മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; ഇടുക്കിയില്‍ അരുംകൊല
ഇടുക്കി ഇരട്ടയാറില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. (drunk man killed friend in idukki) ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചു. ഇവിടെ വെച്ചുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷമായി. രാഹുലിനെ സജയന്‍ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍…
