Headlines

Webdesk

വൃഷ്ടിപ്രദേശത്ത് കനത്ത മഴ: വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു

  വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഡാം തുറന്നത്. മഴ കൂടുതൽ ശക്തമായാൽ വെള്ളം കൂടുതൽ തുറന്നുവിടേണ്ടി വരും. പരിസരവാസികളെ ഈ ഘട്ടത്തിൽ ഒഴിപ്പിച്ചേക്കും. മൂന്ന് ഷട്ടറും തുറന്ന് സെക്കൻഡിൽ നാല് മുതൽ ആറ് ഘനമീറ്റർ വരെ വെള്ളമാണ് പുറത്തേക്ക് ഒഴിക്കുന്നത്.

Read More

സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് കുട്ടികൾ മരണപ്പെട്ടിട്ടുംകുറ്റക്കാരെ കണ്ടെത്താതെ പോലീസ്; നിർധനരായ കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ്സ് സേവാദൾ

ബത്തേരി:സുൽത്താൻ ബത്തേരിയിൽ ആളൊഴിഞ്ഞ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ സ്‌ഫോടക വസ്തു പൊട്ടി തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ മൂന്ന് കുട്ടികൾ മരണമടഞ്ഞിട്ടും ഇതിൻ്റെ സത്യാവസ്ഥ കണ്ടെത്തുവാനോ, കറ്റക്കാരെ കണ്ടെത്തുനോ പോലീസിന് നാളിതുവരെ കഴിയാത്തത് പോലീസ് അധികാരികളുടെ അനാസ്ഥയും, പിടിപ്പ് കേടും ആണെന്ന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ ആരോപിച്ചു. സംഭവം നടന്നത് കഴിഞ്ഞ മാസം 22ന് ആയിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മൂന്ന് വിദ്യാർഥികളെയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ…

Read More

സ്പീക്കറായി ജലീല്‍; ശൈലജയെ വെട്ടാന്‍ നീക്കം: 12 പേരുകള്‍ പരിഗണനയില്‍

  തിരുവനന്തപുരം: സിപിഎമ്മിന്റെ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ മാത്രം മതിയെന്ന ചര്‍ച്ച സജീവമാകുന്നു. ഒരു വിഭാഗം കെകെ ശൈലജയ്‌ക്കെതിരെയും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ടേം എന്ന തീരുമാനം പോലെ മന്ത്രിസഭയിലും പുതുമുഖങ്ങളുടെ വലിയൊരു നിര തന്നെ വേണമെന്നാണ് ആവശ്യം. അതേസമയം സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ തന്നെ ഈ നീക്കങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തേക്കും വലിയ നിര കാത്തിരിക്കുന്നുണ്ട്. കംപ്ലീറ്റ് പുതുമുഖങ്ങള്‍ സിപിഎം മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാവട്ടെ എന്നായിരുന്നു നിര്‍ദേശം. ഇത് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചിലരെ ലക്ഷ്യമിട്ട്…

Read More

കോൺഗ്രസ് പുനഃസംഘടന: ഹൈക്കമാൻഡ് സംഘം ലോക്ക് ഡൗണിന് ശേഷം കേരളത്തിലെത്തും

  കോൺഗ്രസ് പുനഃസംഘടനക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുൻ മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരാണ് കേരളത്തിലെത്തുന്നത്. ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞതിന് ശേഷമാകും ഇവരുടെ സന്ദർശനം നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകും. പ്രതിപക്ഷ നേതാവായി വിഡി സതീശൻ അല്ലെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന നിലപാടാണ് രമേശ് ചെന്നിത്തലക്കുള്ളത്. കെപിസിസി പ്രസിഡന്റ്…

Read More

ടെൻഷനൊഴിഞ്ഞു: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

  നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിച്ചത്. ചൈനീസ് ബഹിരാകാശ ഏജൻസി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. റോക്കറ്റ് പതനത്തിൽ നിന്ന് വലിയ അപകടമൊന്നുമില്ലെന്നാണ് വിവരം. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചിരുന്നു. റോക്കറ്റ് എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാനാകാത്ത നിലയിലായിരുന്നു. 100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്‌ല…

Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കി പോലീസ്

  സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ആദ്യ ദിവസം ലോക്ക് ഡൗണിനോട് സഹകരിക്കുന്ന മനോഭാവമാണ് പൊതുജനങ്ങളിൽ നിന്നുണ്ടായത്. ഇടറോഡുകളിൽ അടക്കം പോലീസ് ഇന്നും കർശന പരിശോധന തുടരുകയാണ്. ചെക്ക് പോയിന്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്ക് പോലീസ് പാസ് നൽകി തുടങ്ങിയിട്ടുണ്ട്. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങൾ അതാത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്.  pass.besafe.kerala.gov.in എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത് വീട്ടുജോലിക്കാർ, തൊഴിലാളികൾ, കൂലിപ്പണിക്കാർ, ഹോം നഴ്‌സുമാർ എന്നിങ്ങനെ…

Read More

ലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യും; പ്രയാസുള്ളവർക്ക് പ്രത്യേക കെയർ സെന്ററുകൾ

കൊവിഡ് ബാധിതരിൽ രോഗലക്ഷണം ഇല്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ ആവശ്യമായ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ പ്രയാസമുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കെയർ സെന്ററുകൾ സജ്ജമാക്കും. രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും രോഗിയുമായി സമ്പർക്കത്തിൽപ്പെട്ടവരാകും. അവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതിയുടെ ഉത്തരവാദിത്വമാണ്. അതിനാൽ രോഗികളാകുന്ന എല്ലാവരും അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർപേഴ്‌സണായ വാർഡ്…

Read More

വാർഡുതല സമിതികൾ പലയിടത്തും നിർജീവം: അലംഭാവം വെടിയണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വാർഡുതല സമിതികൾ പലയിടത്തും നിർജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതി ഉണ്ടാക്കണം. ആംബുലൻസ് ഇല്ലെങ്കിൽ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു ആദ്യഘട്ടത്തിൽ വാർഡുതല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡുതല സമിതി സജീവമല്ല. ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. അലംഭാവം വെടിഞ്ഞ് എല്ലാ വാർഡുകളിലും സമിതി രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡുകളിലെ വീടുകൾ സന്ദർശിച്ച്…

Read More

വാർഡുതല സമിതികൾ പലയിടത്തും നിർജീവം: അലംഭാവം വെടിയണമെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് വാർഡുതല സമിതികൾ പലയിടത്തും നിർജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതി ഉണ്ടാക്കണം. ആംബുലൻസ് ഇല്ലെങ്കിൽ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു ആദ്യഘട്ടത്തിൽ വാർഡുതല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡുതല സമിതി സജീവമല്ല. ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. അലംഭാവം വെടിഞ്ഞ് എല്ലാ വാർഡുകളിലും സമിതി രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡുകളിലെ വീടുകൾ…

Read More

രാജ്യം ഇപ്പോഴും പിടിച്ചു നിൽക്കുന്നത് നെഹ്‌റുവും ഗാന്ധിയും കാരണം: കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ശിവസേന

  രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങൾ വരെ ഇന്ത്യക്ക് സഹായം ചെയ്യുന്നപോൾ കോടികൾ മുടക്കി പണിയുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവർ 70 വർഷത്തിനിടെ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളുടെയും വികസനത്തിന്റെയും പിൻബലത്തിലാണ് ദുഷ്‌കരമായ പ്രതിസന്ധിയിലും രാജ്യം പിടിച്ചുനിന്നത്. നെഹ്‌റുവും ഗാന്ധിയും ഉണ്ടാക്കിയെടുത്ത ശക്തമായ സംവിധാനങ്ങൾ ഒന്നുകൊണ്ട്…

Read More