Headlines

Webdesk

ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോട് പുനഃസ്ഥാപിക്കണം: സി മുഹമ്മദ് ഫൈസി

  കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. 80 ശതമാനം ഹജ്ജ് അപേക്ഷകളും മലബാര്‍ മേഖലയില്‍ നിന്നാണ്. 20 ശതമാനത്തില്‍ താഴെ ഹജ്ജ് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊച്ചി വിമാനത്താവളത്തെ എംബാര്‍ക്കേഷന്‍ കേന്ദ്രമാക്കിയത് അനീതിയാണ്. കേന്ദ്ര സര്‍ക്കാറും ഹജ്ജ് – എവിയേഷന്‍ മന്ത്രാലയങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും തീരുമാനം തിരുത്തണമെന്ന് സി മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2019ല്‍ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 13457 പേരാണ്…

Read More

എം.ശിവശങ്കറിന്റെ പുസ്തകത്തിന് സർക്കാർ അനുമതി നിഷേധിച്ചു

ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതി നിഷേധിച്ച് സർക്കാർ. അഖിലേന്ത്യാ സർവീസ് ചട്ടം 7 പ്രകാരം പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണം. എന്നാൽ സർക്കാരിന്റെ മുൻകൂർ അനുമതി എം.ശിവശങ്കർ വാങ്ങിയിട്ടില്ല. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിനാണ് സർക്കാർ അനുമതി നിഷേധിച്ചത്. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമായെന്ന കവർ കുറിപ്പോടെയാണ് ശിവശങ്കർ ആത്മകഥ പുറത്തിറക്കിയിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന സ്വപ്ന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല എന്നും അദ്ദേഹം…

Read More

മുല്ലപ്പെരിയാർ ഡാം; സുരക്ഷാ പരിശോധന നടത്തുന്നതിനെ തമിഴ്‌നാട് എതിർത്തു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെയും മേല്‍നോട്ട സമിതിയെയും കുറ്റപ്പെടുത്തുന്ന നിലപാടുമായി തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും നിലനിര്‍ത്താനുള്ള നടപടികള്‍ക്ക് കേരളം തടസം നില്‍ക്കുകയാണെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി. ഡാമിന് പരിസരത്തുള്ള മരങ്ങള്‍ മുറിക്കാനും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായും അനുമതി നല്‍കുന്നില്ലെന്നും തമിഴ്‌നാട് സുപ്രിംകോടതിയില്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷാ പരിശോധന നടത്തണമെന്ന നിര്‍ദേശത്തെയും തമിഴ്‌നാട് എതിര്‍ത്തു. കേന്ദ്ര ജലകമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടാണ് തമിഴ്‌നാട് സുപ്രിംകോടതിയില്‍ മറുപടി നല്‍കിയത്. സീപ്പേജ് അളവ് അനുവദനീയമായ നിലയില്‍ തന്നെയാണ്. ഡാമിന്റെ അറ്റകുറ്റപ്പണികള്‍…

Read More

കൊവിഡ്; മാറ്റിവച്ച പി എസ്‌ സി പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനം

  ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പരീക്ഷകൾ മാർച്ച് മാസം നടത്താൻ നിശ്ചയിച്ചതായി കേരള പി എസ് സി അറിയിച്ചു. 2022 മാർച്ച് 29ലെ ഓൺലൈൻ പരീക്ഷകൾ മാർച്ച് 27ാം തീയതി ഞായറാഴ്ചയിലേക്കും 30ാം തീയതി രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ 31ാം തീയതി ഉച്ചക്ക് ശേഷവും നടത്താൻ തീരുമാനിച്ചതായി കേരള പി എസ് സി അറിയിച്ചു. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 2022 മാർച്ച് മാസത്തെ പുതുക്കിയ പരീക്ഷ കലണ്ടർ പിഎസ് സി വെബ്സൈറ്റിൽ…

Read More

ചാനലുകൾക്കെതിരായ നടപടിയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

  ന്യൂഡൽഹി: ചാനലുകൾക്കെതിരായ നടപടിയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി. രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് അറുപത് ചാനലുകൾക്കെതിരെ നടപടി എടുത്തതെന്നാണ് വാർത്താ വിതരണ സഹമന്ത്രി എൽ മുരുകൻ രാജ്യ സഭയിൽ അറിയിച്ചത്. അതേസമയം, മലയാളം വാർത്താ ചാനലായ മീഡിയാ വണ്ണിന്റെ വിലക്ക് കേരളത്തിൽ നിന്നുള്ള എം പിമാർ പാർലമെന്റിൽ ഉന്നയിച്ചു. വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.ലോക്സഭയിൽ എം കെ രാഘവൻ,അടൂർ പ്രകാശ് എന്നിവരാണ് നോട്ടീസ് നൽകിയത്. പാർലമെന്റിൽ തുടർച്ചയായി രണ്ടാം തവണയാണ് കേരള എംപിമാർ മീഡിയവൺ സംപ്രേഷണ വിലക്ക്…

Read More

വയനാട് ജില്ലയില്‍ 1504 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (03.02.22) 1504 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1374 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്ന് വന്ന മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 156752 ആയി. 145182 പേര്‍ രോഗമുക്തരായി. നിലവില്‍ 9237 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8939 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 829 കോവിഡ് മരണം…

Read More

കേരളത്തില്‍ 42,677 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 42,677 പേര്‍ക്ക് add-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍…

Read More

കെഎസ്ആർടിസിയുടെ ‘ബൈപാസ് റൈഡർ’ ഒരുങ്ങി

മലപ്പുറം ജില്ലയിൽ കെഎസ്ആർടിസിയുടെ അതിവേഗ സർവീസിനായി ‘ബൈപാസ് റൈഡർ’ ഒരുങ്ങി. യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്ആർടിസി തയാറാക്കിയ പുതിയ പദ്ധതിയാണ് സൂപ്പർ ക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ. ഇതിനായി കണ്ടനകം കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിൽ 12 ബസുകളാണ് രൂപമാറ്റം വരുത്തി നിലവിൽ നിരത്തിൽ ഇറക്കുന്നത്. കോഴിക്കോട് – തിരുവനന്തപുരം റൂട്ടിൽ ബൈപാസ് പാതകൾ പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി. ഈ മാസം രണ്ടാം വാരത്തോടെ ബസുകൾ ജനങ്ങൾക്കായി നിരത്തിലിറങ്ങും. ബൈപാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട് –…

Read More

രാത്രി വൈകിയും ഉറക്കം വരുന്നില്ലേ?: എങ്കിൽ ഈ വിദ്യ പരീക്ഷിക്കൂ

  രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാതിരിക്കുന്നതും, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതും, ഇടവിട്ട് ഉണര്‍ന്ന് ഉറക്കം മുറിഞ്ഞുപോകുന്നതും എല്ലാം പതിവാണോ? ഇവയെല്ലാം തന്നെ പതിവാണെങ്കില്‍ അത് കാര്യമായ പ്രശ്‌നമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള ഉറക്കപ്രശ്‌നങ്ങള്‍ വരാം. ഈ കാരണങ്ങളെ മനസിലാക്കി, ഇവയെ പരിഹരിച്ചില്ലെങ്കില്‍ പിന്നീട് മറ്റ് പല ശാരീരിക- മാനസിക വിഷമതകളും ഇതുമൂലമുണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോരായ്കകള്‍, ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിങ്ങനെ പലവിധ അസുഖങ്ങളും…

Read More

ഞായറാഴ്ച ലോക്ക്ഡൗൺ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്കു തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ച സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്

Read More