’30 വീടിന് യൂത്ത് കോൺഗ്രസ് പണം പിരിച്ചു അതിന് കണക്ക് ഇല്ല, DYFI അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് 20 കോടി’; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് DYFI
വയനാട് പുനരധിവാസത്തിൽ യൂത്ത് കോൺഗ്രസ് നേതാവും ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥിയുമായ അബിൻ വർക്കിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഡി.വൈ.എഫ്.ഐ ചൂരൽമല ദുരന്തത്തിൽ ഇടപെട്ടതിനെ വിലകുറച്ചു കാണുന്നത് തീർത്തും അൽപ്പത്തം. 25 വീട് സർക്കാരുമായി സഹകരിച്ച് നൽകുമെന്ന് DYFI ആദ്യം പറഞ്ഞു. എന്നാൽ അന്ന് യൂത്ത് കോൺഗ്രസ് 30 വീട് പ്രഖ്യാപിച്ചു. ഈ നിമിഷം വരെ ആ വീടിനെ പറ്റി മിണ്ടുന്നില്ല. വയനാട്ടിലെ ദുരന്തബാധിതർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു,…
