Headlines

Webdesk

വീസ കാലാവധി 2022 വരെ മാത്രം; അനധികൃതമായി ഇന്ത്യയിൽ താമസിച്ച യുക്രെയ്ൻ യുവതി പിടിയിൽ

  പട്ന ∙ ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ അനധികൃതമായി താമസിച്ചിരുന്ന യുക്രെയ്ൻ യുവതി പിടിയിൽ. വീസ കാലാവധി തീർന്നിട്ടും ഇന്ത്യയിൽനിന്നും മടങ്ങാതെ തുടരുകയായിരുന്ന ഒക്സാന ഷെവോത്സവയെന്ന യുക്രെയ്ൻ യുവതിയാണ് പിടിയിലായത്. ഇന്ത്യയിൽനിന്നും നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇന്തോ–നേപ്പാൾ അതിർത്തിയിലെ ഹർപുർ പൊലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ സംയുക്ത പട്രോളിങ് നടത്തിയ സുരക്ഷാ സംഘമാണ് യുവതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ചോദ്യം ചെയ്യലിൽ…

Read More

എതിർപ്പുകൾ മറികടന്ന് ശേഷാദ്രിനാഥൻ; തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റു

  തിരുവനന്തപുരം∙ വിവാദങ്ങള്‍ക്കിടയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു. ലക്ഷദ്വീപില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി വിരമച്ചതിനു ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്. എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണല്‍ തിരുവനന്തപുരം, എറണാകുളം എംഎസിടി കോടതി എന്നിവിടങ്ങളിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ശേഷാദ്രിനാഥന്‍ കോഴിക്കോട് സ്വദേശിയാണ്. ഭാര്യ: എസ്.ലളിത. മക്കള്‍: എസ്.മീനാക്ഷി (ഹൈക്കോടതി അഭിഭാഷക), എസ്.ഐശ്വര്യ (നിയമ വിദ്യാർഥിനി). ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കോണ്‍ഗ്രസ്…

Read More

‘മധ്യസ്ഥത വഹിക്കാൻ ഒട്ടും യോഗ്യതയില്ലാത്തവർ; പാക്കിസ്ഥാൻ ഇരട്ട വേഷം കെട്ടുന്നു, പ്രശംസിച്ചത് ക്രൂരനായ ഭരണാധികാരിയെ’

  വാഷിങ്ടൻ ∙ അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി യുഎസ് സെനറ്റർ റിക്ക് സ്കോട്ട്. പാക്കിസ്ഥാന്റേത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച അദ്ദേഹം, രാജ്യം ഇരട്ട വേഷമാണ് കെട്ടുന്നതെന്നും കുറ്റപ്പെടുത്തി. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക വിലാപയാത്രയിൽ പങ്കെടുത്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അദ്ദേഹത്തെ പ്രശംസിച്ച് സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് യുഎസ് സെനറ്ററുടെ മുന്നറിയിപ്പ്.അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര…

Read More

രാമക്ഷേത്രത്തിലെ സംഭാവന മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിക്കുന്നു, വഖഫ് വിഷയത്തില്‍ മൗനം: വിമർശനവുമായി യോഗി

  ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ കോണ്‍ഗ്രസിനെയും സമാജ്‌വാദി പാര്‍ട്ടിയെയും വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘രാമക്ഷേത്രത്തിലെ സംഭാവന മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വഖഫ് ഭൂമി വിഷയത്തില്‍ മൗനം പാലിക്കുകയാണ്. വഖഫ് കാര്യങ്ങളില്‍ വരുമ്പോള്‍ മാത്രം എസ്പിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വായ ഫെവിക്കോളിട്ട് അടച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?’; എന്നാണ് യോഗി ചോദിച്ചത്.   പ്രതിപക്ഷ പാര്‍ട്ടികള്‍ സനാതന ധര്‍മ്മത്തെ ആക്രമിക്കുന്നു എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ഹിന്ദുക്കളെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടവരാണ് സമാജ്‌വാദി…

Read More

വയനാട് മണ്ണിടിച്ചില്‍: ‘കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം’; പിണറായി വിജയന്‍

  തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.   ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും…

Read More

കള്ളാടി മണ്ണിടിച്ചിൽ; കേസെടുത്ത് മേപ്പാടി പൊലീസ്, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ

  വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കേസെടുത്ത് മേപ്പാടി പൊലീസ്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മണ്ണിടിച്ചിലിൽ അഞ്ച് പേർക്കാണ് ജീവൻനഷ്ടമായത്. ഏഴോളം പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.     PWD നിർദേശം ലംഘിച്ച് നിർമാണ സ്ഥലത്തെ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ…

Read More

പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു

  കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. ചുളിക്ക GLP സ്കൂളിലെക്കാണ് മാറ്റിയത്. 66 പേർ ആണ് ഇവിടെ ഉള്ളത്. ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.     മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി…

Read More

കനത്ത മഴ, മണ്ണിടിച്ചിൽ, റെഡ് അലേർട്ട്; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 8, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. വയനാട് ജില്ലാ കളക്‌ടർ മേഘ ശ്രീയാണ് വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്.     കള്ളാടി മണ്ണിടിച്ചിലിൽ NDRF രണ്ടു യൂണിറ്റ് കൂടി എത്തും. രാത്രി വൈകിയും തിരച്ചിൽ തുടരുമെന്ന് വയനാട് കളക്ടർ മേഘ ശ്രീ 24 നോട്‌ പറഞ്ഞു.എത്ര പേർ മിസ്സിംഗ്‌…

Read More

വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ ഉയരുന്നു, നാല് മരണം; സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി സുരേഷ് ഗോപി

  വയനാട് മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി. ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവം.സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. തുരങ്കപാതയുടെ നിർമാണം നടക്കുന്നയിടത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നിർദേശം കൊടുത്തിട്ടും അത് പാലിച്ചില്ല. ഇതൊരു വീഴ്ചയുടെ ഉദാഹരണമാണ്. തുരങ്ക നിർമ്മാണവുമായി മുന്നോട്ടു പോകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുരേഷ്ഗോപി പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.     വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍…

Read More

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

  വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.     ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ്…

Read More