Headlines

Webdesk

പ്രതിഷേധം ശക്തമാക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; തല മുണ്ഡനം ചെയ്ത് തുടര്‍ സമരത്തിലേക്ക്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധം ശക്തമാക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിഷേധം കടുപ്പിച്ചത്. സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെ സമരപ്പന്തലില്‍ രാവിലെ 11 നാണ് സമര പ്രഖ്യാപനം. നീതി ആവശ്യപ്പെട്ട് അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടുകയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു സത്യഗ്രഹം തുടങ്ങിയത്. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് തുടര്‍ സമരം. സംസ്ഥാനത്തുടനീളം…

Read More

അവസാന മല്‍സരത്തിനും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; ജയത്തോടെ സെമി ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

തിലക് മൈതാന്‍ (ഗോവ): 20 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-0ന് തോറ്റു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒമ്പതാം തോല്‍വി. 3 മത്സരങ്ങള്‍ ജയിച്ച ടീം 8 മത്സരങ്ങളില്‍ സമനില പാലിച്ചു. ആകെ 23 ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചപ്പോള്‍ 36 ഗോളുകള്‍ വഴങ്ങി. 7 ഗോളുകളുമായി ജോര്‍ദാന്‍ മറെ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ്പ്…

Read More

ഇന്ധന വില വീണ്ടും വര്‍ധിച്ചു; 93 രൂപ കടന്ന് പെട്രോള്‍ വില

കോഴിക്കോട്: മൂന്നുദിവസം നിശ്ചലമായ ഇന്ധന വില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി. പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്ക് മുകളിലാണ്. നവംബര്‍ 19ന് ശേഷം തുടര്‍ച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ് എണ്ണക്കമ്പനികള്‍ നല്‍കുന്നത്.  

Read More

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രം

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകള്‍ മാത്രമായി ആണ് നടത്തുന്നത്. ഇത്തവണ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാല. കൊവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവു രീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം. രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്‌നി തെളിയിക്കും. വൈകീട്ട്…

Read More

എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്. നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ വിഷുഈസ്റ്റര്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കിറ്റിലെ സാധനങ്ങള്‍: പഞ്ചസാര – ഒരുകിലോഗ്രാം, കടല – 500 ഗ്രാം, ചെറുപയര്‍ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, വെളിച്ചെണ്ണ…

Read More

11ാംക്ലാസ് വരെ ഓൾ പാസ്; ഇക്കുറി പരീക്ഷയില്ല

ചെന്നൈ: കോവിഡ് സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ 9,10,11 ക്ലാസിലെ കുട്ടികൾക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല. എല്ലാ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. 2020-21 അക്കാദമിക് വർഷത്തേക്കാണ് ഓൾ പാസ് ബാധകമാവുക. ഈ ക്ലാസുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കും. കോവിഡിന്റെ അസാധാരണസാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം മുഴുവൻ സർക്കാർ നേതൃത്വത്തിലുള്ള ടി.വി. ചാനലിലൂടെയായിരുന്നു ക്ലാസ് നടത്തിയിരുന്നത്. അധ്യാപകരുടേയും വിദ്യാർഥികളുടേയും ബുദ്ധിമുട്ട് പരിഗണിച്ച് സിലബസ്സും കുറച്ചിരുന്നു. 2020…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* മേലെ പുത്തൻകുന്ന്, പഴൂർ ടവർ, നമ്പി കൊല്ലി, നൂൽപ്പുഴ, കുണ്ടൂർ കാപ്പാട് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ* അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി എന്നിവിടങ്ങളിൽ നാളെ ( ശനി ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കൽപ്പറ്റ ഇലക്ട്രിക്കൽ…

Read More

മയിലുകളെ കൊണ്ട് കേരളം പൊറുതിമുട്ടും; വരാനിരിക്കുന്നത് വൻ വിപത്തെന്ന് പഠനം

ജഗദീഷ് വില്ലോടി  സൗന്ദര്യ പ്രേമികളുടെ സര്‍ഗാത്മകമായ കാവ്യഭാവനയില്‍ പീലി വിടര്‍ത്തിയാടുന്ന പഞ്ചപക്ഷികളില്‍ ഒന്നായ മയൂരത്തെയാണോ ‘ഭീകരജീവി’ എന്നു വിളിച്ചത്?. മയില്‍ ശല്യം കൊണ്ട് പൊറുതിമുട്ടിയ ന്യൂസിലന്‍ഡുകാര്‍ അവയെ നശിപ്പിക്കാനുള്ള ത്രീവശ്രമത്തിലാണ്. പതിനായിരക്കണക്കിന് മയിലുകളെയാണ് ന്യൂസിലാന്‍ഡ് കൊന്നൊടുക്കിയിട്ടുള്ളത്.കൃഷിക്ക് വന്‍ നാശം വരുത്തുന്ന ഈ വിപത്ത് ‘മയിലുകളുടെ പ്ലേഗ്’ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ സാധാരണക്കാര്‍ക്ക് വിനോദത്തിനുവേണ്ടിയും ടൂറിസത്തിനു വേണ്ടിയും മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാന്‍ഡ് കൊടുത്തിട്ടുണ്ട്. ന്യൂസിലന്‍ഡ് ഇതിനുമുന്‍പും വന്യമ്യഗശല്യത്താല്‍ വലഞ്ഞിട്ടുണ്ട്. 1897-ല്‍ ബ്രിട്ടീഷുകാര്‍ വേട്ടയാടല്‍ വിനോദത്തിനായി കൊണ്ടുവന്ന മാനുകളെ…

Read More

യുഡിഎഫ് സർവസജ്ജം; ഘടകകക്ഷികൾക്കുള്ള സീറ്റുകൾ ബുധനാഴ്ച പ്രഖ്യാപിക്കും: ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സർവ സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വർഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പൂർണവിശ്വാസമുണ്ട്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി തിങ്കളാഴ്ചയോടെ ചർച്ചകൾ പൂർത്തിയാക്കും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികൾക്കുള്ള സീറ്റുകൾ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് പ്രകടന പത്രികക്കും ബുധനാഴ്ച അന്തിമ രൂപം നൽകും

Read More

യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജം; മാർച്ച് ആദ്യവാരം സ്ഥാനാർഥി നിർണയം പൂർത്തിയാക്കുമെന്ന് കെസി വേണുഗോപാൽ

യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുദ്ധകാലടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും. വിജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കുക പുതുമുഖങ്ങൾക്ക് പരിഗണനയുണ്ടാകും. മാർച്ച് ആദ്യ വാരത്തോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കും. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തും. മുഖ്യമന്ത്രിക്ക് സമനില തെറ്റി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ ജീവിതമുണ്ട്. രാഗുൽ ഗാന്ധി നാടകം കളിക്കുകയല്ല. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും രാഹുൽ ഗാന്ധിക്കില്ല  

Read More