Headlines

Webdesk

മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടേ; വ്യാപാരികൾക്ക് പൂർണപിന്തുണയെന്ന് കെ സുധാകരൻ

  സമരം ചെയ്യുന്ന വ്യാപാരികൾക്ക് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടേയെന്നും സുധാകരൻ ചോദിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും പരിഹാരം നൽകുകയും വേണം. സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോടല്ലാതെ പിന്നാരോടാണ് അവർ പറയുക. കച്ചവടക സ്ഥാപനങ്ങൾ നിലനിൽപ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചില്ലെങ്കിലും തങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സർക്കാർ പോകേണ്ടത്. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ക്രിയാത്മക ചർച്ചയാണ് വേണ്ടത്. ജനാധിപത്യ…

Read More

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം നഗരത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഭീകരർ സുരക്ഷാ സേനക്ക് നേർക്ക് വെടിയുതിർത്തത്. ഇതോടെ ഏറ്റുമുട്ടൽ തുടരുകയായിരുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കാശ്മീർ പോലീസ് അറിയിച്ചു.

Read More

ശക്തമായ മഴ ഇന്നും തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ തീരത്ത് 55 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Read More

കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുൽജാബിർ, കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. കാരേക്കുന്ന് പള്ളിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണം. ആശുപത്രിയിൽ എത്തിക്കും മുമ്പേ മൂന്ന് പേരും മരിച്ചിരുന്നു.

Read More

ഭാര്യപിതാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു; കൊല്ലത്ത് യുവാവും കൂട്ടാളികളും പിടിയിൽ

കൊല്ലം അഞ്ചലിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യപിതാവിന്റെ തല കമ്പി വടി കൊണ്ട് അടിച്ചു പൊട്ടിച്ച കേസിൽ മരുമകനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ ചരുവിള വീട്ടിൽ സുദർശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ കയറി മർദി്ചത്. കോട്ടുക്കൽ സ്വദേശി വിപിൻ സുഹൃത്തുക്കളായ ലിജോ, ശ്യാം, വിശാൽ എന്നിവരാണ് അറസ്റ്റിലായത്. വിപിനും ഭാര്യ ശിൽപയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് അക്രമം നടന്നത്. സുദർശന്റെ ഭാര്യ സിന്ധുവിനും ഇവരുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

Read More

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ മൂന്നര കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇത് കൂടാതെ കോന്നിയിൽ വെച്ച് സുരേന്ദ്രനും ധർമരാജനും കൂടിക്കാഴ്ച നടത്തിയിരുന്നു കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ്…

Read More

കേരളത്തില്‍ കൊവിഡിന് ശമനമില്ല; കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കൊവിഡിന് ശമനമില്ല. ഈ സാഹചര്യത്തില്‍ കൊവിഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 16ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേരളം അടക്കം കൊവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കാണ് ക്ഷണം. രാജ്യത്ത് കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും കേരളവും. പ്രതിദിന…

Read More

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്

  തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ്‌ ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ്‌ ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.  …

Read More

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്

  തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടാതെ ഡെങ്കി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങല്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്.നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്നും മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.39 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.46

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂർ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂർ 631, കാസർഗോഡ് 320 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More