Headlines

Webdesk

24 മണിക്കൂറിനിടെ 1.41 ലക്ഷം പേർക്ക് കൂടി കൊവിഡ്; 285 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒമ്പത് ശതമാനമായി ഉയർന്നു 285 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് ഒരു ലക്ഷത്തിന് മുകളിലെത്തുന്നത്. 97.30 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക് 64 പേർക്ക് കൂടി രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 3071 ആയി…

Read More

പഞ്ചാബിലെ സുരക്ഷാ വീഴ്ച: ഡിജിപിക്ക് കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

  പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദുർബല വകുപ്പുകൾ ചുമത്തിയാണ് സുരക്ഷാ വീഴ്ചയിൽ പോലീസ് കേസെടുത്തത്. 200 രൂപ പിഴ ചുമത്താനുള്ള വകുപ്പുകളാണ് ചേർത്ത്. ഇതേ തുടർന്നാണ് ഡിജിപിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അതേസമയം സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തോട് യോജിക്കണോയെന്ന് കേന്ദ്രം ഇന്ന് തീരുമാനിക്കും. നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു….

Read More

കേന്ദ്ര സഹമന്ത്രി വി മുരളീധരന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലേക്ക് പോകുന്നതിനായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പോസിറ്റീവായത്. കൊവിഡ് പോസിറ്റീവായ മന്ത്രിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നുബംഗളൂരുവിലേക്ക് പോവാൻ നിശ്ചയിച്ചിരുന്നത്. കൊവിഡ് പോസ്റ്റീവായതിനെ തുടർന്നു അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.

Read More

ഇനി കുതിച്ചുപായാം: എടപ്പാൾ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

  എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മലപ്പുറം ജില്ലയിൽ തന്നെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമിക്കുന്ന ആദ്യത്തെ മേൽപ്പാലമാണിത് കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമാണം. രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എടപ്പാൾ ജംഗ്ഷനിൽ നിന്ന് കോഴിക്കോട്…

Read More

പാലക്കാട് റോഡരികിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

  പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുവമ്പിലെ റോഡരികിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവർ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചന. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

Read More

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകൾ കാണാതായി

  ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാരാണ് വിവരം ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫയലുകൾ കണ്ടെത്താനായില്ല മരുന്ന് വാങ്ങൽ ഇടപാടുകളുടേത് അടക്കം ഫയലുകളാണ് കാണാതായത്. ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടമായ ഫയലുകളുടെ കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പോലീസിനെ അറിയിച്ചത്. ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാകില്ലെന്നാണ് പോലീസിന്റെ നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ്…

Read More

ബംഗളൂരുവിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; മൂന്ന് പേരെ തിരിച്ചറിഞ്ഞു

  ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്കടുത്ത് നടന്ന വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഐടി ജീവനക്കാരാണ് ഇവർ. കാറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഒന്നിന് പുറകെ ഒന്നൊന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വാഗണർ കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. കോഴിക്കോട് സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ മുഹമ്മദ് ഫാദിൽ, ആദർശ്, കൊച്ചി സ്വദേശി ശിൽപ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്….

Read More

പ്രഭാത വാർത്തകൾ

  🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘം പഞ്ചാബില്‍ എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രലായം നിയോഗിച്ച കാബിനറ്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമന്ത്രി 20 മിനിറ്റ് കുടുങ്ങിക്കിടന്ന മേല്‍പാലം പരിശോധിച്ചു. പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചതോപാധ്യായ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 🔳മൂന്നാം ഡോസ് വാക്സിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. വാക്സിനേഷന് അര്‍ഹരായവരുടെ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. രണ്ട്…

Read More

യുഎഇയിൽ ശക്തമായ കാറ്റിനും കടലിൽ വലിയ തിരകൾക്കും സാധ്യത

  യുഎഇയിൽ ശക്തമായ കാറ്റിനും കടലിൽ വലിയ തിരകൾക്കും സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. തണുത്ത കാലാവസ്ഥ തുടരുകയും ചിലയിടങ്ങളിൽ പൊടിക്കാറ്റിനെ തുടർന്നു ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. അബുദാബിയുടെ ചില ഭാഗങ്ങളിലും റാസൽഖൈമയിലും ഇന്നലെ രാവിലെ നേരിയ മഴ ലഭിച്ചു. മലയോര മേഖലകളിൽ പുലർച്ചെ താപനില 3.4 ഡിഗ്രി വരെ താഴ്ന്നു. ഇന്നു മുതൽ 4 ദിവസം രാത്രി അന്തരീക്ഷ ഈർപ്പം ഉയരും. പുലർച്ചെ മൂടൽമഞ്ഞിനു…

Read More

സൗദിയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 1000 റിയാൽ പിഴ

  റിയാദ്: സൗദിയിൽ സാമൂഹിക അകലം പാലിക്കാതിരിക്കൽ, താപനില പരിശോധനാ നടപടികൾ ലംഘിക്കൽ എന്നിവയ്ക്ക്‌ സൗദിയിൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും. പൊതു-സ്വകാര്യ മേഖലയിലെ മാളുകൾ, മറ്റു തൊഴിൽ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ സാമൂഹിക അകലം പാലിക്കാതിരിക്കുക, താപനില പരിശോധന നടപടികൾ പിന്തുടരാതിരിക്കുക എന്നിവയ്ക്കാണ്‌ പിഴ. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഇങ്ങനെ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി…

Read More