Webdesk

സിൽവർ ലൈൻ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞത് ബിജെപി, മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശൻ പാലായിലെ ജനങ്ങളെ വഞ്ചിച്ചു; ഷോൺ ജോർജ്

  സിൽവർ ലൈൻ പ്രയോഗികമല്ല എന്ന് കേന്ദ്രസർക്കാർ മുന്നേ പറഞ്ഞിരുന്നുവെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. നടപ്പിലാകാത്ത പദ്ധതിയാണ് എന്ന്ആദ്യമേ പറഞ്ഞത് ബിജെപിയാണ്. മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശൻ പാലായിലെ ജനങ്ങളെ വഞ്ചിച്ചു. സംസ്ഥാനത്ത് മന്ത്രിമാർക്ക് തങ്ങളുടെ വകുപ്പുകൾ ഏതെന്ന് അറിയാത്ത സ്ഥിതി.നാലുദിവസമായി മന്ത്രിമാർ ഓഫീസിൽ വന്നിരിക്കുകയാണ്. അവർക്ക് ഏത് വകുപ്പ് സെക്രട്ടറിയെ വിളിച്ചു വരുത്തണമെന്ന് പോലും അറിയില്ല. കേരള ചരിത്രത്തിൽ ഇന്നുവരെയും ഇല്ലാത്ത ഒരു പ്രത്യേകസാഹചര്യം. മതേതര മന്ത്രിസഭയാണ് എന്ന് പറയുകയും മതത്തിന്റെ…

Read More

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

  700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ വാലിബൻ, ഒപ്പം, നരസിംഹം ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ സംഘട്ട രംഗങ്ങളിൽ ഫൈറ്റ് മാസ്റ്റർക്കൊപ്പം മോഹൻലാലിൻറെ സംഭവനകളുമുണ്ട്. ആളെ വേണ്ടത്ര പിടിയല്ലെന്ന് തോന്നുന്നു   1977-78 ലെ 74 kg ഇനത്തിൽ സ്റ്റേറ്റ്…

Read More

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

  മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി. മന്ത്രിമാരും വകുപ്പുകളും   മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ   രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ,…

Read More

ട്രംപിനെയും നെതന്യാഹുവിനെയും ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം; ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇറാന്‍

  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനുള്ള ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ഇറാന്‍. 5.8 കോടി ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അസീസി വ്യക്തമാക്കി. (Iran’s ‘assassination bill’) യുദ്ധം പുനരാരംഭിച്ചാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി.അതിനിടെ, ഇറാന് എതിരായ…

Read More

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

  എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ. രാവിലെ ഒമ്പത് മണിക്ക് പ്രോടെം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി സുധാകരന്‍ ലോക്ഭവനില്‍ എംഎല്‍എ ആയി പ്രതിജ്ഞയെടുത്തു. നാളെ രാവിലെ ഒമ്പത് മണിക്കാണ് 139 പേരുടെ സത്യപ്രതിജ്ഞ. സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ നിന്നാണ് ജി സുധാകരന്‍ വിജയിച്ചത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം അംഗങ്ങള്‍ക്ക് ജി സുധാകരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് രാഷ്ട്രീയ കൗതുകമാകും. മറ്റന്നാള്‍ രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍…

Read More

‘വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍’; പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി; അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനം

  സത്യപ്രതിജ്ഞാ സമയത്ത് തന്റെ മുഴുവന്‍ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും അതില്‍ അഭിമാനമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു. ഞാന്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് മരിച്ചുപോയതാണ് രണ്ടുപേരും. എന്റെ ഫുള്‍ നെയിം വായിച്ചു എന്നേയുള്ളു. പാസ്‌പോര്‍ട്ടില്‍ ഒക്കെ അങ്ങനെയല്ലേ. അച്ഛന്റെ പേര് പറയുന്നത് സന്തോഷമാണ്. നിറഞ്ഞ മനസോടെയാണ് പറഞ്ഞത്. മാതാപിതാക്കളെ ഓര്‍ക്കണേ….

Read More

തേജോവധം ചെയ്യാന്‍ ശ്രമം; വി ശിവന്‍കുട്ടി തിരുത്തണമെന്ന് ആര്യാ രാജേന്ദ്രന്‍

  സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍ പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ആര്യാ രാജേന്ദ്രനെതിരെ വി ശിവന്‍കുട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആര്യയുടെ മറുപടി.     സെക്രട്ടേറിയറ്റില്‍ ശിവന്‍കുട്ടി പറഞ്ഞത് തെറ്റായ കാര്യം. തെറ്റായ പരാമര്‍ശങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കണമെന്നാണ് ആര്യ രാജേന്ദ്രന്റെ മറുപടി. മുതിര്‍ന്ന നേതാക്കള്‍ പുതിയ…

Read More

കൈവശമിരുന്ന സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീഗിന് കൈമാറി; കോൺഗ്രസിൽ അതൃപ്തി

  തിരുവനന്തപുരം: സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീഗിന് കൈമാറിയതിൽ കോൺഗ്രസിൽ അതൃപ്തി. കോൺഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ കൈമാറിയതിലാണ് അതൃപ്തി. കോൺഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് ഈ രണ്ട് വകുപ്പുകളും മുസ്‌ലിം ലീഗിന് കൈമാറിയത്.   നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വകുപ്പ് കോൺഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രംഗത്ത് വന്നതും…

Read More

മന്ത്രിസ്ഥാനത്തിന് വേണ്ടി ആരെയും കണ്ടിട്ടില്ല, ഒരു യാത്രയും സംഘടിപ്പിക്കുന്നില്ല; ചാണ്ടി ഉമ്മൻ

  പുതുപ്പള്ളി: പുതുപ്പള്ളിയിൽ നിന്നും സ്‌നേഹയാത്രയെന്ന പേരിൽ തിരുവനന്തപുരത്തേക്ക് യാത്ര നടത്തുന്നില്ലെന്ന് റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. അനൗണ്ട്‌സ്‌മെന്റ്, ഫ്‌ളക്‌സ് എന്നിവയെല്ലാം ചില പ്രവർത്തകർ ആവേശം കൊണ്ട് ചെയ്തതാണ്. അതെല്ലാം ഒഴിവാക്കണമെന്നും തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങി സ്വീകരണം ഏറ്റുവാങ്ങില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പിതാവിന്റെ അനുഗ്രഹം തേടിയാണ് പുതുപ്പള്ളിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.വി ഡി സതീശൻ മന്ത്രിസഭയിൽ താൻ ഉണ്ടാകില്ലെന്ന് മുമ്പേ…

Read More

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പ്രധാന ആസൂത്രക സിന്ധു, കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്

  കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അറസ്റ്റിലായ അലീനയുടെ ഭീഷണി സന്ദേശം.പൊലീസിൽ പരാതിപ്പെട്ടാൽ അയാൾ വിടില്ലെന്നും പണിതരുമെന്നും അലീന ഫോൺ സന്ദേശത്തിൽ പറയുന്നു. അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് ഗുണ്ടയായ ആൺ സുഹൃത്തിന്റെ പേര് പറഞ്ഞെന്നാണ് പൊലീസിന്റെ സംശയം. അലീനയുടെ ആൺ സുഹൃത്ത് ഗുണ്ട നേതാവാണ് ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗികചൂഷണം നടത്തിയെന്ന കേസിൽ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തിക്കുന്ന…

Read More