Headlines

Webdesk

തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു

  തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചതായാണ് പോലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരം ചെങ്കൽപേട്ട് പോലീസ് സ്‌റ്റേഷന് സമീപം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കൊലപാതകം നടന്ന ചെങ്കൽപേട്ട് മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ് പിയായി രണ്ട് ദിവസം മുമ്പാണ് എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ…

Read More

കൊച്ചിയിൽ എഎസ്‌ഐയെ കുത്തിയതിന് പിടിയിലായത് നടിയെ ആക്രമിച്ച കേസിലെ പ്രതി

  കൊച്ചി ഇടപ്പള്ളിയിൽ എഎസ്‌ഐയെ കുത്തിപ്പരുക്കേൽപ്പിച്ചതിന് പിടിയിലായത് നടിയെ ആക്രമിച്ച കേസിലെ പ്രതി വിഷ്ണു. പൾസർ സുനിയുടെ സഹതടവുകാരൻ കൂടിയായിരുന്നു ഇയാൾ. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി കൂടിയാണ് വിഷ്ണു. ബൈക്ക് മോഷണക്കേസിൽ പിന്തുടരുമ്പോഴാണ് വിഷ്ണു എഎസ്‌ഐയെ കുത്തിയത്. മെട്രോ സ്‌റ്റേഷന് മസീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടു പോകുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്‌ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കളമശ്ശേരി എച്ച് എം ടി കോളനി സ്വദേശിയാണ് വിഷ്ണു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ് കാക്കനാട്ടെ ജയിലിൽ വെച്ച്…

Read More

മൂന്നാം തരംഗത്തിൽ നടുങ്ങി രാജ്യം: 24 മണിക്കൂറിനിടെ 1,17,100 പേർക്ക് കൊവിഡ്

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. ഏറെക്കാലത്തിന് ശേഷം കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,17,100 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 302 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. 30,836 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കൊവിഡ് മരണം 4,83,178 ആയി ഉയർന്നു. ഇതിനോടകം രോഗമുക്തി നേടിയത് 3,43,71,845 ആണ്. നിലവിൽ…

Read More

കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് തരാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികൾക്ക് കർശന നിർദേശം നൽകി. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താൻ ശ്രമിച്ച കളമശ്ശേരി സ്വദേശിനിയായ നീതുവിനെ…

Read More

കോഴിക്കോട് മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

  കോഴിക്കോട് മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. മലബാർ മെഡിക്കൽ കോളജിലെ മൂന്നാം വർഷം വിദ്യാർഥിയായ ആദർശ് നാരായണനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തേഞ്ഞിപ്പാലം സ്വദേശിയാണ് ആദർശ് ഇന്ന് പുലർച്ചെ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് മുകളിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്നും വിദ്യാർഥി കോളജിലെത്തിയത്.

Read More

മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറായില്ല, ആരോപണങ്ങളോട് പ്രതികരിച്ചില്ല: ഗവർണർ

  തന്റെ ആരോപണങ്ങളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വി സിയുമായി ബന്ധപ്പെട്ട വിഷയമല്ല ഇപ്പോൾ പ്രധാനം. ദേശീയ പ്രാധാന്യമുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് പരസ്യമായി പറയാത്തത്. പ്രതിപക്ഷത്തിന് വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും ഗവർണർ പറഞ്ഞു പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്കെതിരെ തിരിക്കുന്നത്. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറായിട്ടില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വി സി നിയമനം, ഡി ലിറ്റ് വിഷയങ്ങളിലാണ് രാഷ്ട്രപതിയും സർക്കാരും തമ്മിൽ ഇടഞ്ഞത്. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന്…

Read More

കാശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

  ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. സോൽവ ക്രൽപോറ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യത്തിന്റെ പതിവ് പട്രോളിംഗിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടി നടത്തി.

Read More

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു. കർണാടക ആർ ടി സി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. പുലർച്ചെ ഇരിയിട്ടിലാണ് സംഭവം. കാർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നെത്തിയ ബസ് ഇരിട്ടി ഉളിയിൽ ചായ കുടിക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസിൽ നിന്ന് പുറത്തേക്കിറങ്ങവെയാണ് നിയന്ത്രണം വിട്ട കാർ വന്ന് പ്രകാശിനെ ഇടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രകാശ് മരിച്ചു. കാർ ഡ്രൈവറായ മാഹി സ്വദേശി മുഹമ്മദിന് ഗുരുതരമായി പരുക്കേറ്റു….

Read More

കൊവിഡ് വ്യാപനം അതിരൂക്ഷം: ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. നാല് മണിക്ക് വെർച്വൽ യോഗമാണ് നടക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും അറുപത് വയസ്സിന് മുകളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും പത്താം തീയതി മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഇത് തൊണ്ണൂറായിരവും ബുധനാഴ്ച 56,0000 കേസുകളുമായിരുന്നു. ഓരോ ദിവസവും കൊവിഡ് പ്രതിദിന കേസുകളിൽ വൻ…

Read More

നീതു ഇബ്രാഹിമിനെ പരിചയപ്പെടുന്നത് ടിക് ടോക് വഴി; വിവാഹ മോചിതയാണെന്നും വിശ്വസിപ്പിച്ചു

  കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നീതു കാമുകനായ ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക് ടോക് വഴി. നീതുവിന്റെ ഭർത്താവ് വിദേശത്താണ്. എന്നാൽ വിവാഹമോചിതയാണെന്ന് വിശ്വസിപ്പിച്ചാണ് നീതു ഇബ്രാഹിമുമായി അടുപ്പത്തിലായത്. നീതു ഗർഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭർത്താവിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമിൽ നിന്ന് മറച്ചുവെച്ചു. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു. ഇതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് ചിത്രീകരിക്കാൻ മെഡിക്കൽ കോളജിൽ നിന്ന് കുട്ടിയെ…

Read More