Headlines

Webdesk

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭയിൽ തിങ്കളാഴ്ച അവതരിപ്പിക്കും. ബിൽ അവതരണത്തിന് മുന്നോടിയായി ബിജെപിയും കോൺഗ്രസും തങ്ങളുടെ അംഗങ്ങൾക്ക് സഭയിലെത്താൻ വിപ്പ് നൽകിയിട്ടുണ്ട്. നിയമങ്ങൾ പിൻവലിച്ച ശേഷം ഇക്കാര്യം സുപ്രീം കോടതിയെ കേന്ദ്രസർക്കാർ അറിയിക്കും. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദേശിച്ചാണ് കോൺഗ്രസും ബിജെപിയും അംഗങ്ങൾക്ക് വിപ്പ് നൽകിയത്. ബില്ലിനെ എതിർക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിൽ രാഹുൽ…

Read More

കീഴടങ്ങിയ മാവോയിസ്റ്റ് ലിജോയ്ക്ക് വീടും തൊഴിലും ധനസഹായവും നൽകാൻ സർക്കാർ തീരുമാനം

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് ലിജോ എന്ന രാമുവിന് സർക്കാർ സഹായം. വീടും തൊഴിലും ധനസഹായവും നൽകാൻ സർക്കാർ തീരുമാനിച്ചു. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയിലാണ് പുനരധിവാസ പദ്ധതിയിൽ നിന്നും ആനുകൂല്യം പ്രഖ്യാപിച്ചത് കേരള, കർണാടക, തമിഴ്‌നാട് അതിർത്തികളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾക്ക് മുന്നിൽ വൻ വാഗ്ദാനങ്ങളാണ് സർക്കാർ വെച്ചിരിക്കുന്നത്. കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകൾക്കും വീട്, തൊഴിലവസരം, എന്നിവക്കൊപ്പം ധനസഹായവും ലഭിക്കും. ഇവരുടെ കേസുകളിൽ ഉദാര സമീപനവും സ്വീകരിക്കും. 2018ലാണ് സംസ്ഥാന സർക്കാർ മാവോയിറ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ്…

Read More

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന വേണ്ട; മാനദണ്ഡങ്ങളിൽ മാറ്റം

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. മണ്ഡല-മകരവിളക്ക് തീർഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തീർഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു. നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു. അതേസമയം നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി.

Read More

അക്‌സർ പട്ടേലിന് 5 വിക്കറ്റ്, ന്യൂസിലാൻഡ് 296ന് പുറത്ത്; ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്

കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് 49 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സിൽ ന്യൂസിലാൻഡ് 296 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 345 റൺസാണ് എടുത്തത്. സ്പിന്നർമാരാണ് ന്യൂസിലാൻഡ് ബാറ്റിംഗ് നിരയെ തകർത്തത് അഞ്ച് വിക്കറ്റെടുത്ത അക്‌സർ പട്ടേലാണ് ന്യൂസിലാൻഡ് നിരയിൽ വിള്ളൽ വീഴ്ത്തിയത്. അശ്വിൻ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റെടുത്തു. ഓപണർമാരുടെ പ്രകടനമാണ് ന്യൂസിലാൻഡിനെ മൂന്നൂറിനടുത്ത് റൺസിലെത്തിച്ചത്. ടോം ലാഥം 95 റൺസും വിൽ യംഗ് 89 റൺസുമെടുത്തു….

Read More

മത്സരത്തിലേക്ക് തിരിച്ചെത്തി ഇന്ത്യ; ന്യൂസിലാൻഡിന്റെ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

കാൺപൂർ ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിനെതിരെ മികച്ച രീതിയിൽ തുടങ്ങിയ ന്യൂസിലാൻഡിന് മൂന്നാം ദിനം അവസാന സെഷനെത്തുമ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച കിവീസിന് ആദ്യ വിക്കറ്റ് വീഴുന്നത് 151 റൺസിലാണ് 89 റൺസെടുത്ത വിൽ യംഗാണ് ആദ്യം പുറത്തായത്. പിന്നാലെ എത്തിയ വില്യംസൺ 18 റൺസിനും റോസ് ടെയ്‌ലർ 11 റൺസിനും വീണു. ഹെൻ റി നിക്കോൾസ് 2 റൺസിന് കൂടി പുറത്തായതോടെ…

Read More

സ്വ​ര്‍​ണ വി​ല ഇ​ന്ന് കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,505 രൂ​പ​യും പ​വ​ന് 36,040 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ര്‍​ണ വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,791 ഡോ​ള​റാ​യി. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വെ​ള്ളി​യാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 360 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​വം​ബ​ർ 16ന് ​പ​വ​ന് 36,920 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.

Read More

കൊവിഡിന്റെ ഒമിക്രോൺ വകഭേദം: വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് കെജ്രിവാൾ

  കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഏറെ പ്രയാസപ്പെട്ടാണ് രാജ്യം കോവിഡിൽനിന്നു കരകയറിയതെന്ന് കെജരിവാൾ ട്വീറ്റ് ചെയ്തു. പുതിയ വകഭേദം ഇന്ത്യയിൽ എത്തുന്നതു തടയാൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കെജരിവാൾ ആവശ്യപ്പെട്ടു. അതേസമയം വിഷയം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Read More

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

  ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ചുമതലയേറ്റു. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി. ഖാദി ബോർഡ് മഹാപ്രസ്ഥാനമാണെന്നും വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത് അഭിമാനത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേർക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി…

Read More

വടകര റസ്റ്റ് ഹൗസിൽ മന്ത്രി റിയാസിന്റെ പരിശോധന; ഉദ്യോഗസ്ഥർക്കെതിരെ നടപടി

  വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി നടപടിയെടുക്കാൻ നിർദേശം നൽകി. ഫേസ്ബുക്ക് പേജ് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട് റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായതായി മന്ത്രി അറിയിച്ചു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

Read More

സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കൽ: ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

  സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയിലെത്തിയത്. സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവരാണ് ഹർജി ഫയർ ചെയ്തത് ആവശ്യമായ രേഖകൾ പരിശോധിച്ചാണ് സ്വപ്‌നയുടെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്ന് കേന്ദ്രം പറയുന്നു. സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ കോടതികൾ ശരിവെച്ചതായും കേന്ദ്രം പറയുന്നു.

Read More