അർധരാത്രിയോടെ വെള്ളം ഇരച്ചെത്തി വീടുകൾ മുങ്ങി: കെട്ടിനിന്നത് ഒരു ദിവസത്തിലേറെ
മട്ടന്നൂർ ∙ കാര പേരാവൂർ തെളുപ്പിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നതിനെത്തുടർന്ന് പത്തോളം വീടുകളിൽ വെള്ളം കയറി. വൻ നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. കനാലിനടിയിൽ വെള്ളമൊഴുകുന്ന കലുങ്ക് കാലപ്പഴക്കത്താൽ തകരുകയും കനാലിലെ വെള്ളം കലുങ്ക് വഴി ഇരുഭാഗത്തേക്കും ഇരച്ചുകയറുകയുമായിരുന്നു. കനാലിന്റെ ആദ്യഭാഗം തകർന്ന് ഒരു മണിക്കൂറിനുശേഷമാണു മറുഭാഗം തകർന്നത്. തുടർന്ന് ഇരുഭാഗത്തേക്കും വെള്ളമൊഴുകിയെത്തി. മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. തകർന്ന കനാലും റോഡും പുനഃസ്ഥാപിക്കാൻ 2.50 കോടിയുടെ…
