സൗജന്യ നിയമസഹായം തുണയായി; ലേബർ കോടതിയിൽ നിന്ന് കണ്ണൂർ സ്വദേശിക്ക് ലഭിച്ച നഷ്ടപരിഹാര തുക കൈമാറി
ഷാർജ: നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ ചക്കരക്കൽ സ്വദേശി ഉമേഷിന് ലേബർ കോടതിയുടെ അനുകൂല വിധിയെ തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുകയായ 8100 ദിർഹംസ് (ഒന്നരലക്ഷം രൂപ) കൈമാറി. യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി മുഖാന്തിരം സൗജന്യ നിയമസഹായത്തിലൂടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് ഇദ്ദേഹത്തിന് നഷ്ടപരിഹാര തുക ലഭ്യമായത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുടെ കീഴിലുള്ള ലേബർ സപ്ലൈ കമ്പനിയിലാണ് ഉമേഷ് 2008 മുതൽ 2020 വരെ ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള…
