സർവീസ് വയർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മാടക്കര മണ്ടോക്കര രാജൻ മരിച്ചു

സർവീസ് വയർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു .മാടക്കര മണ്ടോക്കര രാജൻ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടി മാടക്കരയിൽ വെച്ചാണ് അപകടം സംഭവിച്ചത്. വൈദ്യുതി ആഘാതമേറ്റ് പോസ്റ്റിൽനിന്നും തെറിച്ചു വീണ രാജനെ ബത്തേരിലെ ആശുപത്രിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെ രാജൻ മരണപ്പെടുകയായിരുന്നു. ഭാര്യ ശ്യാമ. അഞ്ച് മാസം പ്രായമുള്ള കുട്ടിയുണ്ട്. പിതാവ് പരേതനായ ചാമി. മാതാവ് ശാരദ.