Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍…

Read More

മാവോയിസ്റ്റിന്റെ മരണം:പോലീസിനെതിരെ വയനാട്ടിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം

ബാണാസുരൻ മലയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ വയനാട്ടിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം രാവിലെ ഒമ്പതുമണിക്ക് വെടിവെപ്പ് നടന്നിട്ടും വൈകുന്നേരം അഞ്ചുമണി വരെ മാധ്യമപ്രവർത്തകർക്ക് സ്ഥലത്തേക്ക് പ്രവേശനാനുമതി പോലീസ് നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചത്

Read More

കടുവാ ഭീക്ഷണിയിൽ വയനാട്; പുല്‍പ്പള്ളി മാടപ്പള്ളിക്കുന്ന് പശുക്കിടാവിനെ കടുവ കൊന്നു

പുല്‍പ്പള്ളി മാടപ്പള്ളിക്കുന്ന് ആനക്കുഴിയില്‍ വിനോദിന്റെ 2 വയസ് പ്രായമുള്ള പശുകിടാവിനെ കടുവ കൊന്നു. ഇന്ന് 12.30 ഓടെയാണ് സംഭവം. കിടാവിനെ മേയ്ക്കുകയായിരുന്ന വിനോദിന്റെ മകന്‍ അഭിജിത്, കൂടെ ആടുകളെ മേയ്ക്കുകയായിരുന്ന ബശവന്‍ എന്നിവര്‍ കടുവയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു

Read More

കണ്ണൂർ കൊളച്ചേരിയിൽ ആറ് വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ പാമ്പുകടിയേറ്റ് ആറ് വയസ്സുള്ള പെൺകുട്ടി മരിച്ചു. നബീൽ-റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീലാണ് മരിച്ചത്. ഞായറാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ പാമ്പുകടിച്ചത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടേക്കും മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നാറാത്ത് സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്

Read More

ഷെയ്ൻ വാട്‌സൺ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷെയ്ൻ വാട്‌സൺ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് വിരമിക്കൽ തീരുമാനം വാട്‌സൺ അറിയിച്ചത്. ഐപിഎല്ലിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വാട്‌സൺ 2018ൽ തന്നെ വിരമിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ഏറ്റവും മുതിർന്ന താരങ്ങളിലൊരാളായ വാട്‌സൺ ചെന്നൈയുടെ ഓപണറായിരുന്നു. ഓസ്‌ട്രേലിയക്കായി 59 ടെസ്റ്റുകൾ കളിച്ച വാട്‌സൺ 3731 റൺസും 75 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 4 സെഞ്ച്വറിയും 24 അർധ സെഞ്ച്വറികളുമുണ്ട് 190 ഏകദിനങ്ങളിൽ…

Read More

വയനാട് ബാണാസുര മലയിൽ മാവോയിസ്റ്ററ്റിൻ്റെ മരണം സ്ഥിരീകരിച്ച് എസ്.പി.ജി പൂങ്കുഴലി

വെള്ളമുണ്ട: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി കൊല്ലപ്പെട്ടയാൾ മാവോയിസ്റ്റ് കബനീദളത്തിൽ ഉൾപ്പെട്ടയാളാണെന്ന നിഗമനത്തിലാണ് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വച്ചാണ് വെടിവെപ്പ് നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. മാവോയിസ്റ്റ് പോലീസ് ഏറ്റ് മുട്ടലിൽ മരണം സ്ഥിരീകരിച്ച് എസ് പി. സംഘത്തിൽ ആറ് പേരെന്ന് വയനാട് എസ് പി ജി പൂങ്കുഴലി പറഞ്ഞു.മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു.അതേ തുടർന്ന് വെടിവെപ്പുണ്ടായി.സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർ ചിതറിയോടി.കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്നാണ് സൂചന. വെടിവെപ്പ് നടന്ന പടിഞ്ഞാറത്തറ…

Read More

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും പരിശോധന നടത്തുമെന്ന് സൂചന

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും പരിശോധന നടത്തുമെന്ന് റിപ്പോർട്ട്. ബിനീഷ് കോടിയേരി ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിലാണ് പരിശോധന പരിശോധനക്കായി ബംഗളൂരുവിൽ നിന്നും എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിനീഷിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേരളത്തിലെത്തിയതെന്നാണ് സൂചന കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ പരിശോധന നടക്കും. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാർ പാലസ് എന്ന സ്ഥാപനത്തിലും പരിശോധന നടത്തും.

Read More

തൃശ്ശൂർ ചാവക്കാട് അടച്ചിട്ട വീട്ടിൽ മോഷണം; 36 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

തൃശ്ശൂർ ചാവക്കാട് അടച്ചിട്ട വീട്ടിൽ നിന്നും സ്വർണം മോഷണം പോയി. ചാവക്കാട് തിരുവത്രയിലാണ് മോഷണം. 36 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. എട്ട് മാസമായി അഷ്‌റഫും കുടുംബവും ആലപ്പുഴയിലാണ് താമസം. ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പുറകുവശത്തുള്ള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്.

Read More

പെരിയ ഇരട്ടക്കൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

പെരിയ ഇരട്ടക്കൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ കേരളാ ഹൈക്കോടതിയിലെ കോടതിയലക്ഷ്യ ഹർജിയിൽ നടപടിയുണ്ടാകരുതെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു എന്നാൽ അക്കാര്യം ഹൈക്കോടതി തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി ഹാജരായ വി വി ഗിരി അറിയിച്ചു. സിബിഐക്ക് വേണ്ടി ഹാജരാകേണ്ട തുഷാർ മേത്ത മറ്റൊരു കേസിൽ ഹാജരാകുന്ന സാഹചര്യത്തിലാണ് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പെരിയ ഇരട്ട കൊലപാതക കേസ് ഹൈക്കോടതി…

Read More

സംസ്ഥാനത്ത്ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. – നാളെ (04-11-2020) പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളിലും അഞ്ചാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം ,…

Read More