Headlines

Webdesk

തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാർ പ്രീ പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് മത്സരിക്കാനാവില്ലെന്ന് ഉത്തരവ് ; നോമിനേഷൻ നൽകിയ നിരവധി പ്രീ പ്രൈമറി അധ്യാപകരും രാഷ്ട്രീയ പാർട്ടികളും ആശങ്കയിൽ

സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പുതിയ ഉത്തരവിൽ നോമിനേഷൻ നൽകിയ നിരവധി പ്രീ പ്രൈമറി അധ്യാപകർക്ക് മത്സരിക്കാനാവില്ലെന്ന് സൂചന. സ്വാശ്രയ/അൺ എയ്ഡഡ്/എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമില്ല. പത്രിക നിരസിക്കുന്നത് ആക്ടുകൾ വ്യക്തമായി പരിശോധിച്ചശേഷം- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു._ ഒരു സ്ഥാനാർത്ഥി സമർപ്പിച്ച എല്ലാ നാമനിർദ്ദേശപത്രികകളും തള്ളുകയാണെങ്കിൽ അതിനുള്ള കാരണങ്ങൾ ഉടൻ…

Read More

കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷം കൊവിഡ് രോഗികള്‍;11,099 മരണം,ലോകത്ത് രോഗബാധിതരുടെ എണ്ണം 5.65 കോടി

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 609,487 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. ഇതോടെ ആഗോളവ്യാപകമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 56,548,526 ഉയര്‍ന്നു. 11,099 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,353,954 ആയി. 39,341,954 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 15,852,618 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 101,453 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ,…

Read More

സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി നിറമരതൂര്‍ നിര്യാതനായി

തിരൂര്‍: പ്രമുഖ മുസ്‌ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ എ മരക്കാര്‍ ഫൈസി നിറമരതൂര്‍ (74)നിര്യാതനായി. സമസ്ത മുശാവറ അംഗമായിരുന്ന നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്‌ല്യാരുടെ മകനാണ്. നിരവധി പേരുടെ ഗുരുവര്യനായിരുന്നു. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, കെ കെ ഹസ്രത്ത് തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്. പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയ ശേഷം നീണ്ട അര നൂറ്റാണ്ട് കാലം ദര്‍സി രംഗത്ത് നിറഞ്ഞ് നിന്നു. ഭാര്യ. ഫാത്വിമ….

Read More

പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേത് തന്നെ; ജയിലിൽ വെച്ച് എടുത്തതല്ലെന്നും ജയിൽ ഡിഐജി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റെ തന്നെയെന്ന് സ്ഥിരീകരിച്ച് ജയിൽ ഡിഐജി അജയകുമാർ. അതേസമയം പുറത്തുവന്ന ശബ്ദസന്ദേശം ജയിലിൽ വെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് ഡിഐജി പറഞ്ഞു ശബ്ദസന്ദേശം ജയിലിൽ വെച്ച് എടുത്തതല്ല. ജയിലിന് പുറത്ത് സംഭവിച്ചതാണിത്. ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്ഥിരീകരിച്ചു. എന്നാൽ എപ്പോഴാണിത് റെക്കോർഡ് ചെയ്തതെന്ന് ഓർമയില്ലെന്നും സ്വപ്‌ന പറഞ്ഞതായി ഡിഐജി പറഞ്ഞു ഇന്ന് രാവിലെയാണ് പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോയെന്ന് അന്വേഷിക്കാൻ…

Read More

24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ്; 585 മരണം

ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും നാൽപതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം കടന്നു 585 പേരാണ് വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 1,31,578 ആയി ഉയർന്നു. 48,493 പേർ ഇന്നലെ രോഗമുക്തി നേടി. 83,83,602 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമായി ഉയർന്നു ഡൽഹിയിലാണ് നിലവിൽ കൊവിഡ്…

Read More

പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കണ്ടതാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ

പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണാൻ ഇടയായതുകൊണ്ടാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ. മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് അഭയ കാണാൻ ഇടയായെന്നും വിവരം പുറത്തു പറയാതിരിക്കാൻ പ്രതികൾ അഭയയെ കൊല്ലുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കൊലപാതകം നടത്തിയതിന്റെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും കോടതിക്ക് മുമ്പിൽ ഉണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടർ, തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി കെ.സനൽ കുമാർ മുമ്പാകെ വാദിച്ചു. അഭയ കൊല്ലപ്പെട്ട ദിവസം…

Read More

പാലാരിവട്ടം പാലം അഴിമതി: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും കേസിൽ പ്രതി ചേർത്തു

പാലാരിവട്ടം അഴിമതി കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേർത്തു. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് കേസ്. കേസിൽ പത്താംപ്രതിയാണ് മുഹമ്മദ് ഹനീഷ്. കിറ്റ്‌കോ കൺസൾട്ടന്റ് എം എസ് ഷാലിമാർ, നിഷ തങ്കച്ചി, നാഗേഷ് കൺസൾട്ടൻസിയിലെ എച്ച് എൽ മഞ്ജുനാഥ്, സോമരാജൻ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട് ഇന്നലെ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും….

Read More

കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

കൊല്ലത്ത് രണ്ടിടങ്ങളിലായി വൻ മയക്കുമരുന്ന് വേട്ട. ചവറയിൽ ഹാഷിഷ് ഓയിലുമായി രണ്ട് പേരും കൊല്ലത്ത് കഞ്ചാവുമായി ഒരാളെയുമാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശികളെയാണ് ചവറയിൽ നിന്ന് 2.25 ലിറ്റർ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. രണ്ട് കോടിയോളം രൂപ വിലവരുന്നതാണിത് കഴിഞ്ഞ മാസം ആറ്റിങ്ങലിൽ നിന്ന് 103 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് വാടകക്ക് എടുത്ത വീട്ടിൽ ഹാഷിഷ് ഓയിൽ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചത്. കൊല്ലത്ത് അഞ്ച് കിലോ കഞ്ചാവുമായാണ് ഒരാൾ പിടിയിലായത്.

Read More

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന് 4700 രൂപയാണ് വില പത്ത് ദിവസത്തിനിടെ 1280 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ആഗോളവിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1867.96 ഡോളർ നിലവാരത്തിലാണ്. ദേശീയവിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,180 രൂപയായി

Read More

പത്ത് കോടി രൂപ പിഴയടച്ചു; വി കെ ശശികല ജനുവരിയിൽ ജയിൽ മോചിതയായേക്കും

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വി കെ ശശികല ജയിൽ മോചിതയാകാൻ ഒരുങ്ങുന്നു.സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചതിനെ തുടർന്നാണ് ജയിൽ മോചനം സാധ്യമാകുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ ജനുവരിയോടെ ജയിൽ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു ്അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചത്. ജനുവരി 27ന് നാല് വർഷം തടവ് പൂർത്തിയാകും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം…

Read More