വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറി; ബംഗാളിൽ നിന്നും ആളെക്കൊണ്ടുവന്നുവെന്ന് വ്യാജ പ്രചാരണം നടത്തി: എം വി ഗോവിന്ദൻ
വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറിയെന്നും വർഗീയ ശക്തികളെ വെള്ള പൂശികൊണ്ടാണ് യു ഡി എഫ് ജാഥയുടെ തുടക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിക്ഷ നേതാവ് RSS നെയും ജമാഅത്ത ഇസ്ലാമിയെയും വെള്ള പൂശുന്നു. ജമാഅത്ത ഇസ്ലാമി വർഗീയമല്ലെന്ന് പറയുന്ന പാർട്ടിയായി കോൺഗ്രസ് മാറി. കോലീ ബി സഖ്യത്തിന് പുറമെ ജമാ അത്തെ ഇസ്ലാമിയുമായും സഖ്യം ഉണ്ടാക്കുന്നു.ലീഗിൻ്റെ ആശയങ്ങൾ രൂപപ്പെടുത്തുന്ന ശക്തിയായി ജമാഅത്തെ ഇസ്‌ലാമി മാറി. ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ്…
