Headlines

Webdesk

പുതിയ കോവിഡ് വകഭേദം: ഈ അഞ്ച് ലക്ഷണങ്ങളെ അവഗണിക്കരുത്

ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ് ബ്രിട്ടണില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം. നിലവിലുള്ള കോവിഡിനെക്കാള്‍ 70 ശതമാനത്തിലധികം വ്യാപന ശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്. രോഗവ്യാപന ശേഷി കൂടുതലായ ഈ വകഭേദം പുതുവര്‍ഷത്തില്‍ കൂടുതല്‍ മാരകമാകുമോ എന്നതാണ് ആശങ്ക. കോവിഡ് വൈറസും വകഭേദവും ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്. എന്നാല്‍ ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങളെ പ്രത്യേകമായും കരുതിയിരിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) പറയുന്നു. ശ്വസന…

Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഡിസംബര്‍ 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. വെെകിട്ട് ആറ് മണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാ തിയതികളും സമയവും അറിയാന്‍ സാധിക്കും.

Read More

നെയ്യാറ്റിന്‍കര സംഭവം: കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയവര്‍ക്കും ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല

ജപ്തി നടപടിക്കെത്തിയ പോലീസിന്റെ അവിവേകപരമായ ഇടപെടലിനെ തുടര്‍ന്ന് ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. പോങ്ങില്‍ ലക്ഷംവീട് കോളനിക്കു സമീപം താമസിക്കുന്ന രാജന്റെ കുടുംബത്തെ ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. മരിച്ച രാജന്‍ 2 മാസം മുന്‍പേ ഈ വിവരാവകാശ രേഖ നേടിയിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഇതു കോടതിയില്‍ എത്താത്തതു കാരണമാണ് കുടിയൊഴിപ്പിക്കലിന് ഉത്തരവുണ്ടായത് എന്നറിയുന്നു. അതിയന്നൂര്‍…

Read More

അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു

സൗദി അറേബ്യയിൽ അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു. ഈജിപ്ഷ്യൻ സ്വദേശിയായ ഹാനി അബ്ദുൽ തവാബ് (35) നെയാണ് 13 വയസ്സുകാരൻ വെടിവെച്ചു കൊന്നത്. ക്ലാസ്മുറിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വിദ്യാർഥി വെടിവെക്കുകയായിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് വിദ്യാർഥിയും അധ്യാപകനും തമ്മിൽ വാക്കേറ്റം ഉണ്ടാവുന്നത്. തുടർന്ന് സഹോദരനോടൊപ്പം സ്‌കൂളിന് പുറത്ത് കാത്തുനിന്ന വിദ്യാർഥി അധ്യാപകന്റെ തലയ്ക്കു വെടിവെച്ചു. ചികിത്സയിൽ കഴിയവെയാണ് അധ്യാപകൻ മരണത്തിന് കീഴടങ്ങിയത്.

Read More

സർക്കാർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥൻ; ഗവർണർക്കെതിരെ മുഖ്യമന്ത്രി

കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ് ഗവർണറെന്ന് മുഖ്യമന്ത്രി പറഞ്ഞു നിയമസഭ വിളിക്കുന്നതിൽ ഗവർണർക്ക് വിവേചന അധികാരം ഉപയോഗിക്കാനാകില്ല. ആദ്യ ഘട്ടത്തിൽ തന്നെ ഗവർണർ അനുമതി നൽകുമെന്നാണ് കരുതിയത്. ഗവർണറുടെ നടപടി ശരിയായില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് പുതിയ കാർഷിക നിയമം സർക്കാർ പരിഗണനയിലാണ്. കർഷകർ ഉന്നയിക്കുന്ന യഥാർഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങൾ പിൻവലിക്കണമെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു

Read More

പൊതുവികാരം മാനിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ എതിർക്കുന്നില്ലെന്ന് ഒ രാജഗോപാൽ

കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ. നിയമസഭയിൽ പാസാക്കിയ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്പോൾ ഒ രാജഗോപാൽ ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമാകാതെ അണികൾ. രാജ്യത്തെ കാര്‍ഷിക നിയമ ഭേദഗതി നല്ലതിനാണെന്നും കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമം കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഒ രാജഗോപാല്‍ സഭയിൽ പറഞ്ഞിരുന്നു. എന്നാൽ,…

Read More

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 25 പേർക്ക്

യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിൽ അഞ്ച് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതിനോടകം 25 പേർക്കാണ് രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലാണ് കൊവിഡിന്റെ പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട് സാധാരണ കൊവിഡ് വൈറസിനേക്കാൾ 70 ശതമാനം അധികവേഗത്തിൽ ഈ വൈറസ് പടരുമെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനുവരി ഏഴ് വരെ അവിടെ…

Read More

24 മണിക്കൂറിനിടെ 21,821 പേർക്ക് കൂടി കൊവിഡ്; 299 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,821 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,66,674 ആയി ഉയർന്നു. 299 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,48,738 ആയി. 26,139 പേർ ഇന്നലെ രോഗമുക്തി നേടി. 98,60,280 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 2,57,656 പേർ ചികിത്സയിൽ കഴിയുകയാണ്.

Read More

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലാമറ്റത്താണ് സംഭവം. പാറപ്പുറത്തുകൂടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളുടെ മൃതദേഹം ഹാളിലും ബിജുവിന്റെയും അമ്പിളിയുടെതും കിടപ്പുമുറിയിലുമാണ് കണ്ടത്. ചിട്ടി നടത്തിപ്പിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.  

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഒരുങ്ങുന്നു; തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. താങ്ങുവിലക്ക് നിയമസംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാകാമെന്നാണ് സർക്കാർ കരുതുന്നത്. ഇത് കർഷക സംഘടനകളും ചർച്ച ചെയ്യും സമരം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കേന്ദ്രം സമവായത്തിനൊരുങ്ങുന്നത്. ഇന്നലെ കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ആറാമത്തെ യോഗത്തിലും തീരുമാനമായിരുന്നില്ല. വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെതിരായ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിരുന്നു നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും…

Read More