Headlines

Webdesk

നാരദ കേസ്: തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചു; ജാമ്യാപേക്ഷ തള്ളി

  നാരദ കേസിൽ അറസ്റ്റിലായ രണ്ട് മന്ത്രിമാർ അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യമില്ല. ഇടക്കാല ജാമ്യമെന്ന ആവശ്യം കൊൽക്കത്ത ഹൈക്കോടതി തള്ളി. ഇവരെ വീട്ടുതടങ്കലിൽ നിന്ന് ജയിലിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യവും കോടതി നിരസിച്ചു. ഇടക്കാല ജാമ്യത്തിനായി കേസ് വിശാല ബഞ്ചിന് വിട്ടു. മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎയായ മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെയാണ് വീട്ടുതടങ്കലിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച രാവിലെയാണ് ഇവരെ സിബിഐ കസ്റ്റഡിയിലെടുത്തത്.

Read More

കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ആശങ്കയും; രാജ്യത്ത് ഇതുവരെ 126 കേസുകൾ

  കൊവിഡിന് പിന്നാലെ രാജ്യത്തിന് ആശങ്കയായി ബ്ലാക്ക് ഫംഗസ് ബാധയും. കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതായാണ് കണക്കുകൾ. ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 126 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ കൊവിഡും ഉയർന്ന പ്രമേഹവും രോഗം ബാധിക്കാൻ സാധ്യത കൂടുതലാണ്. ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയാണെന്നും നേരിടാൻ ജാഗ്രത ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധികളുടെ പട്ടികയിൽപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ്…

Read More

അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. 22ന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് 24ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

Read More

പരിസ്ഥിതി പ്രവർത്തകൻ പത്മഭൂഷൺ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

  പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി പോരാട്ടം നയിച്ച സുന്ദർലാൽ ബഹുഗുണക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായാണ് സുന്ദർലാൽ ബഹുഗുണ വർഷങ്ങളായി പോരാടിയത്. വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം എന്നിവക്കെതിരെ രാജ്യത്തുടനീളം അദ്ദേഹം പ്രക്ഷോഭ പരിപാടികൾ…

Read More

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ കർശന നിബന്ധനകളുമായി സിപിഎം

  സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും മറ്റ് പേഴ്‌സണൽ സ്റ്റാഫുകളുടെയും കാര്യത്തിൽ കർശന നിലപാടുമായി പാർട്ടി. കർശന നിബന്ധനകളാണ് പാർട്ടി സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്. പാർട്ടി അംഗങ്ങളായ പാർട്ടിയോട് അടുത്ത ബന്ധമുള്ളവരെ വേണം പ്രൈവറ്റ് സെക്രട്ടറിമാരാക്കേണ്ടത്. നിയമനങ്ങൾക്ക് മുമ്പ് പാർട്ടിയുടെ അനുമതി തേടണം. പശ്ചാത്തലം പരിശോധിച്ചതിന് ശേഷമെ പേഴ്‌സണൽ സ്റ്റാഫായി നിയമനം നൽകാൻ പാടുള്ളു. സർക്കാർ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷൻ സ്റ്റാഫിലേക്ക് വരുമ്പോൾ പ്രായപരിധി 51 ആയിരിക്കണമെന്നും സെക്രട്ടേറിയറ്റ് നിർദേശം നൽകി

Read More

ലിനിയുടെ ത്യാഗത്തിന് മുന്നിൽ കേരളം ഒന്നാകെ കടപ്പെട്ടിരിക്കുന്നു: ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി

  നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച നഴ്‌സ് ലിനിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു  

Read More

ആരോഗ്യവകുപ്പ് കൂടുതൽ കരുത്തുറ്റ കരങ്ങളിൽ; എല്ലാവർക്കും നന്ദി പറഞ്ഞ് ശൈലജ ടീച്ചർ

  ആരോഗ്യമന്ത്രിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ പരാമർശിച്ചും പിന്തുണച്ചവർക്ക് നന്ദി പറഞ്ഞും കെ കെ ശൈലജ ടീച്ചർ. കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എത്തിയതെന്ന ആശ്വാസവും സംതൃപ്തിയുമുണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ശൈലജ ടീച്ചർ പറയുന്നു സംഭവബഹുലമായ 5 വർഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നു. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേർന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളിൽ…

Read More

24 മണിക്കൂറിനിടെ 2.59 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4209 പേർ മരിച്ചു

  വലിയ ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,60,31,991 ആയി 4209 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 3,57,295 പേർ രോഗമുക്തരായി. ഇതിനോടകം 2,27,12,735 പേർ രോഗമുക്തരായി. 2,91,331 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. നലവിൽ 30,27,925 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 19,18,79,503 പേർക്ക് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

24ന് പ്രതിപക്ഷ നേതാവ് സഭയിലുണ്ടാകും, അതിലാർക്കും സംശയം വേണ്ടെന്ന് കെ മുരളീധരൻ

  പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് കെ മുരളീധരൻ. വികാരമല്ല, വിവേകമാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി കാണുന്നു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകും. അതിലാർക്കും ആശങ്ക വേണ്ട സർക്കാരുണ്ടാക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോൺഗ്രസ് വിമുക്തമാക്കാൻ മോദിക്ക് സാധിക്കില്ല. പിന്നെയാണോ പിണറായി വിജയൻ അങ്ങനെ വിചാരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Read More

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടുൽ: 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

  മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ കോത്മി വനമേഖലയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റുകളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള രഹസ്യ വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഡിഐജി സന്ദീപ് പാട്ടീൽ അറിയിച്ചു.

Read More