Headlines

Webdesk

മുഖ്യമന്ത്രി ചികിത്സക്കായി ഈ മാസം 15ന് അമേരിക്കയിലേക്ക് പോകും

  ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15 മുതൽ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പേഴ്‌സണൽ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി വി പി ജോയി പുറത്തിറക്കി.

Read More

സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ കേസുകൾ 280 ആയി

  സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു. ഇതിൽ 45 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ…

Read More

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ ഒരു സ്ത്രീ മെഡിക്കൽ കോളജിൽ നിന്നും കടത്തിക്കൊണ്ടുപോയത്. ഏറെ തെരച്ചിലിനൊടുവിൽ കുട്ടിയെ ആശുപത്രി പരിസരത്ത് നിന്ന് കണ്ടുകിട്ടി. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കുട്ടിയെ കൊണ്ടുപോയി ഏറെ നേരമായിട്ടും തിരികെ എത്തിക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ തങ്ങൾ കുട്ടിയെ വാങ്ങിയിട്ടില്ലെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 4649 പേർക്ക് കൊവിഡ്, 17 മരണം; 2180 പേർക്ക് രോഗമുക്തി

  കേരളത്തിൽ 4649 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂർ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂർ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസർഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (06.01.22) 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.16 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136001 ആയി. 134432 പേര്‍ രോഗമുക്തരായി. നിലവില്‍ 765 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 733 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി…

Read More

ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്

  ഇറ്റലിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്. വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് യാത്രക്കാർ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ഒമിക്രോൺ ബാധയുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന നടത്തും. രോഗബാധിതരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. അതേസമയം ഇറ്റലിയിൽ നിന്ന് പുറപ്പെടുമ്പോൾ നെഗറ്റീവായിരുന്നവർ അമൃത്സറിലെത്തിയപ്പോൾ പോസിറ്റീവായതിനെ മിക്ക യാത്രക്കാരും ചോദ്യം ചെയ്യുന്നുണ്ട്.  

Read More

ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം, കേസിൽ മഞ്ജുവിനെ കുടുക്കാൻ നോക്കി: പൾസർ സുനിയുടെ കത്ത് പുറത്ത്

  നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്. ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്നും കത്തിൽ പറയുന്നുണ്ട്. 2018ൽ എഴുതിയ കത്ത് പൾസർ സുനി തന്റെ അമ്മയുടെ പക്കൽ ഏൽപ്പിച്ചിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്നും സുനി നിർദേശിച്ചിരുന്നു കേസിൽ തന്നെ കുടുക്കിയാൽ അറിയാവുന്ന എല്ലാ കാര്യങ്ങളും പുറത്തുപറയും. പ്രതികളെയും സാക്ഷികളെയും വിലക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ട. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യം…

Read More

ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചു

  സ്വർണക്കടത്ത് കേസിൽ സസ്‌പെൻഷനിലായി ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം സർവീസിൽ പ്രവേശിച്ചത്. ശിവശങ്കറിന് ഏത് വകുപ്പാണെന്ന കാര്യം ഇതുവരെ തീരുമാനിച്ചില്ല. 2023 ജനുവരി വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്. 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. കസ്റ്റംസും ഇ ഡിയും ശിവശങ്കറിനെ സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും പ്രതി ചേർത്തിരുന്നു. കേസിൽ അറസ്റ്റിലായ ശിവശങ്കർ 98 ദിവസം ജയിലിൽ…

Read More

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി

  നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്‌ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപ് അടക്കമുള്ളവർ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ ദിലീപിനെയും പൾസർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും. തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതും പോലീസ് ആലോചിക്കുന്നുണ്ട്.  …

Read More

ബിന്ദു അമ്മിണിയെ മർദിച്ചയാൾ കസ്റ്റഡിയിൽ; ബിന്ദു അമ്മിണിക്കെതിരെ പ്രതിയുടെ ഭാര്യയും പരാതി നൽകി

  കോഴിക്കോട് ബിന്ദു അമ്മിണിയെ മർദിച്ചയാൾ കസ്റ്റഡിയിൽ. തൊടിയിൽ സ്വദേശി മോഹൻദാസിനെയാണ് വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. മോഹൻദാസിന്റെ ഭാര്യ ബിന്ദു അമ്മിണിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഭർത്താവിനെ ബിന്ദു മർദിച്ചെന്ന് പറഞ്ഞാണ് ഭാര്യ റീജ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് പോലീസ് പറഞ്ഞതായി റീജ മാധ്യമങ്ങളോട് പറഞ്ഞു ബുധനാഴ്ച വൈകുന്നേരമാണ് കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ മദ്യലഹരിയിൽ മോഹൻദാസ് മർദിച്ചത്. മർദനത്തിന്റെ…

Read More