Headlines

Webdesk

മദ്യശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കണം: ഹൈക്കോടതി

  കൊച്ചി: ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മദ്യവിൽപ്പനശാലകൾ മാറ്റി സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. ബാറുകളിൽ മദ്യവിൽപന പുനഃരാരംഭിച്ച സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയും. ഡിജിറ്റൽ പെയ്മെന്റ സംവിധാനം ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

Read More

വെറും റീൽ ഹീറോ ആകരുത്: വിജയ്‌ക്കെതിരെ കോടതിയുടെ രൂക്ഷ വിമർശനം, ഒരു ലക്ഷം രൂപ പിഴയും

നടൻ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിമർശനം. സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആകരുതെന്ന് കോടതി വിമർശിച്ചു. ഹർജി ഹൈക്കോടതി തള്ളി. പിഴത്തുകയായി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിൽ അടയ്ക്കാനും കോടതി ഉത്തരവിട്ടു. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ജനങ്ങൾക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ഒഴിവാക്കണമെന്ന്…

Read More

പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കേന്ദ്ര പെട്രോളിയം, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളിലെ നടത്തിപ്പിലെ പുരോഗതിയെ കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ഹർദിപ് സിംഗ് പുരി ആശംസകളും നേർന്നു ഡൽഹിയിലുള്ള മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്. കെ…

Read More

മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തരുത്: ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ആൾക്കൂട്ടത്തെ വിമർശിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടമായി എത്തുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന്റെ മൂന്നാം തരംഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു വിനോദസഞ്ചാര മേഖലയെയും വ്യാപാര മേഖലയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചുവെന്നത് സത്യമാണ്. എന്നാൽ മാർക്കറ്റുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആളുകൾ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടുന്നത് ശരിയല്ല. മൂന്നാം തരംഗം വരുന്നതിന് മുമ്പ് യാത്ര പോയി ആസ്വദിച്ച് വരാമെന്ന ചിന്ത പാടില്ല. നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും…

Read More

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൂന്തുറ സ്വദേശിയായ 35കാരനും ശാസ്തമംഗലം സ്വദേശിയായ 41കാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബ്, കോയമ്പത്തൂർ വൈറോളജി ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവർക്ക് സിക്ക വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 21 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത് രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി…

Read More

കരിപ്പൂർ സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ഷാഫി ഹാജരായത്. അഭിഭാഷകനും ഷാഫിക്കൊപ്പമുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ സായുധ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്ക് എത്തിയ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ടിപി വധക്കേസിലെ പ്രതികളായ ഷാഫിക്കും കൊടി സുനിക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകണം; ആഗ്രഹം വെളിപ്പെടുത്തി ജാക്കി ചാൻ

  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ജാക്കി ചാൻ. ബീജിംഗിൽ പാർട്ടി സംഘടിപ്പിച്ച പരിപാടിയിലാണ് ജാക്കിചാൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും വേദിയിലുണ്ടായിരുന്നു. പാർട്ടിയുടെ മഹത്വം എനിക്കറിയാം. പറഞ്ഞത് നടപ്പാക്കുന്നവരാണ് പാർട്ടി. 100 വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ കുറച്ച് ദശകങ്ങൾക്കുള്ളിൽ തന്നെ പാലിച്ചു. എനിക്ക് സിപിസി അംഗമാകാനുള്ള ആഗ്രഹമുണ്ടെന്നും ജാക്കിചാൻ പറഞ്ഞു സിപിസി നിയോഗിച്ച ഉപദേശക സമിതിയായ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കോൺസുലേറ്റീവ് അംഗമാണ് ജാക്കിചാൻ. ഏറെക്കാലമായി…

Read More

24 മണിക്കൂറിനിടെ 31,443 പേർക്ക് കൂടി കൊവിഡ്; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

  രാജ്യത്തെ കൊവിഡ് പ്രതിദിന കണക്കുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 11 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. 2020 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. മധ്യപ്രദേശിൽ വിട്ടുപോയ കൊവിഡ് മരണങ്ങളുടെ കണക്കു കൂടി വിട്ടു ചേർത്തതിനാലാണ് രാജ്യത്തെ പ്രതിദിന മരണനിരക്ക് ഉയർന്നത് രാജ്യത്ത് ഇതിനോടകം 3,08,74,376…

Read More

ക്രിക്കറ്റ് താരം യശ്പാൽ ശർമ അന്തരിച്ചു; 1983 ലോകകപ്പ് നേടിയ ടീമിലെ അംഗം

  മുൻ ഇന്ത്യൻ ക്രിക്കറ്റർ യശ്പാൽ ശർമ അന്തരിച്ചു. 66 വയസ്സായിരുന്നു. 1983 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു അദ്ദേഹം. ജന്മനാടായ ലുധിയാനയിൽ ഹൃദ്രോഗത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യക്ക് വേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 1606 റൺസും ഏകദിനത്തിൽ 883 റൺസും നേടിയിട്ടുണ്ട്. 1983 ലോകകപ്പിലെ ആദ്യ മത്സരത്തിൽ 89 റൺസ് നേടി ടോപ് സ്‌കോററായി. മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും യശ്പാൽ ശർമയായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയിൽ 61…

Read More

ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനിയായ യുവതിക്ക് വീണ്ടും കൊവിഡ് ബാധ

  ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ് ബാധ. ചൈനയിലെ വുഹാനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലേക്കുള്ള വിമാനയാത്രക്ക് മുമ്പായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രണ്ടാമതും കൊവിഡ് പോസിറ്റീവായതായി വ്യക്തമായത്. ഇവർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.

Read More