Headlines

Webdesk

കോ​വാ​ക്സി​നൊ​പ്പം കു​ട്ടി​ക​ൾ​ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ൽ​ക​രു​ത്; വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ

  ന്യൂഡൽഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം വേ​ദ​ന​സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ ശി​പാ​ർ​ശ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്. കു​ട്ടി​ക​ൾ​ക്കാ​യി കോ​വാ​ക്സി​നോ​ടൊ​പ്പം മൂ​ന്ന് പാ​ര​സെ​റ്റ​മോ​ൾ 500 മി​ല്ലി​ഗ്രാ​മി​ന്‍റെ ഗു​ളി​ക​ക​ൾ ക​ഴി​ക്കാ​ൻ ചി​ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്നും വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി. മ​റ്റ് ചി​ല കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ​ക്കൊ​പ്പം പാ​ര​സെ​റ്റ​മോ​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​വാ​ക്സി​ന് പാ​ര​സെ​റ്റാ​മോ​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​മ്പനി ആ​വ​ർ​ത്തി​ച്ചു.

Read More

അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനപരിശോധിക്കാം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

  തിരുവനന്തപുരം: അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനപരിശോധിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകള്‍ അസഹനീയമാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിച്ച ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ല. അഥവാ തീരുമാനം പുനപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു ഇതിനിടെ ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ അത്തരം…

Read More

കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  കണ്ണൂർ ധർമടത്ത് പ്ലസ് ടു വിദ്യാർഥിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. എസ് എൻ ട്രസ്റ്റ് സ്‌കൂൾ വിദ്യാർഥിയായ അദ്‌നാനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടി ഏറെക്കാലമായി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മൊബൈലിൽ പതിവായി ഗെയിം കളിച്ചിരുന്ന അദ്‌നാൻ മുമ്പും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് കൈ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിൽ പോയിരുന്നില്ല. വീട്ടിലെ മുറിയിൽ ഒറ്റപ്പെട്ട കഴിയുകയായിരുന്നു. ഫോൺ തല്ലിപ്പൊട്ടിച്ച ശേഷമാണ് അദ്‌നാൻ…

Read More

ഒമിക്രോൺ വ്യാപനം: സ്‌കൂളുകൾ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

  നിലവിലെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭാവിയിൽ കൊവിഡ് കേസുകൾ കൂടിയായിൽ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിലവിലെ സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ ഒമിക്രോൺ കേസുകൾ കൂടിയിട്ടില്ല. സ്‌കൂൾ തുറന്ന അന്ന് മുതൽ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്നവുമില്ലാതെയാണ് പോവുന്നത്. ഇനിയും ഒമിക്രോൺ എണ്ണം കൂടി സ്‌കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും…

Read More

എതിർപ്പിന് മുന്നിൽ വഴങ്ങില്ല; സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

  സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ് കേരളം പിന്നോട്ടു പോയത്. കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടക്കില്ലെന്ന ധാരണ മാറിയിട്ടുണ്ടെന്നും കൊച്ചിയിൽ നടന്ന വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താൻ കഴിഞ്ഞു. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്….

Read More

പ്രതിഷേധക്കാരെ പേടിച്ച് മോദി പാലത്തിൽ കുടുങ്ങിയ സംഭവം: സുരക്ഷാ വീഴ്ച അന്വേഷിക്കാൻ പ്രത്യേക സമിതി

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. ജസ്റ്റിസ് എം എസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. സുരക്ഷാ വീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജി എത്തിയിട്ടുണ്ട്. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിരീക്ഷിച്ചു. ഹർജി നാളെ പരിഗണിക്കും. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൈമാറാനും കോടതി നിർദേശിച്ചു. ഇതിനിടെ ബിജെപി നേതാക്കൾ പരാതിയുമായി പഞ്ചാബ് ഗവർണറെ കണ്ടു. കർഷകരുടെ…

Read More

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 17 പേർ മരിച്ചു

  ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലാണ് സംഭവം. 26 പേർക്ക് പരുക്കേറ്റു. 40ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. ഗോവിന്ദ് പൂർ ശിബ്ഗഞ്ച് ഹൈവേയിൽ രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റവരിൽ മൂന്നുപേരുടെ സ്ഥിതി ഗുരുതരമാണ്. ബസും ട്രക്കും അതിവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പരസ്പരം കുരുങ്ങി. ട്രക്കിലുണ്ടായിരുന്ന ഗ്യാസ്…

Read More

കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

  കൊച്ചിയിൽ സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്. വിശദീകരണ യോഗ വേദിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. ഇവരെ പോലീസ് തൂക്കിയെടുത്തുമാറ്റി. മൂന്ന് യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന കെ റെയിൽ പദ്ധതി ഒരിക്കലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് പക്ഷേ കോൺഗ്രസിനുള്ളത്. ഇതിന്റെ…

Read More

മൂന്നാം തരംഗം അതിരൂക്ഷം: 24 മണിക്കൂറിനിടെ രാജ്യത്ത് 90,928 പേർക്ക് കൂടി കൊവിഡ്

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കൊവിഡ് പ്രതിദിന കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുന്നത്. ഡിസംബർ അവസാന വാരം പതിനായിരത്തിനടുത്ത് മാത്രമാണ് പ്രതിദിന വർധനവുണ്ടായിരുന്നതെങ്കിൽ നിലവിൽ ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത് 19,206 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 325 പേർ മരിച്ചു. ടിപിആർ നിരക്ക് 6.43 ആയി ഉയർന്നു. നിലവിൽ 2,85,401 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 3,43,41,009 പേർ രോഗമുക്തി…

Read More

പത്മശ്രീ ജേതാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അസമിൽ നിന്നുള്ള പത്മശ്രീ ജേതാവ് ഉദ്ദവ് ബരാലി അറസ്റ്റിൽ. ബരാലിയുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ഡിസംബർ 17ന് ജില്ലാ ലീഗൽ അതോറിറ്റിക്ക് ലഭിച്ച പരാതി ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ഉദ്ദബിനെ 25,000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടു. അതേസമയം സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ട്. സയൻസിനും സാങ്കേതികതക്കും വേണ്ടി നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഉദ്ദബ് ബരാലിക്ക്…

Read More