Headlines

Webdesk

കീവിൽ കർഫ്യൂ പിൻവലിച്ചു; എല്ലാ വിദ്യാർഥികളോടും റെയിൽവേ സ്‌റ്റേഷനുകളിലേക്കെത്താൻ ഇന്ത്യൻ എംബസി

  കീവിൽ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്‌റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. ഇതിനായി സ്‌പെഷ്യൽ ട്രെയിനുകൾ യുക്രൈൻ ഏർപ്പാടാക്കിയിട്ടുണ്ട്. യുക്രൈനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാൻ സ്‌പൈസ് ജെറ്റും ബുഡാപെസ്റ്റിലേക്ക് സർവീസ് നടത്തും. ബോയിംഗ് 737 എംഎഎക്‌സ് വിമാനമാണ് സർവീസ് നടത്തുക.

Read More

നെടുവണ്ണൂരിൽ കെ റെയിലിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം; ഉദ്യോഗസ്ഥരെ തടഞ്ഞു

  നെടുമ്പാശ്ശേരി നെടുവണ്ണൂരിൽ കെ റെയിലിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളടക്കമുള്ളവർ ചേർന്ന് ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ലക്കാർഡുകളും മുദ്രവാക്യം വിളികളുമായാണ് പ്രതിഷേധം നടന്നത്. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു അതേസമയം ഈ വിഭാഗത്തിന്റെ എതിർപ്പ് വകവെക്കാതെ തന്നെ റവന്യു ഉദ്യോഗസ്ഥരും പോലീസും കല്ലിടൽ നടപടിയുമായി മുന്നോട്ടു പോകുകയാണ്. നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് നെടുവണ്ണൂർ. രണ്ട് ദിവസം മുമ്പും പ്രദേശത്ത് അടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ കുറച്ചുപേർ തടഞ്ഞിരുന്നു.

Read More

ഓപറേഷൻ ഗംഗ: ഹംഗറിയിൽ നിന്നുള്ള വിമാനം വൈകും; എത്തുക വൈകുന്നേരത്തോടെ

  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ഹംഗറിയിൽ നിന്ന് ഡൽഹിയിലേക്ക് വരാനിരുന്ന വിമാനം വൈകും. രാവിലെ 11 മണിയോടെ വിമാനം എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വൈകുന്നേരത്തോടെ മാത്രമേ വിമാനം എത്തൂവെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഇതുവരെ അഞ്ച് വിമാനങ്ങളിൽ ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു 1157 പേരെയാണ് തിരികെ എത്തിച്ചത്. ഇതിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഏഴ് വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക് തിരിക്കും…

Read More

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന്റെ നായകനായി മായങ്ക് അഗർവാളിനെ പ്രഖ്യാപിച്ചു

  ഐപിഎൽ പതിനഞ്ചാം സീസണിൽ പഞ്ചാബ് കിംഗ്‌സിന്റെ നായകനായി മായങ്ക് അഗർവാളിനെ നിശ്ചയിച്ചു. പഞ്ചാബ് കിംഗ്‌സ് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരലേലത്തിന് മുമ്പായി ഫ്രാഞ്ചൈസി നിലനിർത്തിയ രണ്ട് താരങ്ങളിലൊരാളാണ് മായങ്ക്. ടീമിന്റെ നായകനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മായങ്ക് പ്രതികരിച്ചു അനിൽ കുംബ്ലെയാണ് പഞ്ചാബ് കിംഗിസിന്റെ പരിശീലകൻ. ജോണ്ടി റോഡ്‌സ് ബാറ്റിംഗ്, ഫീൽഡിംഗ് പരിശീലകനും ഡാമിയൻ റൈറ്റ് ബൗളിംഗ് കോച്ചുമാണ്. 2014ൽ ഫൈനൽ കളിച്ച ടീമാണ് പഞ്ചാബ്. പക്ഷേ ഇതുവരെ അവർക്ക് ഐപിഎൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല…

Read More

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക്

  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായുള്ള രക്ഷാ ദൗത്യം ഓപറേഷൻ ഗംഗയെ ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാർ. യുക്രൈൻ അതിർത്തികളിലേക്ക് നാല് കേന്ദ്രമന്ത്രിമാർ ഉടൻ തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ, കിരൺ റിജിജു, ഹർദീപ് പുരി, വികെ സിംഗ് എന്നിവരാണ് യുക്രൈൻ അതിർത്തികളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാർ. രക്ഷാദൗത്യത്തെ ഏകോപിപ്പിക്കുകയെന്ന ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. യുക്രൈനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനാണ് മുൻഗണനയെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്…

Read More

കോവളം എംഎൽഎയുടെ കാർ അടിച്ചു തകർത്തു; പ്രതി കസ്റ്റഡിയിൽ

  കോവളം എംഎൽഎ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. സംഭവത്തിൽ ഉച്ചക്കട സ്വദേശി സന്തോഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് എംഎൽഎ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർത്തത് അക്രമം നടക്കുമ്പോൾ എംഎൽഎ ഓഫീസിലുണ്ടായിരുന്നു. സന്തോഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറയുന്നു. ശബരിമല സ്ത്രീപ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടി എടുക്കണമെന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.

Read More

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാകും

  സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളത്ത് കൊടി ഉയരും. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. ഇന്ന് കൊച്ചിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കും. സമ്മേളനത്തിന്റെ അന്തിമ ഒരുക്കങ്ങളും യോഗം വിലയിരുത്തും മറൈൻ ഡ്രൈവിലാണ് സമ്മേളന നഗരി സജ്ജീകരിച്ചിരിക്കുന്നത്. ചെങ്കോട്ടയുടെ മാതൃകയിൽ ഒരുക്കിയ നഗരിയിൽ നാല് ദിവസമാണ് സംസ്ഥാന സമ്മേളനം തുടരുക. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാനൂറ് പ്രതിനിധികളും…

Read More

കുറ്റ്യാടി ചുരം റോഡിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

  കോഴിക്കോട് കുറ്റ്യാടി ചുരം റോഡരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ചുരം റോഡിൽ കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തായി ഒരു സ്‌കൂട്ടറും പോലീസ് കകണ്ടെത്തിയിട്ടുണ്ട്. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

24 മണിക്കൂറിനിടെ 8013 പേർക്ക് കൂടി കൊവിഡ്; 119 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. ഏറെ കാലത്തിന് ശേഷം രാജ്യത്തെ പ്രതിദിന വർധനവ് പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8013 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് 4.29 കോടി പേർക്കാണ് 119 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്. 24 മണിക്കൂറിനിടെ 16,765 പേർ രോഗമുക്തി നേടി. ഇതിനോടകം 4,23,07,686 പേരാണ് രാജ്യത്ത് കൊവിഡിൽ നിന്ന് മുക്തരായത് നിലവിൽ…

Read More

എൽഡിഎഫിൽ പുതിയ കക്ഷികളെ എടുക്കുന്നില്ല; പിജെ ജോസഫിന്റെ പ്രവേശന സാധ്യത തള്ളി കോടിയേരി

  എൽ ഡി എഫിൽ പുതിയ കക്ഷികളെ എത്തിക്കാൻ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിജെ ജോസഫിന്റെ പ്രവേശന സാധ്യത കോടിയേരി തള്ളി. കൂടുതൽ കക്ഷികളെ എത്തിക്കുന്നതിനല്ല സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാർട്ടി പ്രാമുഖ്യം കൊടുക്കുന്നത് പാർട്ടിയിൽ വ്യക്തിപൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകൾ പാർട്ടിയുടെ അറിവോടെ അല്ല. പാർട്ടിയിൽ വിഭാഗീയത ഇല്ലാതായി. മത്സരം നടന്ന കമ്മിറ്റികളിൽ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടത്തുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ 75…

Read More