Headlines

Webdesk

ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കും, ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

  ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രവിഷയങ്ങളിൽ സർക്കാരോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ ഇടപെടില്ല. കോടതികൾ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുകയാണ് ചെയ്തത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്‌സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിശ്വാസപ്രമാണങ്ങളെ തച്ചുതകർത്ത് അതിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുകയെന്നുള്ളതല്ല രീതി. ദേവസ്വം ബോർഡുകളുടെ നിലനിൽപ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാൻ കഴിയണം. ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ…

Read More

പഞ്ചാബിൽ മിഗ് 21 വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

  പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. സ്‌ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് അപകടം നടന്നത് രാജ്യത്ത് ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 അപകടമാണിത്. മാർച്ചിൽ നടന്ന അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത മരിച്ചിരുന്നു. ജനുവരിയിൽ രാജസ്ഥാനിലും മിഗ് 21 വിമാനം തകർന്നുവീണിരുന്നു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Read More

രക്തച്ചൊരിച്ചിലിന് പരിസമാപ്തി: വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേലും ഹമാസും

  ദിവസങ്ങളായി തുടരുന്ന സംഘർഷത്തിന് ഇസ്രായേൽ-പലസ്തീൻ അതിർത്തിയിൽ ശമനമാകുന്നു. വെടിനിർത്തലിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ട്. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഉപാധികളില്ലാതെ വെടിനിർത്തൽ നിലവിൽ വന്നുവെന്ന് ഹമാസും പ്രതികരിച്ചു അമേരിക്കയുടെ സമ്മർദത്തെ തുടർന്നാണ് ഇസ്രായേൽ വെടിനിർത്തലിന് തയ്യാറായത് എന്നാണ് സൂചന. ലോക രാഷ്ട്രങ്ങളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് രാത്രി വൈകി ചേർന്ന സുരക്ഷാ കാബിനറ്റ് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. ഹമാസും ഇതിനോട് അനുകൂലമായി പ്രതികരിച്ചു. പതിനൊന്ന് ദിവസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനാണ്…

Read More

സത്യപ്രതിജ്ഞാ പന്തൽ പൊളിക്കില്ല; വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവിറക്കും. എൺപതിനായിരം ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നിർമിച്ചത്. 5000 പേരെ പന്തലിൽ ഉൾക്കൊള്ളാൻ സാധിക്കും തത്കാലം സ്റ്റേഡിയത്തിൽ താത്കാലിക പരിപാടികളൊന്നും ഇല്ലാത്തതിനാൽ സ്റ്റേഡിയം വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കണമെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. എസ് എസ് ലാൽ ആവശ്യപ്പെട്ടിരുന്നു.

Read More

ന്യൂനപക്ഷ ക്ഷേമവും പരിസ്ഥിതിയുമടക്കം  മുഖ്യമന്ത്രിക്ക് കൂടുതൽ വകുപ്പുകൾ; മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച വിജ്ഞാപനമിറങ്ങി

  രണ്ടാം പിണറായി സർക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ വിശദീകരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. പൊതുഭരണം, ഐടി, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, വിജിലൻസ്, ഫയർഫോഴ്‌സ്, ജയിൽ, പരിസ്ഥിതി, ആസൂത്രണം, പരിസ്ഥിതി, മെട്രോ റെയിൽ എന്നീ വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിലാണ് കെ രാജൻ- റവന്യു, സർവേ, ലാൻഡ്, റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം റോഷി അഗസ്റ്റിൻ-ജലവിതരണ വകുപ്പ്, ഭൂഗർഭ ജലവകുപ്പ് കെ കൃഷ്ണൻകുട്ടി-വൈദ്യുതി എ കെ ശശീന്ദ്രൻ-വനം, വന്യജീവി സംരക്ഷണം അഹമ്മദ് ദേവർകോവിൽ-തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ ആന്റണി രാജു-റോഡ് ഗതാഗതം, മോട്ടോൾ…

Read More

മുംബൈ ബാർജ് അപകടം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ തീരത്തെ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. ബന്ധുക്കൾക്ക് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചു വടുവഞ്ചാൽ മെലേ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ്, കോട്ടയം പൊൻകുന്നം അരിഞ്ചിടത്ത് ഇസ്മായിലിന്റെ മകൻ സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റ് രണ്ട് മലയാളികൾ. കണ്ണൂർ ഏരുവശ്ശേരി സ്വദേശി സനീഷ് ജോസഫിനെ കാണാതായിട്ടുണ്ട് അപകടത്തിൽ ഇതുവരെ 49…

Read More

കോവിഡ് പരിശോധനാ ഫലം 15 മിനിറ്റില്‍; ഇന്ത്യയുടെ കൊറോണ സ്വയം പരിശോധനാ കിറ്റായ കൊവിസെല്‍ഫ് വിപണിയിലേയ്ക്ക്

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്നു പോകുന്നത്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകളാണ് കോവിഡ് പരിശോധയ്ക്കായി നിർദ്ദേശിക്കപ്പെടുന്നത്. ഈ അവസരത്തിൽ ഇന്ത്യ ആദ്യമായി നിര്‍മ്മിച്ച കൊറോണ സ്വയം പരിശോധനാ കിറ്റ് പുറത്തിറക്കി. പൂനെയിലെ മൈലാബ് ഡിസ്‌ക്കവറി സൊലൂഷന്‍സാണ് ഐസിഎംആര്‍ അംഗീകരിച്ച പുറത്തിറക്കിയത്. 2 മിനിറ്റില്‍ ടെസ്റ്റ് ചെയ്യാമെന്നും 15 മിനിറ്റില്‍ പരിശോധനാ ഫലം ലഭിക്കുമെന്നുമുള്ളതാണ് കൊവിസെല്‍ഫിന്റെ സവിശേഷതകള്‍. അടുത്തയാഴ്ചയോടെ ഇത് പൊതുവിപണിയില്‍ ലഭ്യമാകുമെന്നും മൈലാബ്…

Read More

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ

  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധിയാണ് ഉണ്ടായതെന്ന് ശൈലജ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശൈലജയുടെ പ്രതികരണം. കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവണ്‍മെന്റിന്റെ കരുത്ത് തെളിയിക്കപ്പെട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാര്‍ന്ന പ്രതിച്ഛായ ഈ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടെന്ന് ശൈലജ അഭിപ്രായപെട്ടു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് പറഞ്ഞ ശൈലജ പുതിയ…

Read More

തുടർ ഭരണം കേരളാ ചരിത്രത്തിലെ സമുജ്ജ്വലമായ തുടക്കം; ചെയ്തതും ചെയ്യാനുള്ളതും വിശദീകരിച്ച് മുഖ്യമന്ത്രി

  തുടർ ഭരണം കേരളാ ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുന്നോട്ടുള്ള യാത്രയിൽ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് കഴിഞ്ഞ അഞ്ച് വർഷം എല്ലാ പ്രതിസന്ധികളെയും നരേിട്ട് സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നത്. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ബില്ലും അധികാര വികേന്ദ്രീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ഇടപെടലും ഇടതുപക്ഷം നയിച്ച സർക്കാരുകളാണ് നടത്തിയത്. ആ അടിത്തറയിൽ നിന്ന് കേരള വികസനത്തിന്റെ പുതിയ പ്രശ്‌നങ്ങളെ…

Read More

ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ച്‌​ മൊണാലി ബ്ലാ​ക്ക്​ ഫം​ഗ​സ് ബാധിച്ച് മ​രി​ച്ചു

  ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ചും ടെ​ക്​​നി​ക്ക​ല്‍ ഒ​ഫീ​ഷ്യ​ലു​മാ​യ മൊ​ണാ​ലി (44) ഗോ​ര്‍​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു. കോ​വി​ഡ്​ ബാധിച്ച് ​​ ആ​ഴ്​​ച​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ നെ​ഗ​റ്റി​വ്​ ആ​യെ​ങ്കി​ലും ബ്ലാ​ക്ക്​ ഫം​ഗ​സ്​ ബാ​ധി​ച്ച​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ക​ണ്ണി​നും മൂ​ക്കി​നും ഫം​ഗ​സ്​ ബാ​ധി​ച്ച്‌​ ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലി​രു​ന്ന മൊ​ണാ​ലി​യു​ടെ പി​താ​വ്​ മ​നോ​ഹ​ര്‍ ഗോ​ര്‍​ഹെ​യും(73) മ​രി​ച്ചു.

Read More