Headlines

Webdesk

മോന്‍സനുമായുള്ള ബന്ധം; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രംബ്രാഞ്ച് രേഖപ്പെടുത്തി.ബെഹറക്ക് പുറമെ എഡിജിപി മനോജ് എബ്രഹാമിന്റേയും ഐ ജി ലക്ഷ്മണയുടേയും മൊഴികള്‍ ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്‌റയോട് അന്വേഷണ സംഘം വിശദീകരണം തേടിയത്. ക്രൈംബ്രാഞ്ച് നാളെ ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുന്‍ പോലീസ് മേധാവിയുടേതടക്കം മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിന്…

Read More

കുഞ്ഞ് ആന്ധ്രയിലുണ്ട്; അധ്യാപക ദമ്പതികളുടെ സ്നേഹ വാത്സല്യത്തിൽ

  അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളെന്ന് വിവരം. കുഞ്ഞ് സുരക്ഷിതമായി തങ്ങളോടൊപ്പമുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തതെന്നും ഇവര്‍ ഒരു ചാനലിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ഒരു കുഞ്ഞെന്ന സ്വപ്‌നം നടക്കാതായതോടെയാണ് ഇവര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ജനിച്ച കുഞ്ഞ് മരിക്കുകയും പിന്നീട് ഗര്‍ഭഛിദ്രം സംഭവിക്കുകയും ചെയ്തു. ഇനിയും ഗര്‍ഭം ധരിക്കുന്നതില്‍ അപകട സാധ്യതയുള്ളതിനാലാണ് ഇവര്‍ നാലു വര്‍ഷം മുമ്പ് ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്…

Read More

മത്സര ശേഷം തിളങ്ങി ധോണി: സെൽഫിയെടുക്കാൻ പാക് താരങ്ങളും

ഈ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകന്റെ റോളിലാണ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി. ഉപദേശകനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനായില്ലെങ്കിലും ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന പോസിറ്റീവ് എനർജി വിലമതിക്കാനാവാത്തതാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധോണിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുവാൻ പല കളിക്കാരും എത്താറുണ്ട്. ഇന്നലെ പാകിസ്താനെതിരായ മത്സരശേഷവും പാക് താരങ്ങൾ ധോണിയുടെ അടുത്ത് എത്തിയിരുന്നു. മുൻ പാക് നായകൻ ഷുഹൈബ് മാലികുൾപ്പെടെ ഏതാനും പാകിസ്താൻ താരങ്ങൾ ധോണിയോടൊപ്പം സംസാരിക്കുന്നത് കാണാമായിരുന്നു….

Read More

പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; മൂത്ത മകന്‍റെ സഹായത്തോടെ മൃതദേഹം സംസ്കരിച്ചു

പൂനെയിലെ യെരവാഡയില്‍ മൂന്നു മാസം പ്രായമായ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് 13 വയസുള്ള മൂത്ത മകന്‍റെ സഹായത്തോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതി യഥാർത്ഥത്തിൽ ബുൽധാനയിൽ താമസിക്കുന്നയാളാണെന്നും നുക്ഷൻ ജില്ലയിൽ താമസിക്കുന്ന കൂലിവേലക്കാരനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആരോപണവിധേയയായ സ്ത്രീ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഗ്രാമത്തിലെ എല്ലാവർക്കും അവളുടെ ബന്ധത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും അറിയാമായിരുന്നുവെന്നും യുവതിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മൂന്നു മാസം മുന്‍പാണ് യുവതി…

Read More

മിനിമം നിരക്ക് പന്ത്രണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് 6: സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം നിരക്ക് പന്ത്രണ്ട് രൂപയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബസുടമകളുടെ നിരക്കുവര്‍ധനയാവശ്യം. കൊവിഡ്-19 കാലത്ത് കിലോമീറ്ററിന് 20 പൈസ നിരക്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും അത് പര്യാപ്തമല്ലെന്ന് ഇവര്‍ പറയുന്നു. ഇതിന് പുറമേ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതേസമയം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രാജ്യത്തെ…

Read More

പ്ലസ് വൺ പ്രവേശന വിഷയം; ഒഴിവുള്ള സീറ്റിന്റെ കണക്കെടുത്തിട്ടുണ്ട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ

തിരുവനന്തപുരം: താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. താലൂക്ക് അടിസ്ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ…

Read More

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139 അടിയാക്കി നിലനിർത്താൻ സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി ആവശ്യപ്പെട്ടാൽ ജലനിരപ്പ് വിഷയത്തിൽ പ്രത്യേക അപേക്ഷ സർക്കാർ സമർപ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ് ഇന്ന് വാദം കേൾക്കുമ്പോൾ സർക്കാർ കൈമാറും. സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പും കോടതിയെ അറിയിക്കും. സംസ്ഥാന സർക്കാരിന് വേണ്ടി…

Read More

ചന്ദ്രിക കള്ളപ്പണ കേസ്: വി കെ ഇബ്രാഹിംകുഞ്ഞിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇ ഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതെന്നുമാണ് ഹരജിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ വാദം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും ഹരജിയില്‍…

Read More

മുല്ലപ്പെരിയാറിന്‍റെ ബലക്ഷയം; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം

മുല്ലപ്പെരിയാർ ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തുവന്നു. മുല്ലപ്പെരിയാർ ഡാം പൊട്ടുമോ? പൊട്ടിയാല്‍ കേരളത്തിന് എന്തു സംഭവിക്കും.. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാ വിഷയം. ഡാമിന്‍റെ സുരക്ഷയിലാണ് പലരുടെയും ആശങ്ക. ഡാം ഡീകമ്മീഷന്‍ ചെയ്ത് കേരളത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം. സിനിമാ താരങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഇനിയും മുമ്പോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും…

Read More

കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കിയ നിലയില്‍

  കോട്ടയം: കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 74 കാരനായ പലചരക്ക് കടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി കടയില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു

Read More