Headlines

Webdesk

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഒമാനിൽ ഇറാൻ-അമേരിക്ക ആണവചർച്ച തുടരുന്നു. ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി ഇരു നേതാക്കളും ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയാക്കി. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിൽ. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ചയുടെ ലക്ഷ്യം. പ്രസിഡൻറെ ഡോണൾഡ് ട്രംപിൻറെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം…

Read More

‘കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’; വി കുഞ്ഞികൃഷ്ണൻ

ധനരാജ് രക്തസാക്ഷി ഫണ്ട് ബഹുജനങ്ങളിൽ നിന്ന് മാത്രമാണ് പിരിച്ചതെന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന്റെ വാദം തള്ളി വി കുഞ്ഞികൃഷ്ണൻ. ജില്ലാ സെക്രട്ടറി നുണ പറയുകയാണ്. ധനരാജ് ഫണ്ടിലേക്ക് എല്ലാവരിൽ നിന്നും പണം വാങ്ങി. പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധമാണെന്നും കണക്ക് അവതരിപ്പിക്കാൻ പാർട്ടിക്ക് കഴിയില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.കെകെ രാഗേഷ് കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കണക്ക് അവതരിപ്പിക്കാൻ പാർട്ടിക്ക് കഴിയില്ല. വിശദീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് കണക്ക്…

Read More

‘2 എംപി മാരിൽ നിന്ന് തുടങ്ങിയവരാണ് ബിജെപി, കേരളത്തിലും ആ മാറ്റം ഉണ്ടാകും; ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തിൽ വരും’; നിതിൻ നിബിൻ

ഇടത് വലത് മുന്നണികൾ കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. അഴിമതിയും പ്രീണനവുമാണ് 2 മുന്നണികളുടെയും രാഷ്ട്രീയം. സനാതന ധർമ്മത്തിനെതിരാണ് 2 മുന്നണികളും പ്രവർത്തിക്കുന്നത്. ഇടത് മുന്നണി അയ്യപ്പനെപോലും വെറുതെ വിടാൻ തയ്യാറായില്ല. ശബരിമലയെ തകർത്ത് അധികാരത്തിൽ എത്താൻ കഴിയുമോ എന്നാണ് ഇരു മുന്നണികളും നോക്കുന്നത്. ഇടത് വലത് ഐക്യം ആണ് ശബരിമലയിലെ ഐക്യം തകർക്കുന്നത്. ഇതിനെതിരെ ബിജെപി പ്രത്യക്ഷസമരം നടത്തും. സനാതന ധർമം സംരക്ഷിക്കാൻ ജീവൻ നൽകാൻ പോലും തയ്യാറായി ഒരു…

Read More

‘സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല; വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കും’; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കും. സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി. രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി.സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്ന് ചോദിച്ച കേന്ദ്ര മന്ത്രി പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണെന്ന് വ്യക്തമാക്കി. സർക്കാർ സഹകരണം വളരെ കുറവാണെന്നും ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. സിൽവർ…

Read More

നിർണായക ഇറാൻ- അമേരിക്ക ആണവ ചർച്ച തുടങ്ങി; ആണവശേഷി അനുവദിക്കില്ലെന്ന നിലപാടിലുറച്ച് ട്രംപ്

നിർണായക ഇറാൻ- അമേരിക്ക ആണവ ചർച്ച ഒമാനിൽ തുടങ്ങി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുക്കുന്നു. അറബ് രാജ്യങ്ങളാണ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇറാന് ആണവശേഷി അനുവദിക്കില്ലെന്ന നിലപാടിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിച്ചിട്ടില്ല. ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിട്ടുപോകണമെന്ന് അമേരിക്ക പൗരന്മാർക്ക് നിർദേശം നൽകി….

Read More

‘ശബരിമല സ്വർണക്കൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല’; മുഖ്യമന്ത്രി

ശബരിമലകൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല, അക്കാര്യം ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാഭാവിക ജാമ്യം കിട്ടുന്നതിന് പിന്നിൽ സർക്കാരാണെന്ന് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നു. നിരവധി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു.ശിക്ഷ ഉറപ്പുവരുത്തുന്നതിന് നല്ല രീതിയിലുള്ള അന്വേഷണമാണ് ആവശ്യം. കൂടുതൽ സമയമെടുത്ത് നല്ല രീതിയിലുള്ള അന്വേഷണം നടത്തും. അന്വേഷണ സംഘവുമായി സർക്കാരോ സർക്കാരുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തുന്നില്ല. എല്ലാം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി…

Read More

‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’; മുഖ്യമന്ത്രി

അതിവേഗ റെയിൽ പദ്ധതിയാണ് നാടിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പദ്ധതിയായാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. ഇ ശ്രീധരന്റെ നിർദേശം ആയാലും ഞങ്ങൾക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിവേഗ റെയിലിന്റെ കാര്യത്തിൽ വിചിത്രമായ കാര്യമാണ് കേരളത്തെ കേന്ദ്രം അറിയിച്ചത്. കെ റെയിലിന് അനുമതി തേടി കേന്ദ്രത്തെ സമീപിക്കുമ്പോൾ എന്തെങ്കിലും തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ശബരി റെയിലിനായി പകുതി ചിലവ് ഏറ്റെടുക്കാമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തിന്റെ ചിലവിൽ ആദ്യം മുഴുവൻ സ്ഥലവും നിങ്ങളുടെ…

Read More

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുന്നത് സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍. നിലവിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അജണ്ട നിശ്ചയിച്ച് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കും. ദിവസവും ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കുക എന്ന നിര്‍ദ്ദേശം സര്‍വീസ് സംഘടനകള്‍ മുന്നോട്ടുവെച്ചു. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തും. നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആകരുതെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസം…

Read More

നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു. 20 അംഗ കമ്മിറ്റിയില്‍ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കള്‍ പ്രത്യേക ക്ഷണിതാക്കളാകും.രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി, പി സുധീര്‍,ഷോണ്‍ ജോര്‍ജ്, കെകെ അനീഷ് കുമാര്‍ എന്നിവരും നവ്യ ഹരിദാസ് എക്‌സ് ഒഫീഷ്യോ അംഗവുമായിരിക്കും.വിനോദ് ധാവഡെ,ശോഭാ കരന്തലജെ,പ്രകാശ് ജാവഡേക്കര്‍,അപരാജിതാ സാരംഗി എന്നിവരാണ്…

Read More

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിധി വഴിത്തിരിവാകും; രാഹുൽ ഈശ്വർ

വിവാഹിതരായ സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, ഇത് ചരിത്രപരമായ വിധിയെന്ന് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പടെ വിധി വഴിതിരിവാകും. രാഹുലിന്റെ കാര്യത്തിൽ 1,3 പരാതികാർ വിവാഹിതരാണ്. ഇതൊക്കെ പൊലീസിന് അറിയാം, എന്നിട്ടാണ് അവർ കേസ് എടുത്തതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.പീഡിപ്പിച്ച വ്യക്തിക്ക് ഇത്രയും സാധനങ്ങൾ ആരെങ്കിലും വാങ്ങിച്ച് കൊടുക്കോ. പീഡിപ്പിച്ച വ്യക്തിക്ക് ആരെങ്കിലും 6 ദിവസം കഴിഞ്ഞ് അങ്ങോട്ട് 10,000 രൂപ അയച്ചു…

Read More