Headlines

രാജ്യത്ത് പ്രതിഷേധം നടക്കുമ്പോള്‍ രാഹുല്‍ വിയറ്റ്‌നാമിലേക്ക് പോയി? ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദം

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ വിവാദം കടുക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ മുന്നോട്ടുപോകവേയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ വിദേശയാത്ര. വിയറ്റ്‌നാമിലെ ഹനോയിലേക്ക് രാഹുല്‍ഗാന്ധി പോയന്നാണ് വിവരം. (BJP takes a dig over rahul gandhi’s reported Vietnam visit)

വിമാനത്തിനുള്ളില്‍ നിന്നുള്ള രാഹുലിന്റെ ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുലിന്റെ വിദേശയാത്രയെ ബിജെപി നേതാക്കള്‍ പരിഹസിച്ചു. യാത്രയെ വിവാദമാക്കേണ്ട എന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു . ലോക്‌സഭ ചേരുമ്പോള്‍ വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴത്തെത് എന്നും ബിജെപിക്ക് വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ സ്ഥിരീകരണം കോണ്‍ഗ്രസോ രാഹുല്‍ഗാന്ധിയോ നടത്തിയിട്ടില്ല.

Off to Vietnam for a crash course in regime change! ✈️😂

The name is Rahul Gandhi. While the political drama continues back home, the next lesson awaits abroad! 😏 pic.twitter.com/mmR0aVMn8x

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യവും സിജെപിയും തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ അതിനെ നയിക്കേണ്ട രാഹുല്‍ വിദേശത്തേക്ക് മുങ്ങിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ബിജെപി അനുഭാവികള്‍ രൂക്ഷമായ പരിഹാസം ഉയര്‍ത്തുന്നുണ്ട്. ആഷിഷ് സേത്ത് എന്ന ഐഡിയില്‍ നിന്നാണ് രാഹുല്‍ വിമാനത്തിലിരിക്കുന്നതായ വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ബിജെപിയുടെ വിവിധ സംസ്ഥാന കമ്മിറ്റികളുടെ ഔദ്യോഗിക ഹാന്‍ഡിലുകളും ഇത് പങ്കുവച്ചിട്ടുണ്ട്. വിഡിയോ വ്യാജമല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.