ആക്രമണത്തില്‍ നഷ്ടപ്പെട്ട വിരല്‍ എഐ തിരിച്ചു നല്കി; വ്യാജ പ്രചരണത്തില്‍ നിയമനടപടി തുടങ്ങിയെന്ന് പി ജയരാജന്
കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി സിപിഐഎം നേതാവ് പി ജയരാജന്. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ പി ജയരാജന് ചേര്‍ത്തു പിടിച്ച് നില്ക്കുന്ന എഐ നിര്‍മിത ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടന്നത്. എന്നാല്‍ ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഇടതു കയ്യിലെ പെരുവിരല്‍ എഐ ഉപയോഗിച്ച് ചിത്രം നിര്‍മിച്ചപ്പോള്‍ തിരികെ വന്ന, വ്യാജപ്രചാരകര്‍ക്ക് സംഭവിച്ച അബദ്ധത്തേയും പി ജയരാജന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. …
