Headlines

Webdesk

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും

കൊച്ചി കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കാൻ നിർദേശമുണ്ട്. ഹൈദരാബാദിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ലാമയുടേത് എന്ന് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. കുവൈത്തിൽ നിന്ന് ഒക്ടോബറിൽ കൊച്ചിയിലേക്ക് ഡിപ്പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്.മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ…

Read More

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം; വൈദ്യ പരിശോധന ഫലം നിര്‍ണായകം

നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ വൈദ്യ പരിശോധന ഫലം നിര്‍ണായകം.രാജുവിന്റെ വൈദ്യ പരിശോധന ഫലം 2 ദിവസത്തിനുള്ളിൽ പുറത്തുവരും. കൂടാതെ അപകടമുണ്ടായി 10 മണിക്കൂറിൽ അധികം കഴിഞ്ഞതിനാൽ കെമിക്കൽ അനാലിസിസ് അടക്കം നടത്താൻ പൊലീസ് ഒരുങ്ങുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ വെച്ച് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ ബൈക്ക് ഇടിക്കുകയും രാജു വാഹനം നിർത്താതെ പോകുകയും ചെയ്തത്. തുടർന്ന് കേസെടുത്ത മ്യൂസിയം പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ…

Read More

തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രത്യേക സംഘം അന്വേഷിക്കും

പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഒളിവിലുള്ള നാല് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൊലീസുകാർ ആരെങ്കിലും സ്പായിൽ നിന്ന് പണം മാസപ്പടിയായി വാങ്ങിയിട്ടുണ്ടോയെന്നും പ്രത്യേകസംഘം അന്വേഷിക്കും.കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത്…

Read More

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചും അന്വേഷണം

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പോറ്റി അടുത്ത ബന്ധം പുലർത്തി എന്ന് വെളിപ്പെടുത്തലുകളും ഫോട്ടോയും വീഡിയോകളും പുറത്തുവന്ന സാഹചര്യത്തിലാണ് രാഷ്ട്രീയബന്ധം ഉൾപ്പെടെ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്.പോറ്റിയുടെ വീട്ടിൽ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും എല്ലാം നിത്യ സന്ദർശകരായിരുന്നെന്ന് മൊഴിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും അടൂർ പ്രകാശ് എം പി യുടെയും സന്ദർശനം വെളിപ്പെടുത്തിയ പോറ്റിയുടെ അയൽക്കാരന്റെ മൊഴിയെടുത്തു….

Read More

ഇറാന്റെ ഊർജമേഖലയ്ക്ക് കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക

ഇറാൻ- അമേരിക്ക ആണവ ചർച്ചകൾക്കു പിന്നാലെ ഇറാന്റെ ഊർജമേഖലയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. 14 എണ്ണ ടാങ്കറുകൾക്കും 15 വ്യാപാര സ്ഥാപനങ്ങൾക്കും രണ്ട് ബിസിനസ് എക്‌സിക്യൂട്ടീവുകൾക്കും മേൽ ആസ്തി മരവിപ്പിക്കൽ ഉൾപ്പടെയുള്ള പിഴ ചുമത്തിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ട്രഷറി ഡിപ്പാർട്ട്‌മെന്റും.യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം ഇറാൻ നിരാകരിച്ചതായാണ് റിപ്പോർട്ടുകൾ. മിസൈൽ വിഷയം ചർച്ചയായില്ലെന്നും വിവരങ്ങളുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ച മസ്ക്കറ്റിൽ അവസാനിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. ആണവചർച്ചകൾക്ക്…

Read More

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഇടക്കാല വ്യാപാര കരാറിനുള്ള ചട്ടക്കൂട് രൂപീകരിച്ചതായാണ് സംയുക്ത പ്രസ്താവന.ചട്ടക്കൂട് ഉടനടി നടപ്പിലാക്കുമെന്നും ഇടക്കാല കരാർ ഉഭയകക്ഷി വ്യാപാര കരാറിലെത്തിക്കാനായി പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് പ്രസ്താവന.ചട്ടക്കൂടിന് കീഴിൽ…

Read More

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; തകർ‌ന്നടിഞ്ഞ് ഇംഗ്ലണ്ട്; നിറഞ്ഞാടി വൈഭവ്

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. 100 റൺസിനാണ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം. 412 എന്ന ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ആറാം ലോക കിരീടമാണിത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.ഇംഗ്ലണ്ടിനായി ഒറ്റയാൾ പോരാട്ടം നടത്തിയ കാലെബിന്റെ പ്രകടനം വിഫലമായി. 115 റൺസെടുത്ത് അവസാന വിക്കറ്റായാണ് കാലെബ് പുറത്തായത്. 69 പന്തിൽ നിന്ന് 9 ഫോറും 7 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ…

Read More

ഇറാൻ-യുഎസ് ചർച്ച അവസാനിച്ചു; നിർണായക വിഷയങ്ങളിൽ സമവായമായില്ലെന്ന് റിപ്പോർട്ട്

ഒമാനിൽ അമേരിക്കയുമായുള്ള രണ്ടാം ഘട്ട പ്രതിനിധിചർച്ച അവസാനിച്ചതായി ഇറാൻ. ചർച്ചകൾ പ്രതീക്ഷ നൽകുന്നതെന്നും ഇറാന്റെ പ്രതികരണം. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ പരോക്ഷ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിലാണ് നടന്നത്. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ച ലക്ഷമിട്ടത്.ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ഒമാൻ വിദേശകാര്യമന്ത്രി വഴി അഭിപ്രായങ്ങൾ അറിയിച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം നൽകിയതി…..

Read More

‘ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ്; കേരളത്തിൽ 100 സീറ്റുകൾ നേടി അധികാരത്തിലേറും’; വി ഡി സതീശൻ

വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് കാസർഗോഡ് കുമ്പളയിൽ തുടക്കം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്‌തു. ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു.അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി…

Read More

നിലയ്ക്കൽ അന്നദാനത്തിലെ ക്രമക്കേട്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ED

ശബരിമല നിലയ്ക്കൽ അന്നദാനത്തിലെ ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇ ഡി. ജെ.ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാജ ബില്ലുകൾ ചമച്ച് ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം തട്ടിയെന്നാണ് കേസ്.2018-19 മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിലാണ് ക്രമക്കേട് നടന്നത്. അന്നദാന കരാറുകാരന് ബോർഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതിയെടുക്കാനായിരുന്നു ശ്രമം നടത്തിയത്. ദേവസ്വം ബോർഡ് വിജിലൻസും സംസ്ഥാന…

Read More