Headlines

Webdesk

ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയ 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ പിടിയിൽ

  മംഗലാപുരത്ത് ട്രെയിനിൽ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ പിടിയിൽ. രാജസ്ഥാൻ ഉദയ്പൂർ സ്വദേശി മഹേന്ദ്രസിംഗ് റാവുവാണ് മംഗളൂരു ആർപിഎഫിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹേന്ദ്രസിംഗിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് പത്രക്കടലാസിൽ പൊതിഞ്ഞ മൂന്ന് ബണ്ടിൽ കറൻസികളും മൂന്ന് പാക്കറ്റ് സ്വർണാഭരണങ്ങളും കണ്ടെത്തിയത്. 1,48,58,000 രൂപയും 800 ഗ്രാം സ്വർണാഭരണങ്ങളുമാണ് കണ്ടെത്തിയത്. കോഴിക്കോട് മേലേപാളയം റോഡിലെ സുബഹ് ഗോൾഡ് എന്ന ജുവലറിയിലേക്കാണ് പണവും ആഭരണങ്ങളും കൊണ്ടുപോകുന്നതെന്ന് ഇയാൾ മൊഴി…

Read More

ഇടുക്കി മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു

  ഇടുക്കി മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പള്ളനാട് മംഗളപാറ സ്വദേശി ദുരൈ രാജ് എന്ന 62കാരനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുവന്ന തൊഴിലാളികളാണ് ദുരൈ രാജിന്റെ മൃതദേഹം മംഗളം പാറയിലേക്ക് പോകുന്ന വഴിയിൽ കിടക്കുന്നത് കണ്ടത്. മറയൂർ ടൗണിലെ ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം വാങ്ങി വീട്ടിലേക്ക് ഉച്ചയോടെ ഇയാൾ മടങ്ങിയിരുന്നു. വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഒറ്റയടി പാതയിൽ കല്ലറക്കൽ ജോസ് മാത്യു എന്നയാളുടെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടത്. ചെവിയിൽ നിന്ന് രക്തം ഒഴുകിയ…

Read More

ആഫ്രിക്കൻ നേഷൻസ് കപ്പിനിടെ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു

  കാമറൂണിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു. ഒലെംബ സ്റ്റേഡിയത്തിലാണ് അപകടം. ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. കൊമോറോസ് ദ്വീപിനെതിരെയായിരുന്നു മത്സരം മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ആറ് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട് നാൽപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും…

Read More

ഇടുക്കിയിൽ ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു

  ഇടുക്കി അടിമാലിയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. കോതമംഗലത്തേക്ക് വരികയായിരുന്ന ലോറിയാണഅ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൽ പുറത്തെടുത്തത്. മൂവാറ്റുപഴയിൽ നിന്ന് ക്രെയിൻ എത്തിച്ച് ലോറിയുടെ ഭാഗങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ…

Read More

ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്ന് മൂന്നാം ദിവസം; ക്രൈംബ്രാഞ്ച് മറ്റന്നാൾ റിപ്പോർട്ട് നൽകും

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്ന് മൂന്നാം ദിവസവും തുടരും. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. മൂന്നാം ദിവസമായ ഇന്ന് പരാതിക്കാരനായ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റി കേസിന്റെ അന്വേഷണ പുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷമാകും ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി…

Read More

വിക്രം ചിത്രം മഹാൻ ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ

  ചിയാൻ വിക്രം, ധ്രുവ്, കാർത്തിക് സുബ്ബരാജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് മഹാൻ. UA സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത് . ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി. അച്ഛനും മകനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിൻറെ പ്രത്യേകത. വിക്രം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയാക്കി , ധ്രുവ് ഉടൻ തന്നെ മാരി സെൽവരാജിനൊപ്പം തന്റെ അടുത്ത ചിത്രം ആരംഭിക്കാൻ ഒരുങ്ങുകയുമാണ്. സെവൻ സ്‌ക്രീൻ…

Read More

ജർ​മ​നി​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

  ബെർലിൻ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ്മ​നി​യി​ലെ ഹൈ​ഡ​ൽ​ബെ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ‌സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ലെ​ക്ച​ർ ഹാ​ളി​നു​ള്ളി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ അ​ക്ര​മം ന​ട​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി ത​ന്നെ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി.

Read More

നി​ല​പാ​ടി​ൽ അ​യ​വു വ​രു​ത്തി ഗ​വ​ർ​ണ​ർ; സ​ർ​വ​ക​ലാ​ശാ​ല ഫ​യ​ലു​ക​ളി​ൽ ഒ​പ്പി​ട്ടു

  ​തിരുവനന്തപുരം: ചാ​ന്‍​സി​ല​ര്‍ പ​ദ​വി​യി​ലെ നി​ല​പാ​ടി​ല്‍ അ​യ​വ് വ​രു​ത്തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ചാ​ന്‍​സി​ല​ര്‍ എ​ന്ന നി​ല​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ളി​ല്‍ അ​ദ്ദേ​ഹം ഒ​പ്പി​ട്ടു തു​ട​ങ്ങി. അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ടീ​ലി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ അ​യ​ഞ്ഞ​ത്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി നാ​ല് ക​ത്തു​ക​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു. കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തെ ര​ണ്ടു ത​വ​ണ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ മൂ​ന്ന് ക​ത്തു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ല്‍ തൃ​പ്ത​നാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി…

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ. മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഐടി പാര്‍ക്കുകളില്‍ ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ തുറക്കും. ഉടനേ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ മദ്യനയത്തില്‍ ഈ നിര്‍ദേശങ്ങള്‍ ഉണ്ടാകും. പഴങ്ങളില്‍നിന്നു വൈന്‍ ഉണ്ടാക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാനും മദ്യ നയത്തില്‍ പ്രഖ്യാപനമുണ്ടാകും. 🔳കോവിഡ് വ്യാപനം നേരിടാന്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്,…

Read More

ഉമ്മൻചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരെ വി എസ് അപ്പീലിന്

  അപകീർത്തി കേസിൽ ഉമ്മൻചാണ്ടിക്ക് 10 ലക്ഷം രൂപ നൽകണമെന്ന കോടതി വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അപ്പീലിന്. അപകീർത്തികരമായ ദൃശ്യങ്ങൾ ഹാജരാക്കാതെയാണ് ഉമ്മൻചാണ്ടി അനുകൂല വിധി സമ്പാദിച്ചതെന്ന് ചൂണ്ടികാട്ടിയാവും അപ്പീൽ നൽകുക. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വിഎസ് നടത്തിയ പരാമർശത്തിൽ ആണ് വിഎസ് പിഴയടക്കണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സമ്പ് കോടതി വിധിച്ചത്. 2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരെയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. സോളാർ കേസിൽ ഉമ്മൻചാണ്ടിയും…

Read More