ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി രമേശ് പിഷാരടി
നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി. ചാണ്ടി ഉമ്മനും ഒപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് സന്ദർശനം. ചാണ്ടി ഉമ്മൻ, നിർമ്മാതാവ് ആന്റോ ജോസഫ്, ദിയ പുളിക്കക്കണ്ടം ഉൾപ്പെടയുള്ളവർ പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു. ചാണ്ടി ഉമ്മൻ എംഎൽഎ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ…
