9000 കോടി രൂപ നിക്ഷേപം, 5000 പേർക്ക് തൊഴിൽ; ലാൻഡ് റോവറിന് ചെന്നൈയിൽ പ്ലാന്റ് ഒരുങ്ങുന്നു
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് ഇന്ത്യയിൽ അസംബ്ലി പ്ലാന്റ് ഒരുങ്ങുന്നു. ചെന്നൈക്ക് സമീപം പനപ്പാക്കത്താണ് ജാഗ്വാർ ലാൻഡ് റോവറിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. ഈ മാസം ഒമ്പത് മുതൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2024ലാണ് കമ്പനി ചെന്നൈയിൽ പ്ലാന്റ് പ്രഖ്യാപിച്ചത്. 2.5 ലക്ഷം യുണിറ്റ് വാഹനം നിർമിക്കാൻ കഴിയുന്നതാണ് പ്ലാന്റ്.പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഏതൊക്കെ മോഡലുകളാണ് ഇവിടെ അസംബിൾ ചെയ്യുകയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലാൻഡ് റോവർ…
