്യമായ 49 റൺസ് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 7.4 ഓവറിൽ മറികടന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയാകുന്നതിന് മുമ്പ് തന്നെയാണ് കളി പൂർത്തിയായത്. രോഹിത് ശർമ 25 റൺസുമായും ശുഭ്മാൻ ഗിൽ 15 റൺസുമായും പുറത്താകാതെ നിന്നു ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേവലം 112 റൺസിന് ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ പുറത്തായി. ഒന്നാം ദിനം ഇന്ത്യ 3ന് 99 റൺസ് എന്ന നിലയിലാണ് അവസാനിപ്പിച്ചത്….

Read More