Headlines

Webdesk

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.74

  വയനാട് ജില്ലയില്‍ ഇന്ന് (23.10.21) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 357 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123908 ആയി. 120,535 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2412 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ബൈക്ക് യാത്രയ്ക്കിടെ അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് പോകുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുട്ടിക്ക് ദാരുണാന്ത്യം തിരുവല്ല കവിയൂരിലാണ് സംഭവം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്‍റേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്. വീടിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. പനിയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന ഗീതയ്ക്ക് തലകറങ്ങിയതോടയാണ് കുഞ്ഞ് പിടിവിട്ട് റോഡിലേക്ക് വീണത്. ചൊവ്വാഴ്ചയായിരുന്നു അപകടം.

Read More

കൂടുതല്‍ പെണ്‍കുട്ടികള്‍ മോന്‍സന്റെ പീഡനത്തിനിരയായി; പെന്‍ഡ്രൈവ് നശിപ്പിച്ചു: മാനേജര്‍ ജിഷ്ണു

മോന്‍സന്റെ പീഡനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെന്ന വെളിപ്പെടുത്തലുമായി മോന്‍സന്റെ മാനേജര്‍ രംഗത്ത്. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയത് മോന്‍സന്‍ പറഞ്ഞിട്ടാണെന്ന് മാനേജര്‍ ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. മോന്‍സന്റെ വീട്ടിലെ ഒളിക്യാമറകള്‍ കണ്ടെത്തിയതിന് പിന്നാലെ പെന്‍ഡ്രൈവുകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് കോടതിയിലെത്തിച്ചപ്പോള്‍ മോന്‍സന്റെ നിര്‍ദ്ദേശപ്രകാരം, താനാണ് ചെയ്തത് എന്നും ജിഷ്ണു വെളിപ്പെടുത്തി. കത്തിച്ച പെന്‍ഡ്രൈവ് അവശിഷ്ടങ്ങള്‍ പലയിടത്തായി കളഞ്ഞെന്നാണ് ജിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. നശിപ്പിക്കപ്പെട്ട പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നത് ഒളിക്യാമറ ദൃശ്യങ്ങളായിരുന്നോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ജിഷ്ണുവിനെ ക്രൈംബ്രാഞ്ച്…

Read More

ആര്യൻ ഖാൻ കേസിൽ വഴിത്തിരിവ്: 18 കോടി രൂപയുടെ ഡീൽ നടന്നതായി സാക്ഷി: നിഷേധിച്ച് എൻ.സി.ബി

ആര്യൻ ഖാനെതിരായ കേസിൽ ലഹരി മരുന്ന് വിരുദ്ധ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷി ഏജൻസിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചു. കേസിൽ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്നാണ് എൻ.സി.ബിക്കെതിരെയും ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകൻ കെ പി ഗോസാവിക്കും എതിരെയുള്ള ആരോപണം. 18 കോടി രൂപയുടെ ഇടപാട് താൻ കേട്ടതായാണ് കെപി ഗോസാവിയുടെ സ്വകാര്യ അംഗരക്ഷകനാണെന്ന് അവകാശപ്പെടുന്ന പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. അതേസമയം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ…

Read More

കേന്ദ്ര സർക്കാരിൻ്റെ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള അവാർഡ് കേരളത്തിന്

  കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്റ്റം’ അവാർഡ് കേരളത്തിന് ലഭിച്ചെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സർക്കാരിന്റെ ഭവനനഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡാണിത്. കൊച്ചി മെട്രോ, വാട്ടർമെട്രോ, ഇമൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വർധിപ്പിക്കുവാൻ നടപ്പിലാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്. വിവിധ ഗതാഗത സൗകര്യങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച…

Read More

പട്രോളിംഗിനിടെ പിടികൂടിയത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം; പ്രവാസികള്‍ പിടിയില്‍

  കുവൈത്ത് സിറ്റി: വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം കുവൈത്ത് പൊലീസ് പട്രോളിംഗ് സംഘം പിടികൂടി. രാത്രിയിലെ പട്രോളിംഗിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കേസില്‍ രണ്ട് പ്രവാസികളാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സാല്‍മിയ പൊലീസാണ് നടപടിയെടുത്തതെന്ന് അല്‍- റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഏതാനും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു കാറില്‍ നിന്ന് 120 കുപ്പി മദ്യം കണ്ടെടുത്തത്. കണ്ടെടുത്ത…

Read More

ആറ് ഡാമുകളിൽ റെഡ് അലർട്ട്; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കെഎസ്ഇബിയുടെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. കക്കി, ഷോളയാർ. പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്. ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.80 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ…

Read More

സ്വർണക്കടത്ത്: പ്രൊട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയും കോൺസുൽ ജനറലും കൂടിക്കാഴ്ച നടത്തി

  നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തെ മുൻമന്ത്രിമാർക്കെതിരെ അന്വേഷണം തുടരുന്നതായി കസ്റ്റംസ്. വിദേശ കറൻസി കടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.ഒആർ. നമ്പർ 13 എന്ന നമ്പരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് ആക്ട് ലംഘിച്ച് യുഎഇ കോൺസുലേറ്റുമായി ചേർന്ന് ചില മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. സരിത്, സ്വപ്ന എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മുഖ്യമന്ത്രിയെയും ഓഫിസിനെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശമുണ്ട്. പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയും കോൺസുൽ ജനറലും അനേക പ്രാവശ്യം…

Read More

ദുബൈ എക്‌സ്‌പോയിൽ സംഗീത ഇന്ദ്രജാലവുമായി എ ആർ റഹ്മാന്റെ ഫിർദൗസ് ഓർകസ്ട്ര

  വനിത സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി ഓസ്‌കാർ ജേതാവ് രൂപീകരിച്ച ഫിർദൗസ് ഓർകസ്ട്രയുടെ ആദ്യ അവതരണം ദുബൈ എക്‌സ്‌പോ 2020ൽ നടന്നു. എക്‌സ്‌പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് ഫിർദൗസിന്റെ ആദ്യ പരിപാടി നടന്നത്. എക്‌സ്‌പോ വില്ലേജിലെ ജൂബിലി സ്‌റ്റേജിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് പരിപാടി ആരംഭിച്ചത്. 23 അറബ് രാജ്യങ്ങളിലെ 50 വനിതാ സംഗീതജ്ഞരാണ് ഓർകസ്ട്രയിലുള്ളത്. യാസ്മിന സബയാണ് സംഗീതപരിപാടി നയിച്ചത്. ആയിരങ്ങളാണ് റഹ്മാന്റെ സംഗീത പരിപാടി ആസ്വദിക്കാനായി ജൂബിലി സ്റ്റേജിൽ തടിച്ചു കൂടിയത്. വളരെ…

Read More