Webdesk

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: അറസ്റ്റിലായി 30 ദിവസത്തിനുള്ളിൽ പ്രതിക്ക് ജീവപര്യന്തം

ഗുജറാത്തിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസിൽ അറസ്റ്റിലായി 30 ദിവസത്തിനുള്ളിലാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. പ്രതി അജയ് നിഷാദിന് മരണം വരെയാണ് തടവുശിക്ഷ യുപി സ്വദേശിയായ ഇയാൾ ഒക്ടോബർ 13നാണ് അറസ്റ്റിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. ഒക്ടോബർ 12നാണ് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

Read More

ലോകകപ്പ് യോഗ്യത: കൊളംബിയയെ തകർത്ത് ബ്രസീൽ; പോർച്ചുഗലിന് ഗോൾ രഹിത സമനില

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് ഗോൾരഹിത സമനില. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലാൻഡിനെതിരെയാണ് പോർച്ചുഗൽ ഗോൾരഹിത സമനില വഴങ്ങിയത്. 81ാം മിനിറ്റിൽ പോർച്ചുഗലിന്റെ പെപ്പെ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തു ഗ്രൂപ്പിൽ ഒന്നാമതാണ് പോർച്ചുഗൽ. സെർബിയക്കും പോർച്ചുഗലിനും 17 പോയിന്റ് വീതമുണ്ട്. അയർലാൻഡ് നാലാമതാണ്. ഗോൾ വ്യത്യാസത്തിലാണ് പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ലാറ്റനമേരിക്കൻ മേഖലയിൽ കൊളംബിയയെ ഒരു ഗോളിന് ബ്രസീൽ പരാജയപ്പെടുത്തി. 72ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയാണ് വിജയ ഗോൾ നേടിയത്….

Read More

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് തമിഴ്‌നാട്ടിൽ പാളം തെറ്റി; ആളപായമില്ല

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി. തമിഴ്‌നാട്ടിലെ ധർമപുരിക്ക് സമീപത്ത് വെച്ചാണ് അപകടം. ആർക്കും പരുക്കില്ല. മൂന്ന് ബോഗികളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. രണ്ട് എ സി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചുമാണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞുവീണ പാറകളിൽ തട്ടിയാണ് അപകടം. ട്രെയിന്റെ വേഗത കുറവായതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്.

Read More

പാക് വീര്യം എരിഞ്ഞൊടുങ്ങി: വെയ്ഡ് വെടിക്കെട്ടിൽ ഓസ്‌ട്രേലിയ ഫൈനലിൽ ​​​​​​​

ടി20 ലോകകപ്പ് കലാശപ്പോരിൽ ന്യൂസിലാൻഡും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാക്കിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19 ഓവറിൽ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു മുന്നേറ്റ നിരയിൽ ഡേവിഡ് വാർണർ മാത്രമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 49 റൺസെടുത്ത വാർണറാണ് ഓസീസ് ടോപ് സ്‌കോറർ. ഫിഞ്ച് പൂജ്യത്തിനും സ്മിത്ത് അഞ്ച് റൺസിനും മാക്‌സ് വെൽ…

Read More

കോവിഡ് : മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് അടിയന്തരാനുമതി ലഭിച്ചേക്കും

കോവിഡ് ചികിത്സയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സിഎസ് ഐആര്‍ ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ലക്ഷണങ്ങളോടെ കോവിഡ് രൂക്ഷമാകുന്നവര്‍ക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവര്‍ക്കോ ആവും മോള്‍നുപിരാവിര്‍ ഗുളിക നല്‍കുക. കോവിഡ്, ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു മഹാമാരി എന്നതില്‍ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന ഒരു രോഗത്തിലേക്ക് ചുരുങ്ങുന്ന ഘട്ടത്തില്‍ വാക്‌സിനേഷനേക്കാള്‍ പ്രാധാന്യം ഇത്തരം ഗുളികകള്‍ക്കാണ്. അഞ്ച് കമ്പനികള്‍ മോള്‍നുപിരാവിര്‍…

Read More

കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം

കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. കൂട്ടക്കൊലക്ക് മുൻപ് ഗൃഹനാഥൻ രാജേന്ദ്രനും ഭാര്യ അനിതയും തമ്മിൽ പിടിവലി നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മക്കളായ ആദിത്യരാജിന്റെയും അമൃതയുടെയും മരണ കാരണം. കൊട്ടാരക്കര നീലേശ്വരത്ത് നടന്ന കൂട്ടക്കൊലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിലും അന്വേഷണം അന്തിമ ഘട്ടത്തിൽ. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇത് കുടുംബാന്തരീക്ഷം അസ്വസ്ഥമാക്കി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ്…

Read More

ഫാഷൻ ഗോൾഡ് തട്ടിപ്പ്: നിക്ഷേപകർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു

ഫാഷൻ ഗോൾഡ് തട്ടിപ്പില്‍ നിക്ഷേപകർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്ടർമാരെയും പ്രതിചേർക്കണമെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ പേരിൽ കോടികൾ പിരിച്ചെടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ ബിനാമി ഇടപാടുകളും കണ്ടെത്തുക, നിക്ഷേപകരുടെ പണം തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കമ്പനിയുടെ ഡയറക്ടർമാരെയും സ്റ്റാഫിനെയും പ്രതിപ്പട്ടികയിൽപ്പെടുത്തി ചോദ്യംചെയ്യണം. ജ്വല്ലറിയുടെ മേധാവിമാർ ആയിരുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള ബിനാമി…

Read More

മഴ കുറഞ്ഞു: ചെന്നൈയിലെ റെഡ് അലർട്ട് പിൻവലിച്ചു

ചെ​ന്നൈ: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ ന​ഗ​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യോ കാ​റ്റോ ഇ​ല്ല. എ​ന്നാ​ൽ, പ്ര​ധാ​ന റോ​ഡു​ക​ളി​ൽ അ​ട​ക്കം വെ​ള്ള​ക്കെ​ട്ടു തു​ട​രു​ക​യാ​ണ്. കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ട​തോ​ടെ ചെ​ന്നൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​വും നീ​ക്കി. ത​മി​ഴ്നാ​ടി​ന്‍റെ 90 ശ​ത​മാ​നം മേ​ഖ​ല​ക​ളി​ലും ഇ​പ്പോ​ൾ മ​ഴ മു​ന്ന​റി​യി​പ്പി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.  

Read More

പ്രഭാത വാർത്തകൾ

  🔳2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. കങ്കണാ റണാവത്തിന്റെ പരാമര്‍ശത്തെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് താന്‍ വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ”മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, ഗാന്ധി ഘാതകരെ പ്രകീര്‍ത്തിക്കുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തെ അപമാനിച്ചുവെന്നും…

Read More

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ ഇ ഡി അറസ്റ്റ് ചെയ്തു

  ചണ്ഡീഗഢ്: പഞ്ചാബില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖെയ്‌റയെ ഇ ഡി സംഘം അറസ്റ്റ് ചെയ്തത്. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയതിനാണ് കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായതെന്ന് അദ്ദേഹം പറഞ്ഞു.

Read More