Headlines

Webdesk

മസ്ജിദുനബവിയിൽ പതിനഞ്ചു വയസിന് താഴെയുള്ളവർക്ക് റമദാനിൽ വിലക്ക്

ജിദ്ദ: പതിനഞ്ച് വയസിന് താഴെയുള്ളവരെ റമദാനിൽ മദീനയിലെ പ്രവാചക പള്ളിയിൽ പ്രവേശിപ്പിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. തറാവീഹ് നമസ്‌കാരത്തിന്റെ സമയം കുറക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തറാവീഹ് നമസ്‌കാരത്തിന് ശേഷം അരമണിക്കൂർ കൂടി മാത്രമേ പള്ളി തുറക്കൂ. പള്ളികളിൽ ഇഅ്തികാഫ് അനുവദിക്കില്ല.

Read More

വയനാട് ‍നടവയൽ നെയ്ക്കുപ്പ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നു

നടവയല്‍ നെയ്ക്കുപ്പ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നു.നെയ്ക്കുപ്പ വെളളിലാട്ട് ഗംഗദേവി (47)ആണ് കാട്ടാനയുടെ അക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗംഗയെ ഉടന്‍ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Read More

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. വ്യാഴാഴ്ച്ച പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു നിരക്ക്. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് പവന് 920 രൂപ വര്‍ധിച്ചത് കാണാം. മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക്…

Read More

വയനാട്ടിൽ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ചു

വയനാട്ടിൽ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ചു.നെയ്ക്കുപ്പ വെളളിലാട്ട് ഗംഗദേവി (47)യെ ആണ് കാട്ടാന ആക്രമിച്ചത്.ഗുരുതരമായി പരുക്കേറ്റ ഗംഗയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.    

Read More

തായ്‌വാനില്‍ തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടു ; 36 മരണം

തായ്‌പേയ്(തായ്‌വാന്‍): കിഴക്കന്‍ തായ്‌വാനിലെ തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 36 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തായ്‌വാന്‍ സമയം രാവിലെ 9.30 ഓടെയായിരുന്നു അപകടം. തായ്‌പേയില്‍ നിന്ന് തായ്തുങ് നഗരത്തിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ 350 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 61 യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 72 യാത്രക്കാരോളം തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം എത്തിക്കാനായി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് സായ് ഇങ്…

Read More

കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ ചുണ്ടേലിനു സമീപം ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു

കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ ചുണ്ടേലിനു സമീപം ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ പാലക്കാട്‌ സ്വദേശിയായ ദിലീപ് (32) നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ഫയർഫോഴ്സ് ഹോസ്പിറ്റലിൽ എത്തിച്ചു.

Read More

വെറുംവയറ്റില്‍ ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റം

മിക്ക ഇന്ത്യന്‍ അടുക്കളകളിലും കാണുന്ന ഒന്നാണ് ഉലുവ. സാധാരണയായി, ഭക്ഷണങ്ങള്‍ക്ക് രസക്കൂട്ടായി ഈ സുഗന്ധവ്യഞ്ജനം നാം ചേര്‍ക്കുന്നു. എന്നാല്‍ ഇതു മാത്രമല്ല, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും മിടുക്കനാണ് ഈ ഇത്തിരിക്കുഞ്ഞന്‍. ആരോഗ്യത്തിന് ഉത്തമമായ അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് ഈ സുഗന്ധവ്യഞ്ജനം. അമിതവണ്ണം കുറയ്ക്കുന്നു ഉലുവ വെള്ളം കുടിക്കുന്നത് നിങ്ങളെ കൂടുതല്‍ നേരം വിശക്കാതെ നിലനിര്‍ത്തും. ഉലുവയില്‍ അടങ്ങിയ ഫൈബര്‍ ആണ് ഇതിന് ഗുണം ചെയ്യുന്നത്. ഇത് നിങ്ങളുടെ അമിതഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വയര്‍ നിറഞ്ഞതായി തോന്നുമ്പോള്‍…

Read More

യു ഡി എഫിൻ്റെ ന്യായ് പദ്ധതി ഏറ്റവുമധികം ഗുണം ചെയ്യുക വയനാടിനെന്ന് മഹിള കോൺഗ്രസ് ദേശീയ ഉപാധ്യക്ഷയും എ ഐ സി സി നിരീക്ഷയുമായ ഡോ.നാഗലക്ഷ്മി

സുൽത്താൻ ബത്തേരി: യു ഡി എഫിൻ്റെ ന്യായ് പദ്ധതി ഏറ്റവുമധികം ഗുണം ചെയ്യുക വയനാടിനെന്ന് മഹിള കോൺഗ്രസ് ദേശീയ ഉപാധ്യക്ഷയും എ ഐ സി സി നിരീക്ഷയുമായ ഡോ.നാഗലക്ഷ്മി പറഞ്ഞു. യു ഡി എഫിൻ്റെ പ്രകടനപത്രികയുടെ നിയോജക മണ്ഡലം തല പ്രകാശനം സുൽത്താൻ ബത്തേരി പ്രസ് ക്ലബ്ബിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു നാഗലക്ഷ്മി.സർക്കാരിൻ്റെ കർഷകദ്രോഹ നടപടികളിൽ ശ്വാസം മുട്ടി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ വയനാട്ടുകാർക്ക് ന്യായ് പദ്ധതിയിലൂടെ പ്രതിവർഷം കിട്ടുന്ന 72000 രൂപ വലിയ ഉണർവ്വ് പകരും. പെൻഷൻ തുകയായ…

Read More

ഹൈലൈറ്റ് മാളിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായ്

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക് സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേ കാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖ ഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീത സായാഹ്നങ്ങൾ, വളർത്തു മൃഗങ്ങളുടെ പ്രദർശനം, വിൻറ്റേജ് കാർ എക്‌സ്‌പോ, അന്തർദേശീയ തലത്തിലുള്ള ഫാഷൻ വീക്ക് എന്നിവയും ഉണ്ടാകും.ഏപ്രിൽ മാസമുനീളം മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളും അവിശ്വസിനിയമായ ഓഫറുകളും ഉണ്ടാകും. കോവിഡിനു ശേഷം…

Read More

പുതിയ സാങ്കേതികവിദ്യ: ഇനി കുടിവെള്ളം വായുവിൽ നിന്ന്

അബുദാബി: നാമെല്ലാവരും ശ്വസിക്കാൻ ഉപയോഗിക്കുന്ന വായുവിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കുകയാണ് യൂ എ ഇ യിലെ എഷാര വാട്ടർ കമ്പനി. അബുദാബിയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം നൂതനസാങ്കേതികവിദ്യ ഉപയോകപ്പെടുത്തി വായുവിൽ നിന്ന് ‘ശുദ്ധമായ കുടിവെള്ളം’ ഉത്പാദിപ്പിക്കാൻ കഴിയുന്ന ജനറേറ്ററുകൾ നിർമ്മിച്ചിരിക്കുകയാണ് .37 ദശലക്ഷം ബില്യൺ ലിറ്റർ ശുദ്ധജലം അന്തരീക്ഷത്തിൽ ഈർപ്പം സംഭരിച്ച് നിർമിക്കാനാകും. വായുവിൽ നിന്ന് ഈർപ്പം വേർതിരിച്ചെടുക്കുകയും അത് ഉയർന്ന നിലവാരമുള്ള കുടിവെള്ളമാക്കി മാറ്റുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ രാജ്യത്തെ ആദ്യത്തേതാണെന്ന്, ”എഷാര വാട്ടർ യുഎഇയുടെ…

Read More