Headlines

Webdesk

ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ബൈഡന്‍ തന്നെ വിജയിച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോര്‍ജിയ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണിയപ്പോള്‍ വിജയിച്ചത് ജോ ബൈഡന്‍ തന്നെ. ട്രംപിന്റെ ആവശ്യപ്രകാരമാണ് ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയത്. ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ വെബ്‌സൈറ്റിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായ വിവരം വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കന്മാരുടെ ജോര്‍ജിയയില്‍ ബൈഡന്‍ ജയിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.

Read More

വയനാട്ടിൽ 135 പേര്‍ക്ക് കൂടി കോവിഡ്; 152 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (20.11.20) 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9315 ആയി. 8270 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 983…

Read More

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ,…

Read More

വായുമലിനീകരണം രൂക്ഷം: സോണിയ ഗാന്ധി ഡൽഹി വിട്ടു

വായുമലിനീകരണവും കൊവിഡ് വ്യാപനവും രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹി വിട്ടു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് തീരുമാനം. അതേസമയം സോണിയ എങ്ങോട്ടാണ് പോയതെന്ന് കോൺഗ്രസ് അറിയിച്ചിട്ടില്ല നെഞ്ചിലെ അണുബാധ ഗുരുതരമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഡോക്ടർമാരുടെ നിർദേശം. വായുമലിനീകരണം ഡൽഹിയിൽ കുറയുന്നതുവരെ ചൂടുള്ള സ്ഥലത്ത് സോണിയയെ താമസിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന് ഹൈക്കോടതി; നടിയുടെയും പ്രോസിക്യൂഷന്റെയും ഹർജികൾ തള്ളി

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെയും പ്രോസിക്യൂഷന്റെയും ഹർജികൾ ഹൈക്കോടതി തള്ളി. കോടതി മാറ്റാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക കോടതിയിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത് ഇരുപക്ഷവും ഒരുമിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച വിചാരണ ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വനിതാ ജഡ്ജിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉന്നയിച്ച ആരോപണങ്ങളൊന്നും തന്നെ ഹൈക്കോടതി മുഖവിലക്ക് എടുത്തില്ല അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിയെ…

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകി ഹൈക്കോടതി; ജോസഫിന്റെ ഹർജി തള്ളി

കേരളാ കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ പരിഹാരം. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചുള്ള പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി നേരത്തെ കേന്ദ്ര തെരഞ്ഞെടു്പ് കമ്മീഷനും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചിരുന്നു. ഇതിനെതിരെ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയും വിധി വരുന്നതുവരെ ചിഹ്നം മരവിപ്പിക്കുകയുമായിരുന്നു

Read More

ചീരാലിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കോവിഡ് ആൻ്റിജൻ പരിശോധനയിൽ ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചീരാലിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കോവിഡ് ആൻറി ജൻ പരിശോധനയിൽ ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ചീരാൽ കണ്ണി വട്ടത്ത് ഒരു കുടുംബത്തിലെ രണ്ട് പേർക്കും കുടുക്കി, വെള്ളച്ചാൽ ,മുണ്ടക്കൊല്ലി, വെണ്ടോൽ എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 66 പേരെയാണ് ഇന്ന് ചീരാലിൽ പരിശോധനക്ക് വിധേയമാക്കിയത്.

Read More

സ്വർണവില ഇന്നും ഇടിഞ്ഞു; പവന് ഇന്ന് 80 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 11 ദിവസത്തിനിടെ പവന് 1360 രൂപയാണ് കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായ അഞ്ചാം ദിവസമാണ് ദേശീയവിപ

Read More

നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നതായി പോലീസ്

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നതായി പോലീസ്. ജനുവരിയിൽ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലാണ് യോഗം ചേർന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഗണേഷ്‌കുമാറിന്റെ സഹായി പ്രദീപ് യോഗത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ് കേസിൽ വിചാരണ ആരംഭിച്ചത് കഴിഞ്ഞ ജനുവരി അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് മുമ്പായി കൊച്ചിയിലെ ഹോട്ടലിൽ യോഗം ചേർന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഈ യോഗത്തിന് ശേഷമാണ് പ്രദീപ് കാഞ്ഞാങ്ങാട്ടേക്ക് സാക്ഷിയെ സ്വാധീനിക്കാനായി പോകുന്നത് കാസർകോട് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരാണെന്നും പോലീസ്…

Read More

യുപിയിൽ ബലാത്സംഗ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് വനത്തിൽ

ഉത്തർപ്രദേശിൽ 22കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ. അനൂജ് കശ്യപ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. തല അറുത്ത നിലയിൽ കടുവ സങ്കേതത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അഴുകിയ നിലയിൽ ഇയാളുടെ മൃതദേഹം കണ്ടത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികളാണ് മൃതദേഹം കണ്ടത് സെപ്റ്റംബർ ആറിനാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി നൽകിയത്. പെൺകുട്ടിയുടെ കുടുംബമാണ് അനൂജിനെ…

Read More