Headlines

Webdesk

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന പരാതിയുടെ സത്യാവസ്ഥ അറിയാൻ പ്രതിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. കേസിൽ മാപ്പുസാക്ഷിയാകാനുള്ള സന്ദീപ് നായരുടെ അപേക്ഷയും കോടതി അംഗീകരിച്ചു.

Read More

ഇരട്ട വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു; ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം

ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതിവിധി ഇരട്ട വോട്ട് തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം. കള്ളവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദേശം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു ഇരട്ട വോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ എന്നിവരുടെ കാര്യം ബിഎൽഒമാർ നേരിട്ട്…

Read More

സൂയസ് കനാലിലെ ഗതാഗത സ്തംഭനം: എവർഗിവണിന് സംഭവിച്ചതെന്തെന്ന് അന്വേഷണം തുടങ്ങി

സൂയസ് കനാലിലെ ഗതാഗത സ്തംഭനത്തിൽ അന്വേഷണം ആരംഭിച്ചു. ചരക്ക് കപ്പൽ എവർഗിവൺ കനാലിൽ കുടുങ്ങിയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയാൻ വിദഗ്ധാന്വേഷണം തുടങ്ങി. വിദഗ്ധ സംഘം കപ്പലിൽ പ്രവേശിച്ചു. കനാലിലെ ഗ്രേറ്റ് ബിറ്റർ തടാകത്തിലാണ് കപ്പലിപ്പോഴുള്ളത്. ഗതിമാറ്റം സംഭവിക്കുന്നതിനു മുന്നോടിയായി കപ്പലിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന ആരോപണവും പരിശോധിക്കും. ഗ്രേറ്റ് ബിറ്ററിൽ വെച്ചുതന്നെ അറ്റകുറ്റപ്പണി നടത്തുമോ അതോ ലക്ഷ്യസ്ഥാനമായ റോട്ടർഡാമിലേക്ക് സഞ്ചാരം അനുവദിക്കാനാകുമോ എന്ന് പരിശോധനയ്ക്കുശേഷമാകും തീരുമാനിക്കുക. ജപ്പാൻ കമ്പനിയായ ഷോയി കിസൻ കൈഷ ലിമിറ്റഡാണ് കപ്പലിന്റെ…

Read More

പിണറായിയിൽ തുടങ്ങിയ സിപിഎം പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകും: കെ സുരേന്ദ്രൻ

സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകളായ ത്രിപുരയും ബംഗാളും പൂട്ടിച്ചവരാണ് ഞങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ തന്നെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് സംശയം വേണ്ട. പിണറായിയുടെ കൈ കൊണ്ട് തന്നെ ഇതിന്റെ ഉദക ക്രിയയും പൂർത്തിയാകും. തനിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി തയ്യാറാകുന്നില്ല സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ…

Read More

കേരളം കണ്ടതിൽ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വിഎം സുധീരൻ

സർവേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും കോൺഗ്രസ് നേതാവ് വി എം സുധീരൻ. കോടികൾ ചെലവാക്കി സിപിഎം പിആർ വർക്ക് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം ധാരാളിത്തം കാണിക്കുകയാണ്. സർവേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും കോൺഗ്രസ് നേതാവ് വി എം സുധീരൻ. കോടികൾ ചെലവാക്കി സിപിഎം പിആർ വർക്ക് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം ധാരാളിത്തം കാണിക്കുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളത്തെ കസ്റ്റഡി കൊലപാതകത്തിന്റെ നാടാക്കി മാറ്റി….

Read More

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥൻ ജി എസ് സിംഗാൾ, റിട്ടി. പോലീസ് ഉദ്യോഗസ്ഥൻ തരുൺ ബരോട്ട്, കമാൻഡോ ഉദ്യോഗസ്ഥൻ അനജൂ ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെവിട്ടത്. ഇതോടെ മുഴുവൻ പ്രതികളും കേസിൽ നിന്ന് മോചിതരായി. നേരത്തെ നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഇസ്രത് ജഹാൻ അടക്കമുള്ളവർ ഭീകരരല്ല എന്ന് തെളിയിക്കാനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കൂടി കോടതി വെറുതെ വിട്ടത്. 2004…

Read More

ഉടുമ്പൻചോലയിൽ എംഎം മണി ജയിച്ചാൽ തല മുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഇ.എം അഗസ്തി

ഉടുമ്പൻചോലയിൽ എം എം മണി വിജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഇ എം അഗസ്തി. ചാനൽ സർവേകൾ പെയ്ഡ് സർവേകളാണെന്നും അഗസ്തി പറഞ്ഞു ചാനൽ സർവേകളിൽ വിശ്വാസികളല്ല. മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യും. മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും അഗസ്തി ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ചാനലുകളെ വിലയ്‌ക്കെടുത്ത പോലെയാണ് ഇപ്പോൾ കേരളത്തിലെന്നും അഗസ്തി പറഞ്ഞു

Read More

നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് വെറുതെവിട്ടത്. മഞ്ചേരി കോടതിയുടെ ജീവപര്യന്തം ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2014 ഫെബ്രുവരി 10നാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസ് ജീവനക്കാരി രാധയുടെ മൃതദേഹം കണ്ടെത്തുന്നത് ഫെബ്രുവരി അഞ്ച് മുതലാണ് രാധയെ കാണാതായത്. തുടർന്ന് 10ന് ചുള്ളിയോട് ഉണ്ണിക്കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ…

Read More

ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ തീപിടിത്തം; രോഗികളെ മാറ്റി

ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടിത്തം. അപകടത്തിന് പിന്നാലെ ഐസിയുവിലുണ്ടായിരുന്ന അറുപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത് അപകടത്തിൽ ആളപായമില്ല. രാവിലെ ആറരയോടെയാണ് തീപിടിത്തുണ്ടായത്. പിന്നാലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Read More

24 മണിക്കൂറിനിടെ 53,480 പേർക്ക് കൂടി കൊവിഡ്; 354 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷത്തിലും മുകളിലാണ് ഇതിനോടകം 1,21,49,335 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,14,34,301 പേർ രോഗമുക്തി നേടി. 5,52,566 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് 41,280 പേർക്ക് കഴിഞ്ഞ ദിവസം രോഗം ഭേദമായി. 354 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,62,468 ആയി ഉയർന്നു

Read More