Headlines

Webdesk

കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് പകരമായി നിയമം നിർമ്മിക്കുമെന്ന് കൃഷിമന്ത്രി

പുതിയ കാർഷിക നിയമം നിർമിക്കുമെന്ന പ്രഖ്യാപനവുമായി കേരളം. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് പകരമായി നിയമം നിർമ്മിക്കുമെന്ന് കൃഷിമന്ത്ര വി.എസ് സുനിൽ കുമാർ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകവെയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ കടുത്ത നിലപാടിലേക്ക് പോകുന്നത് ബജറ്റ് സമ്മേളനത്തിലാണ് പുതിയ നിയമം പ്രഖ്യാപിക്കുക. തറവില ഉയർത്തുന്നതിന് വ്യവസ്ഥയുണ്ടാകും. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്രനിയമം. ഇതിനെതിരെ പുതിയ നിയമം കൊണ്ടുവരും. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷിക നിയമഭേദഗതി തള്ളിക്കളയുന്നതിനായി സംസ്ഥാന നിയമസഭയുടെ…

Read More

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡിജിപി ആർ ശ്രീലേഖ ഇന്ന് വിരമിക്കും

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായ ആർ ശ്രീലേഖ ഇന്ന് വിരമിക്കും. ഡിജിപി സ്ഥാനത്ത് നിന്നാണ് വിരമിക്കുന്നത്. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് നിർദേശിച്ചാണ് ശ്രീലേഖ സർവീസിൽ നിന്ന് പടിയിറങ്ങുന്നത് 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. ചേർത്തല എ എസ് പിയായി സർവീസ് ആരംഭിച്ചു. തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ് പിയായി. സിബിഐയിൽ എസ്പിയായി അഞ്ച് വർഷം പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണറായും ജയിൽ ഡിജിപിയായും പ്രവർത്തിച്ചു. നിലവിൽ ഫയർ ഫോഴ്‌സ് മേധാവിയാണ്. ഐപിഎസ് അസോസിയേഷനോടും…

Read More

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നഴ്‌സിന് കോവിഡ് പോസിറ്റീവായി

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നഴ്‌സിന് കോവിഡ് പോസിറ്റീവായ. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 45കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാത്യു എന്ന നഴ്‌സ് ഫെയിസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 18നാണ് ഇവര്‍ വാക്‌സിന്‍ എടുത്തത്. കൈയ്ക്ക് ചൊറിച്ചില്‍ ഉണ്ടായതല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. ആറാം ദിവസം കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ കുളിര് അനുഭവപ്പെട്ടെന്നും പിന്നീട് മസിലുകള്‍ക്ക് വേദന ഉണ്ടായെന്നും ഇദ്ദേഹം പറയുന്നു. കോവിഡ് പരിശോധനയ്ക്ക് വിധേയമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍…

Read More

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി മൂന്നാം തവണയും നീട്ട. ജനുവരി 10 വരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ ഇത് ഡിസംബർ 31 വരെയായിരുന്നു. അക്കൗണ്ടുകൾ ഓഡിറ്റുചെയ്യേണ്ട കമ്പനികൾക്കും വ്യക്തികൾക്കുമുള്ള സമയപരിധി ഫെബ്രുവരി 15 വരെ 15 ദിവസത്തേക്ക് നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു. 4.54 കോടിയിലധികം ഐടിആർ ഡിസംബർ 28 വരെ ഫയൽ ചെയ്തതയാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സമർപ്പിച്ച ആദായ നികുതി റിട്ടേൺ 4.77 കോടി ആയിരുന്നു.

Read More

പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല, പത്ത് മണിക്കുള്ളിൽ അവസാനിപ്പിക്കണം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ല. പൊതുകൂട്ടായ്മകൾ അനുവദിക്കില്ല. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമാണ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടിയെടുക്കും. ജില്ലാ കലക്ടർമാരും പോലീസ് മേധാവികളും നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആണ് ഉത്തരവിറക്കിയത്. കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ…

Read More

കുതിരാനില്‍ വാഹനാപകടം: മൂന്നു പേര്‍ മരിച്ചു

തൃശ്ശൂര്‍: ദേശീയപാത കുതിരാനില്‍ വാഹനാപകടത്തില്‍ ചരക്കു ലോറി വാഹങ്ങളിലിടിച്ച് മൂന്നു പേര്‍ മരിച്ചു. ലോറികളും കാറും ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. രാവിലെ 6.45നാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. കാറിലും ബൈക്കിലുമുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്ന് ചരക്കുമായി വന്ന ലോറി ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളിലും ബൈക്കുകളിലും ലോറി ഇടിച്ചതിനെ തുടര്‍ന്ന് ഈ…

Read More

രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു; സ്വാഗതം ചെയ്ത് താരങ്ങള്‍

മെല്‍ബണ്‍: ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മ്മ മെല്‍ബണില്‍ എത്തി ടീമിനൊപ്പം ചേര്‍ന്നു.രോഹിത്തിനെ ഇന്ത്യന്‍ ടീം സ്വീകരിക്കുന്ന വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. നേരത്തെ ഇന്ത്യന്‍ ടീമിനൊപ്പം ഇല്ലാത്ത രോഹിത്ത് ഫിറ്റ്‌നെസ് തെളിയിച്ചതിന് ശേഷമാണ് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്.തുടര്‍ന്ന് താരം രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ആണ് പൂര്‍ത്തിയാക്കിയത്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത്ത് ശര്‍മ്മ കളിക്കും. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രോഹിത്തിനെ സ്വീകരിച്ചു. പൃഥ്വി ഷാ, രവീന്ദ്ര ജഡേജ,…

Read More

വയനാട് ജില്ലയിലെ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും വൈസ് പ്രസിഡണ്ടുമാരും

കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് – നസീമ ടീച്ചര്‍ (മുസ്ലീം ലീഗ്, മേപ്പാടി ഡിവിഷന്‍) വൈസ് പ്രസിഡന്റ് – പി.കെ. അബ്ദു റഹ്മാന്‍ (ഐ.എന്‍.സി, കോട്ടത്തറ ഡിവിഷന്‍) സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് – സി. അസൈനാര്‍ (സി.പി.ഐ.എം, കൃഷ്ണഗിരി ഡിവിഷന്‍) വൈസ് പ്രസിഡന്റ് – അമ്പിളി സുധി (സി.പി.ഐ.എം, ചുള്ളിയോട് ഡിവിഷന്‍) മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് – ജസ്റ്റിന്‍ ബേബി (എല്‍.ഡി.എഫ്, പള്ളിക്കല്‍ ഡിവിഷന്‍) വൈസ് പ്രസിഡന്റ് – എ.കെ. ജയഭാരതി (സി.പി.ഐ.എം,…

Read More

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ. മേപ്പാടി എരുമ ക്കൊല്ലിയിലാണ് ആയുധധാരികളാഅഞ്ചംഗ സംഘമെത്തിയതെന്ന് നാട്ടുകാർ. മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടിൽ കയറി ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ. തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് പരിശോധന നടത്തുന്നു.

Read More

വയനാട് മീനങ്ങാടി ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു

വയനാട് മീനങ്ങാടിയിൽ മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ(3)യാണ് മരിച്ചത്. മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം. ചണ്ണാളിയിലെ ഉമ്മ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കുഞ്ഞിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിഷാദ്-ഷഹാന ദമ്പതികളുടെ ഏക…

Read More