ബോളിവുഡ് താരങ്ങളായ അസി ഫസലും റിച്ച ചദ്ദയും വിവാഹിതരാകുന്നു. അടുത്ത വർഷം തുടക്കത്തിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്ന് ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. മുംബൈയിലും ഡൽഹിയിലുമായിട്ടാകും വിവാഹ ചടങ്ങുകൾ നടക്കുക
ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലാണ്. 2020 ഏപ്രിലിന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് വിവാഹം മാറ്റിവെച്ചത്. 2012ൽ ഫുേ്രക എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.