ഇനി ഒരു മടങ്ങിവരവ് ധോണിക്ക് ഉണ്ടാവില്ല; അത് അദ്ദേഹത്തിനു തന്നെ അറിയാം: ഹർഷ ഭോഗ്‌ലെ
ധോണിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ. ഐപിഎൽ നടത്താൻ സാധ്യത ഉണ്ടായിരുന്നു എങ്കിൽ ധോണിക്ക് പ്രതീക്ഷ വെക്കാമായിരുന്നു എന്നും ഐപിഎൽ റദ്ദാക്കാനുള്ള സാഹചര്യം നിലനിൽക്കെ ആ പ്രതീക്ഷ ഇല്ലാതായെന്ന് ധോണിക്ക് തന്നെ മനസ്സിലായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ക്‌ബസ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എനിക്ക് തോന്നുന്നത് ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് അവസാനിച്ചു എന്നാണ്. ടി-20 ലോകകപ്പിനെപ്പറ്റി ധോണി ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നെങ്കിൽ സാധ്യത…