Headlines

Webdesk

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോൺസോയി(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക്, വിബോയ് ചാബിയ എന്നിവരെ കാണാതായിട്ടുണ്ട് മരിച്ച ഷാരോൺസോയിയും കാണാതായ രണ്ട് പേരും 23ന് രാത്രി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഇന്നലെ മുതൽ മൂന്ന് പേരെയും കാണാതായി. അന്വേഷണം നടത്തുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് ഷാരോൺസോയിയുടെ മൃതദേഹം കണ്ടത്. ദേഹത്ത് നിരവധി പരുക്കുകളുമുണ്ട്.    

Read More

സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കാൻ നിലവിൽ ആലോചിച്ചിട്ടില്ലെന്ന് കോടിയേരി

സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നിശ്ചിത തീയതികളിൽ തന്നെ നടത്താനാണ് ആലോചിക്കുന്നത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്താൻ കഴിയുമോയെന്ന് ഫെബ്രുവരി പകുതിയോടെ ആലോചിക്കും. പാർട്ടി പരിപാടികൾ കൊവിഡ് മാനദണ്ഡം പാലിച്ചേ നടത്താവൂവെന്ന് നിർദേശം നൽകിയിട്ടുണ്ട് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി…

Read More

വയനാട് ജില്ലയില്‍ 1070 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (25.01.22) 1070 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തി നേടി. 37 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 144562 ആയി. 137360 പേര്‍ രോഗമുക്തരായി. നിലവില്‍ 5373 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5118 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 616 പേര്‍ ഉള്‍പ്പെടെ ആകെ 15988…

Read More

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍…

Read More

വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. മറ്റൊരു മലയാളി സൈനികനായ ആർ ആർ ശരത്തിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാപതക് നൽകും കേരളത്തിൽ നിന്നുള്ള നാല് പേർക്ക് ഉത്തം ജീവൻ രക്ഷാപതക് സമ്മാനിക്കും. അൽഫാസ് ബാവു, കൃഷ്ണൻ, കുമാരി മയൂഖ, മുഹമ്മദ് അദ്‌നാൻ മൊഹിയുദ്ദീൻ എ്‌നിവർക്കാണ് ഉത്തരം ജീവൻ രക്ഷാപതക്. നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡൽ സമ്മാനിക്കും ഉത്തം സേവാ മെഡൽ…

Read More

മലപ്പുറത്തെ ശൈശവ വിവാഹം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു

മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഭർത്താവിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. ചൈൽഡ് മാര്യേജ് ആക്ട്, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ്. ആറ് മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂർ സ്വദേശിയായ യുവാവാണ് ഒരു വർഷം മുമ്പ് പതിനാറുകാരിയെ വിവാഹം ചെയ്തത്. നേരത്തെയും മലപ്പുറത്ത് സമാന രീതിയിലുള്ള വിവാഹങ്ങൾ സി ഡബ്ല്യു സി ഇടപെട്ട് തടഞ്ഞിരുന്നു. ഈ കേസിൽ ഗർഭിണിയായ കുട്ടിയെ ചികിത്സക്കായി എത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ…

Read More

തീയറ്ററുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഉടമകൾ ഹൈക്കോടതിയിൽ

കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ച തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഇവർ ഹർജി നൽകിയത്. കൂടാതെ തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും തീയറ്റർ ഉടമകൾ ഉന്നയിക്കുന്നു മാളുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദേശിക്കുന്നത് വിവേചനപരമാണെന്ന് ഹർജിക്കാർ പറയുന്നു. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇന്നലെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾ…

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ ലേലം ചെയ്ത ഥാറിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

ഗുരുവായൂർ ക്ഷേത്രത്തിൽ ലേലം ചെയ്ത ഥാർ ജീപ്പിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ജീപ്പിന്റെ വില അടക്കമുള്ള കാര്യങ്ങൾ അറിയിക്കാനാണ് നിർദേശം. ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് നടത്തിയതെന്ന് ഇവർ ആരോപിക്കുന്നു. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ 15.10 ലക്ഷം രൂപക്കാണ് ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് വാഹനം…

Read More

അട്ടപ്പാടി മധു വധം: ഹാജരാകാതെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; എവിടെ പോയെന്ന് കോടതി

അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയുടേതാണ് ചോദ്യം. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് കേസ് ഫെബ്രുവരി 26ലേക്ക് മാറ്റി. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ വി ടി രഘുനാഥ് കേസിൽ നിന്നുമൊഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും നിലവിൽ…

Read More

ശൈശവ വിവാഹം; മലപ്പുറത്ത് ഒരു വർഷം മുമ്പ് വിവാഹിതയായ 16കാരി ആറ് മാസം ഗർഭിണി

മലപ്പുറത്ത് ശൈശവ വിവാഹം. 16കാരി ഒരു വർഷം മുമ്പാണ് വിവാഹിതയായത്. നിലവിൽ ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയെ ഒരു വർഷം മുമ്പ് വിവാഹം ചെയ്തത് ദിവസങ്ങൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത വണ്ടൂർ സ്വദേശിക്കെതിരെ പോക്‌സോ നിയമപ്രകാരവും ശൈശവ വിവാഹ…

Read More