Headlines

Webdesk

പുന്നമടയുടെ ആരോമലായി ‘അരോമ’ ചുണ്ടൻ ; ആദ്യ വരവിൽ തന്നെ കിരീടം

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടക്കായലില്‍ ചരിത്രം രചിച്ച് അരോമ ചുണ്ടന്‍ ക്ലബ്. കന്നിപോരാട്ടത്തിലാണ് കിരീട നേട്ടം അരോമ ചുണ്ടൻ സ്വന്തമാക്കിയത്. 4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാമനായത് നടുഭാഗമാണ്. ആറ് ഹീറ്റ്സുകളും പൂർത്തിയായ ശേഷമാണ് മത്സരം ഫൈനലിലേക്ക് കടന്നത്. മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ ഉണ്ടായിരുന്നത്. ആദ്യ ഹീറ്റ്‌സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്‌സില്‍ ചമ്പക്കുളം ചുണ്ടന്‍…

Read More

മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഊഞ്ഞാലാടി ED ആക്രമണ കേസ് പ്രതികൾ; ദൃശ്യങ്ങളിൽ ഐ പി ബിനു അടക്കമുള്ള പ്രതികൾ

പൊലീസ് സ്റ്റേഷനിൽ ഊഞ്ഞാലാടി ED ആക്രമണ കേസ് പ്രതികൾ. മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. ഐ പി ബിനു അടക്കമുള്ള പ്രതികളാണ് ദൃശ്യങ്ങളിൽ ഉള്ളത്. റ്റേഷനിൽ ഇന്നായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ഇഡി കേസ് പ്രതികളും ഓണം ആഘോഷിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയായിരുന്നു. റീലിന് ശേഷം ഊഞ്ഞാൽ അഴിച്ചുമാറ്റി. ഇന്ന് പ്രതികൾ ഒപ്പിടേണ്ട ദിവസമായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Read More

നെഹ്റു ട്രോഫി വള്ളംകളി: ആദ്യ 6 ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി, ആറാം ഹീറ്റ്സില്‍ ആനാരി ചുണ്ടന്‍ ഒന്നാമത്

നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ ഹീറ്റ്സില്‍ യുബിസി കൈനകരി ഫാന്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ആദ്യം ഫിനിഷ് ചെയ്തു. നാലാം ഹീറ്റ്സില്‍ പറവൂര്‍ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ഒന്ന് ആദ്യം ഫിനിഷ് ചെയ്തു. നാട്ടകം എന്‍ബിസി തുഴഞ്ഞ ചെറുതന രണ്ടാമതെത്തി.അഞ്ചാം ഹീറ്റ്സില്‍ നിരണം ബോട്ട്…

Read More

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പൊലീസിലെ സഖാക്കളും സിപിഐഎം ക്രിമിനലുകളും: ബി ജെ പി

തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ സഖാക്കളും സിപിഐഎം ക്രിമിനലുകളുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഐഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷമെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിന് അവസരമൊരുക്കിയത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിപിഐഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളാണ്…

Read More

നെഹ്റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്സില്‍ വീയപുരം ചുണ്ടന്‍, രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം, മൂന്നാം ഹീറ്റ്‌സിൽ മേല്‍പ്പാടം ഒന്നാമതെത്തി

നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ ഹീറ്റ്സില്‍ യുബിസി കൈനകരി ഫാന്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ആദ്യം ഫിനിഷ് ചെയ്തു. ആദ്യ ഹീറ്റ്‌സിൽ കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം നേടിക്കൊടുത്ത വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടന്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ഐബിആര്‍എ കൊച്ചിന്‍ തുഴഞ്ഞ ആയാപറമ്പ്…

Read More

‘നിയമസഭ കൈകാര്യം ചെയ്യുന്നത് സിനിമ സെറ്റ് പോലെ; പഞ്ച് ഡയലോഗുകൾ വിളമ്പുന്നതിലാണ് ശ്രദ്ധ’

ചെന്നൈ ∙ മുഖ്യമന്ത്രി വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സഭയ്ക്കുള്ളിൽ പഞ്ച് ഡയലോഗുകൾ വിളമ്പാനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എം.കെ. സ്റ്റാലിൻ. ഡിഎംകെയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ ഭരണകാലത്ത് ജനങ്ങൾക്കായി കൊണ്ടുവന്ന വികസന പദ്ധതികളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രിയെന്ന് സ്റ്റാലിൻ ആരോപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ‘‘ഞങ്ങൾ കൊണ്ടുവന്ന എല്ലാ പദ്ധതികളുടെയും പേരുകൾ മാറ്റുന്ന തിരക്കിലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അദ്ദേഹം…

Read More

‘മംഗളൂരുവിനെ മൈസൂരു ഡിവിഷനോട് ചേർത്തത് ദീർഘനാളത്തെ ആവശ്യം’; ഇടപെട്ടെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി

കോട്ടയം∙ പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരു റെയിൽപാതയെ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിനു പിന്നിൽ കർണാടകയിലെ ബിജെപി നേതാക്കളുടെ സമ്മർദമെന്ന് വിവരം. ദീർഘനാളായുള്ള സമ്മർദത്തെത്തുടർന്നാണ് തീരുമാനമെന്ന് കർണാടകക്കാരനായ റെയിൽവേ സഹമന്ത്രി വി.സോമണ്ണ പ്രസ്താവനയിറക്കി. ചരിത്രപരമായ തീരുമാനമാണ് റെയിൽവേ സ്വീകരിച്ചതെന്നാണ് സോമണ്ണ പ്രസ്താവനയിൽ പറയുന്നത്. പ്രസ്താവന എക്സിലും പങ്കുവച്ചിട്ടുണ്ട്.‘നേരത്തെ മൂന്ന് ഡിവിഷനുകളിലായി വിഭജിച്ചു കിടന്നിരുന്ന മംഗളൂരു റെയിൽ മേഖല ഇനി മുതൽ ഈ മേഖലയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാകുകയാണ്. ഇതിന്റെ ഡിവിഷണൽ…

Read More

ഭാര്യയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽത്തള്ളിയ സംഭവം; ഭർത്താവ് പിടിയിൽ

മലപ്പുറം∙ ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. ഫൗസിയയുടെ ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം കണ്ണൂരിലേക്ക് പോയ പ്രതി ഇന്ന് തിരൂരിലേക്ക് തിരിച്ചു വരുന്നതിനിടെ തിരൂർ പൂക്കയിൽ വച്ച് പോലീസ് ബസിന് കുറുകെ ജീപ്പിട്ട് പിടികൂടുകയായിരുന്നു. ബുധനാഴ്‌ച രാത്രി ഒരു മണിക്കു ശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു…

Read More

ഹെലികോപ്റ്ററിൽ പറന്നിറങ്ങി ഇന്ത്യൻ നാവികനെ ‘തൂക്കി’ ബ്രിട്ടിഷ് കമാൻഡോകൾ; ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപണം

ലണ്ടൻ ∙ ബ്രിട്ടിഷ് കമാൻഡോകൾ തന്റെ ഭർത്താവിനെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപിച്ച് റഷ്യൻ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട ‘സ്മിർട്ടോസ്’ എണ്ണക്കപ്പലിലെ ഇന്ത്യക്കാരനായ ക്യാപ്റ്റൻ അജയ് പന്തിന്റെ (38) ഭാര്യ റിതു പന്ത് രംഗത്ത്. ഉപരോധം ലംഘിച്ചതായി ആരോപിച്ചാണ് എണ്ണക്കപ്പലും ജീവനക്കാരെയും ബ്രിട്ടിഷ് കമാൻഡോകൾ പിടികൂടിയത്. കേസിൽ കുറ്റം തെളിഞ്ഞാൽ അജയ് പന്തിന് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ജൂൺ 14ന് ഇംഗ്ലിഷ് ചാനലിൽ വച്ചാണ് ബ്രിട്ടീഷ് സൈനിക കമാൻഡോകൾ ഹെലികോപ്റ്ററിൽ നിന്ന താഴെയിറങ്ങി ‘സ്മിർട്ടോസ്’ എന്ന എണ്ണക്കപ്പൽ…

Read More

‘ഒരു സംശയവുമില്ല’, പ്രതിപക്ഷ ഉപനേതാവ് പദം സിപിഎം നേതാവിനെന്ന് പിണറായി; പദവിക്ക് നിരക്കാത്ത പ്രസ്താവനയെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി എൽഡിഎഫിൽ സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് ആരാണെന്നത് സംബന്ധിച്ച് സ്പീക്കർക്ക് താൻ ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറാ‌യി വിജയൻ പറഞ്ഞതാണ് സിപിഐയെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ പിണറായിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം. പ്രതിപക്ഷ ഉപനേതാവ് ആരെന്നത് സംബന്ധിച്ച ആ കത്ത് താനാണ്…

Read More