Webdesk

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

  ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനും മുന്‍ ബോര്‍ഡ് അംഗം അജികുമാറിനും എസ്‌ഐടി നോട്ടീസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. മുന്‍ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി കടത്തിയതിലാണ് അന്വേഷണം. (Sabarimala gold case)     കേസില്‍ എത്രയും പെട്ടന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടി നീക്കം. 2025ല്‍ മുന്‍പത്തേതിന് സമാനമായിത്തന്നെ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയെന്ന് കണ്ടെത്തിയിരുന്നു ഈ നീക്കം ഹൈക്കോടതി…

Read More

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

  മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും വധഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാകണമെന്നും ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ഫോണ്‍കോള്‍ വന്നത്. ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.

Read More

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളില്‍

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ കണക്ക്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 7, തിരുവനന്തപുരം 1, കൊല്ലം 1, തൃശൂര്‍ 2, മലപ്പുറം 3, കോഴിക്കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഷിഗെല്ല ബാധിതരുടെ കണക്ക്. ഷിഗെല്ല ബാധിച്ച് ഇന്നലെ ഒരു മരണം സ്ഥിരീകരിച്ചു.     ഷിഗെല്ലയ്‌ക്കൊപ്പം ഡങ്കിപ്പനി, ചിക്കന്‍ ഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ്‌നൈല്‍ എന്നിവയാണ് പടര്‍ന്ന് പിടിക്കുന്നത്. ഇന്നലെ വെസ്റ്റ്‌നൈല്‍…

Read More

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്.     രോഗ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ്…

Read More

ഭാര്യയോടുള്ള ദേഷ്യം തീർക്കാനായി സ്വന്തം കാർ കത്തിച്ചു; യുവാവ് അറസ്റ്റിൽ

  കൂറ്റനാട് ∙ ഭാര്യയോടുള്ള ദേഷ്യം തീർക്കാനായി സ്വന്തം കാർ അഗ്‌നിക്കിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമാരപുരം പള്ളിക്കരയിൽ വടക്കേക്കര വീട്ടിൽ താജുദ്ദീനെയാണ് (36) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കറുകപുത്തൂരിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണു സംഭവം. കറുകപുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം റോഡരികിൽ കാർ കത്തുന്നതു കണ്ട് നാട്ടുകാരാണ് അഗ്‌നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചത്.പട്ടാമ്പിയിൽ നിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തി നശിച്ചിരുന്നു. പിന്നീട്…

Read More

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; കാസർഗോഡ് 25കാരിക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്

  പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരിക്കെതിരെ പൊലീസ് കേസെടുത്തു.പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 25 കാരിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെ പൊലീസ് കേസെടുത്തത്.     സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച…

Read More

സ്മാർട്ട്‌ ക്രിയേഷൻസ് അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കി; ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യം, ശബരിമല സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് പി രാജീവ്

  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കിയ സംഭവം, കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് മുൻ മന്ത്രി പി രാജീവ്. കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യം.     നടപടിയിൽ നിഗൂഢതയുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം. പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെ. ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അവർക്ക് വേണ്ടിയാണോ ഈ നിയമനമെന്നും പി രാജീവ്…

Read More

‘സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ പരിഹസിക്കുന്നതിന് തുല്യം’

  തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിനെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിക്ക് പുറമേ സ്വകാര്യ ഉടമകള്‍ക്കും ഈ തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും സ്വന്തം വീട്ടുപണിയില്‍ നിന്നും മറ്റുള്ളവരുടെ വീട്ടുപണിയിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന പാവം സ്ത്രീകള്‍ക്ക് ഈ ചെറിയ തുക കൊണ്ട് സഭിക്കുന്ന സാമ്പത്തിക ആശ്വാസം വലുതാണെന്നും ശാരദക്കുട്ടി പറയുന്നു.   നമ്മള്‍ അടയ്ക്കുന്ന നികുതിപ്പണം…

Read More

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

  കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവിൽ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കി.കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.     അതേസമയം, കോഴിക്കോട് നിപ…

Read More

‘സുഗതനെ വിട്ടുകൊടുക്കില്ല, സംരക്ഷിക്കാൻ ഞങ്ങളുണ്ടാകും’; CPIM ചെയ്തപോലെ വണ്ടി തല്ലിപ്പൊളിക്കാൻ ഞങ്ങളില്ല; രാജീവ്‌ ചന്ദ്രശേഖർ

  ബിജെപി കൗൺസിലർ ആർ സുഗതനെ BJP പിന്തുണയ്ക്കുന്നു, 100% പിന്തുണയുണ്ട് എന്നതിൽ സംശയം വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെ സംരക്ഷിക്കാൻ പാർട്ടിയുണ്ടാവും. സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല. നിയമപരമായ സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.     തങ്ങൾ ചെയ്യേണ്ടതെല്ലാം തങ്ങൾ ചെയ്യും. അതിൽ SHO യ്ക്കും ആഭ്യന്തര മന്ത്രിക്കും സംശയം വേണ്ട. വണ്ടി തല്ലിപ്പൊളിക്കാൻ ഞങ്ങളില്ല. ഇ ഡി വരുമ്പോൾ സിപിഎം വണ്ടി തല്ലിപ്പൊളിക്കുന്നു. അത് സിപിഎമ്മിന്റെ രീതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ…

Read More